തിരുവനന്തപുരം: ഇത് എം.യു കുട്ടന്‍ തൃശൂര്‍ അഞ്ചേരി സ്വദേശി. ഇപ്പോള്‍ കൊറോണയുടെ പശ്ചാതലത്തില്‍ വഴിയരികില്‍ കിടക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി പോലീസും നഗരസഭയും ഏര്‍പ്പെടുത്തിയ പുത്തരിക്കണ്ടത്തെ താല്‍ക്കാലിക ഷെഡില്‍. തിരുവനന്തപുരത്ത് കുട്ടന്‍ കുടുങ്ങിയതിന് കാരണം കൊറോണ മാത്രമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചേരി കാര്‍ഷിക വായ്‌പേ തര സംഘത്തില്‍ നിന്നും വീട് നന്നാക്കാനും മകളുടെ കല്യാണത്തിനുമായി 4 ലക്ഷം രൂപ വായ്പ എടുത്തു. കുറെ അടച്ചു. അവസാനം മുടങ്ങി. ബാങ്ക് അധികൃതരോട് ചോദിച്ചപ്പോള്‍ 6 ലക്ഷം കൂടി അടയക്കണമെന്നായിരുന്നു മറുപടി. ഇപ്പോള്‍ പലിശയടക്കം 10 ലക്ഷം വരെയായി. വീട് പോകുന്ന അവസ്ഥ.
മുഖ്യമന്ത്രിയെക്കണ്ട് പരാതി അറിയിക്കാനായി തിരുവനന്തപുരത്തേക്ക് വണ്ടികയറി.പലതവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമം നടത്തി. ആദ്യതവണ വന്നപ്പോള്‍ തിരുവനന്തപുരം ബസ് സ്റ്റാന്റില്‍ അന്തിയുറങ്ങി, രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന 800 രൂപയും മൊബൈല്‍ ഫോണും ആരോ മോഷ്ടിച്ചു. ഏതോ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ 1000 രൂപ നല്‍കി. പിന്നീട് വഴിയില്‍ കാണുന്നവരോട് യാചിച്ചാണ് ദിവസം മുന്നോട്ട് നീക്കിയത്.
ഇപ്പോള്‍ ഏഴ് മാസമായി തിരുവനന്തപുരത്ത്. ഇതിനിടയില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, മന്ത്രി സി രവീന്ദ്രനാഥ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവരെ കണ്ടു, എല്ലാരും മുഖ്യമന്ത്രിയെക്കണ്ട് പരാതി അറിയിക്കാന്‍ പറഞ്ഞ് കയ്യൊഴിഞ്ഞു.ഒരിക്കല്‍ മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ലഭിച്ചു. പരാതി വായിച്ച മുഖ്യമന്ത്രി പുറത്ത് കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. മണിക്കൂറുകള്‍ കാത്തിട്ടും മറുപടിയൊന്നും ലഭിച്ചില്ല, അവസാനം ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസില്‍ നിന്നും താലൂക്ക് ഓഫീസില്‍ നിന്നും അറിയിക്കും എന്ന് പറഞ്ഞ് മടക്കി അയച്ചു. ഇതുവരേയും ഒരു മറുപടിയും ലഭിച്ചിട്ടില്ല, തൃശൂര്‍ കളക്ടര്‍ക്ക് വരെ പരാതി നല്‍കി എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല, ഇപ്പോള്‍ കൊറോണയില്‍ കുടുങ്ങി. തിരികെ വീട്ടിലേക്ക് പോകാന്‍ മറ്റ് വഴി കളൊന്നുമില്ല, ലോക് ഡൗണ്‍ കഴിയുന്നത് വരെ ഇവിടെ എങ്ങനേയും പിടിച്ച് നില്‍ക്കണം.വീട്ടില്‍ ബന്ധപ്പെടാന്‍ കയ്യില്‍ ഫോണില്ല: കാശുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: