കൊല്ലം: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ശമ്പള ബില്‍ മാറാന്‍ കൗണ്ടര്‍ സൈനിനായി വിവിധ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലേക്ക് അയയ്‌ക്കുന്നത് കൊറോണയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ദുരിതമായി. കൗണ്ടര്‍ സൈനിനുള്ള അപേക്ഷയും ശമ്പളബില്ലുകളും കൊറിയറിലോ പോസ്റ്റലിലോ ആര്‍ഡിഡി ഓഫീസിലേക്ക് അയച്ചാല്‍ മതിയെന്നുമാണ് ഡയറക്ടറുടെ നിര്‍ദേശം. ഇതനുസരിച്ച് സ്‌കൂളുകളില്‍ നിന്ന് ശമ്പള ബില്‍ കൊറിയറില്‍ അയയ്‌ക്കാന്‍ പോയപ്പോഴാണ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ച വിവരമറിയുന്നത്.
രണ്ട് ജില്ലയ്‌ക്കായി ഒരു ആര്‍ഡിഡി ഓഫീസാണുള്ളത്. 100 മുതല്‍ 150 സ്‌കൂളുകളാണ് ഇതിന്റെ പരിധിയില്‍. ഇത്രയും സ്‌കൂളുകളുടെ ശമ്പളബില്ലുകള്‍ പരിശോധിച്ച് കൗണ്ടര്‍ സിഗ്നേച്ചര്‍ ചെയ്യുന്ന അധിക ജോലിയാണ് ഈ ഓഫീസുകള്‍ ചെയ്യുന്നത്. മതിയായ ജീവനക്കാരും ഈ ഓഫീസുകളിലില്ല. ഇപ്പോള്‍ വീട്ടിലിരുന്ന് ജോലിയെടുക്കുന്നതിനാല്‍ പിന്നെയും ജീവനക്കാര്‍ കുറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് യുപി, ഹൈസ്‌കൂള്‍ അധ്യാപകരെ പോലെ നേരിട്ട് ട്രഷറികളില്‍ ശമ്പളബില്ലുകള്‍ സമര്‍പ്പിച്ച് പണം കൈപ്പറ്റാനാവില്ല. ഇതിനുള്ള അനുവാദം നല്‍കി സര്‍ക്കാര്‍ 2018 ആഗസ്തില്‍ ഉത്തരവിറക്കിയെങ്കിലും നടപ്പായിട്ടില്ല. തിരുവനന്തപുരം, കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആര്‍ഡിഡി ഓഫീസുകളുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: