കുവൈറ്റ് സിറ്റി – കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു രാജ്യത്ത് തുടരുന്ന വിസ കാലാവധി തീര്‍ന്നവര്‍ക്കും അനധികൃത താമസക്കാര്‍ക്കും പൊതു മാപ്പ് ഉപയോഗപ്പെടുത്താം. അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലെഹ് ആണു ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് പ്രകാരം കുവൈത്തില്‍ താമസ നിയമ ലംഘകരായ മുഴുവന്‍ പേര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്ത് നിന്നും തിരിച്ചു പോകാം. നിയമ പരമായ തടസ്സങ്ങളില്ലാത്തവര്ക്ക് പിഴ കൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനും ഇവര്‍ക്ക് പിന്നീട് പുതിയ വിസയില്‍ തിരിച്ചു വരാനും അനുമതി നല്‍കുന്നുണ്ട്. ഏപ്രില്‍ 1 മുതല്‍ 30 വരെയാണു പൊതു മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അനുവദിച്ച സമയപരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും . 2018 ജനുവരിയിലാണു കുവൈത്തില്‍ അവസാനമായി പൊതു മാപ്പ് പ്രഖ്യാപിച്ചത്.
കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കിക്കൊണ്ട് ഭാഗിക കാര്‍ഫ്യു ഏര്‍പ്പെടുത്തുകയും, പൊതു ഗതാഗതം, ബസ് സര്‍വീസുകള്‍ ഒടുവില്‍ ടാക്സി സര്‍വീസും ഇന്നലെ മുതല്‍ നിര്‍ത്തലാക്കി. ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യു പ്രഖ്യാപിക്കേണ്ടി വരുമെന്നും അധികൃതര്‍
കുവൈറ്റില്‍ ജുമാ നിസ്കാരങ്ങളില്ലാതെ മൂന്നാമത് വെള്ളിയാഴ്ച്ചയാണ് കടന്നു പോയത്. കൊറോണ പ്രതിരോധ നടപടികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആദ്യം ശക്തമാക്കിയത് കുവൈത്തിലാണ്. പള്ളികള്‍ അടക്കുകയും വിമാന താവളം ഉള്‍പ്പെടെ ജനങ്ങള്‍ ഒത്തു ചേരുന്ന എല്ലാ ഇടങ്ങളും അടച്ചു കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകുകയും ഭാഗിക കര്‍ഫ്യുവും നടപ്പിലാക്കി.
24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നുവെന്ന പ്രചാരണം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ ചെറുകിട പലചരക്ക് കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
കുവൈറ്റില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുന്നൂറ്റി ഇരുപത്തഞ്ചായി. ഇന്ന് പുതുതായി രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനേഴ് പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റു. നിലവില്‍ 57 പേരാണ് കുവൈത്തില്‍ രോഗമുക്തി നേടിയത്. 68 പേരാണ് ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ച് 11 ആയി.
വെള്ളിയാഴ്ച വൈറസ് സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരെ കൂടാതെ 11 പേര് കുവൈത്ത് പൗരന്മാര് ഒരു സോമാലിയന്‍ പൗരന്, ഒരു ഇറാഖ് പൗരന്, ഒരു ബംഗ്ലാദേശി എന്നിവരാണുള്ളത്. ഇന്ത്യക്കാര്‍, ബംഗ്ലാദേശി എന്നിവര്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയിട്ടില്ല. ഇതോടെ വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: