ധധനമന്ത്രി തോമസ് ഐസക് പരാജയം അല്ല അയോഗ്യന്‍ ആണെന്നാണ് പറയേണ്ടത്. അദ്ദേഹത്തിന്റെ നാവ് നിയന്ത്രിച്ചില്ലെങ്കില്‍ കേരളം നാളെ വലിയ വില കൊടുക്കേണ്ടി വരും. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍, പ്രാര്‍ഥനയോടെ ഇരിക്കുമ്പോള്‍ കേരളത്തിന്റെ ധനമന്ത്രി പറയുന്നു ‘പാട്ട കൊട്ടി കഴിയുമ്പോള്‍ കാശ് തരണം’ എന്ന്. ഏതു ഫെഡറല്‍ സംവിധാനത്തില്‍ നോക്കിയാലും കേരളം സ്വതന്ത്ര രാജ്യമൊന്നും അല്ല. ഒരു ഇന്ത്യന്‍ സംസ്ഥാനം തന്നെ അല്ലേ? ഇതാണോ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ഒരാളുടെ മര്യാദ? നിങ്ങള്‍ ആണോ ജനപ്രതിനിധി? അപ്പോള്‍ നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിച്ചു വിട്ടവരുടെ പ്രബുദ്ധത എത്ര മോശമാവും?
ഓരോ സംസ്ഥാനവും അവിടെയുള്ള വ്യവസായങ്ങള്‍, കമ്പനികള്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ശേഖരിക്കുന്ന നികുതിയുടെ കണക്ക് നോക്കിയാല്‍ അറിയാം കേരളം എന്തു കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന്. കാരണം അവിടെ നിന്ന് ശേഖരിക്കുന്ന നികുതിയാണല്ലോ ഏതു സംസ്ഥാനതിന്റെയും വരുമാന സ്രോതസ്സ്. മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ പിരിക്കുന്ന നികുതിയുടെ 75% അതത് സംസ്ഥാനങ്ങളിലേക്ക് തിരികെയെത്തുന്നു. അപ്പോള്‍ വിതയ്ക്കുന്നതെ കേരളം കൊയ്യൂ. ലളിതമായ ലോജിക്കാണത്. അതിന്റെ കാരണവും ലളിതം.
കേരളത്തില്‍ വ്യവസായശാലകള്‍ ഇല്ല. വലിയ കമ്പനികളില്ല. വലിയ ബിസിനസ്സ് സ്ഥാപനങ്ങള്‍ കേരളത്തില്‍ കാല് കുത്തില്ല.കേരളത്തിലുള്ള വ്യവസായികള്‍ ഗുജറാത്തിലേക്കും തമിഴ്നാട്ടിലേക്കും പോകുന്നു. ആദായ നികുതി കേരളത്തില്‍ ശീലമല്ല. കേരളവും ഉത്തര്‍പ്രദേശും തമ്മില്‍ ഒരു താരതമ്യവും ഇല്ല. എന്നാലും ഈ ദുരന്തം നേരിടാന്‍ ഉള്ള തയ്യാറെടുപ്പിന്റെ പേരില്‍ ചില കണക്കുകള്‍ പറയട്ടെ.
കേരളം 20000 കോടിയുടെ കൊറോണ പാക്കേജ് പ്രഖ്യാപിച്ചു. എല്ലാവരും കയ്യടിച്ചു. വിശദമായ കണക്ക് നോക്കിയാല്‍ അത് കൊറോണയെ നേരിടാന്‍ അല്ല എന്ന് മനസിലാവും.
+ പെന്ഷന് കുടിശ്ശിക ആയ 14000 കോടി രൂപ മലയാളികള്‍ക്ക് കൊടുക്കാനുള്ള കുടിശ്ശിക ആണ്. അതായത് കൊറോണ വന്നില്ല എങ്കിലും മലയാളിക്ക് സര്‍ക്കാര്‍ കൊടുക്കാന്‍ ബാധ്യതയുള്ള പണം.
+ തൊഴില്‍ ഉറപ്പ് പദ്ധതി എന്നത് ഒരു കേന്ദ്ര പദ്ധതി അല്ലെ?
മാത്രമല്ല 100 ദിവസത്തെ തൊഴില്‍ എന്ന ആ പദ്ധതി ഇന്ത്യയില്‍ മുഴുവന്‍ അങ്ങനെ തന്നെയാണ് നടത്തുന്നത്. അതും കൊറോണയും ആയി എന്താണ് ബന്ധം?
+ അടുത്ത സാമ്പത്തിക വര്‍ഷം കേന്ദ്രത്തില്‍ നിന്നും കടം എടുക്കാനുള്ളതില് നിന്നു 25,000 കോടി രൂപ ഇപ്പോള്‍ തന്നെ എടുക്കുമെന്ന്. എന്നിട്ട് ആ പണം കൊണ്ടു 6 മാസം ആയി പെന്ഷന് കൊടുക്കാനുള്ളത് കൊടുത്തു തീര്‍ക്കാം. അപ്പോള്‍ കൊറോണ വന്നില്ല എങ്കില്‍ എങ്ങനെ കഴിഞ്ഞ 6 മാസത്തെ ക്ഷേമ പെന്ഷന് കൊടുക്കുമായിരുന്നു?
ഇനി അടുത്ത വര്‍ഷത്തെ 25000 കോടി രൂപ ഇപ്പോള്‍ എടുത്താല്‍ അടുത്ത വര്‍ഷം ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ നടത്താന്‍ എങ്ങനെ പണം കണ്ടെത്തും?
+ കഴിഞ്ഞ ദിവസം നബാര്‍ഡിനോട് 25,000 കോടി രൂപ തോമസ് ഐസക് കടം ചോദിച്ചിട്ടുണ്ട്. അതിനു 2% പലിശയെ തരൂ എന്ന് തോമസ് ഐസക് തന്നെ നിശ്ചയിച്ചു അങ്ങോട്ട് പറയുകയും ചെയ്തിട്ടുണ്ട്. ഇനി കാശ് മാത്രം കൊടുത്താല്‍ മതി.
ഇതാണ് ഐസക്കിന്റെ കൊറോണ പാക്കേജ്. ഇതില്‍ എവിടെയും കൊറോണ എന്ന വൈറസ് കാരണം വീട്ടില്‍ അടച്ചിരിക്കാന്‍ പോ
കുന്ന, നാളെ ജോലി ഇല്ലാതെ എത്ര നഷ്ടം വരുമെന്ന് പോലും കണക്ക് കൂട്ടാന്‍ പറ്റാത്ത കച്ചവടക്കാര്‍ക്ക്, പൊതുജനത്തിന് ഒക്കെ വേണ്ടിയുള്ള ഒന്നും പ്രത്യേകമായി കണ്ടില്ല. പകരം കൊടുക്കാനുള്ളത് കൊടുക്കണം എങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കടം കൊടുക്കണം എന്ന കാര്യം പരസ്യമായി സമ്മതിച്ചെന്ന് പറയാം.
യുപിയും കേരളവും
ഉത്തര്‍പ്രദേശ് എന്ന 20.5 കോടി ജനങ്ങള്‍ ജീവിക്കുന്ന സംസ്ഥാനത്തെ വച്ച് 3.5 കോടി ജനങ്ങളുള്ള, ഉപഭോക്തൃ സംസ്ഥാനമായ കേരളവുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. എങ്കിലും കൊറോണ എന്ന മഹാ വിപത്തിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് അല്ലാത്ത യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി, പ്രഖ്യാപിച്ച ചില ആശ്വാസങ്ങളെ കുറിച്ചു പറയാം…
+ യുപി ലേബര്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത 20 ലക്ഷം പേര്‍ക്ക് അവരുടെ അകൗണ്ടിലേക്ക് 1000 രൂപ സര്‍ക്കാര്‍ കൈമാറും.
+ ഉന്തുവണ്ടിയില്‍ കച്ചവടം ചെയ്യുന്നവര്‍, റിക്ഷ വണ്ടി വലിക്കുന്നവര്‍ എന്നിവര്‍ അന്നന്ന് കിട്ടുന്ന കാശ് കൊണ്ടു ജീവിക്കുന്നവരാണ്. അങ്ങനെയുള്ള 15 ലക്ഷം പേര്‍ക്ക് 1000 രൂപ വച്ചു അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും.
+ ഈ സ്കീമില്‍ നിന്നെല്ലാം വിട്ടു പോയവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ദുരന്ത നിവാരണ നിധിയില്‍ നിന്നു 1000 രൂപ വച്ചു കൊടുക്കും.
+ അടുത്ത ഏപ്രില്‍, മെയ് മാസങ്ങളിലെ വാര്‍ദ്ധക്യ, വിധവ, വികലാംഗ പെന്‍ഷനുകള്‍ ഉടനെ വിതരണം ചെയ്യും. അല്ലാതെ കഴിഞ്ഞ 6 മാസമായി കൊടുക്കാന്‍ കുടിശ്ശിക ഉള്ളത് ഈ മാസം കൊറോണയുടെ പേരില്‍ കടം വാങ്ങി കൊടുക്കും എന്നല്ല, വരാന്‍ പോകുന്ന മാസത്തെ പലിശ ഇപ്പോള്‍ കൊടുക്കും എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.
നമ്മുടെ യോഗ്യതക്ക് അനുസരിച്ചേ നമുക്ക് ലഭിക്കൂ. മലയാളിയുടെ യോഗ്യത ഐസക് ആണ്. അത്രയും അയോഗ്യരാണ് നമ്മള് എന്നു കരുതിയാല്‍ മതിയാവും… ഇത്ര മോശമായ സാമ്പത്തിക രംഗത്തെ ചൊല്ലി ഒരു പ്രതിഷേധം നടത്താന്‍ ഇത് മനസിലാക്കാന്‍ സാധിക്കുന്ന ഒരു പ്രതിപക്ഷം പോലും മലയാളിയുടെ തലവരയില്‍ വിധിച്ചിട്ടില്ല. ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കലും എന്ന അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: