ന്യൂദല്‍ഹി: രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലേക്ക്. കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാനായി നല്കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ 21 സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആറ് സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങള്‍ ഭാഗികമായ ലോക്ഡൗണിലേക്ക് പോയിട്ടുണ്ട്. കൊറോണാ വ്യാപനം താരതമ്യേന ബാധിച്ചിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇളവുകള്‍. ജനതാ കര്‍ഫ്യൂവിന് പിന്നാലെ ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് പ്രധാനമന്ത്രി വീണ്ടും ഇടപെട്ടത്.
- സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ഡിജിപിമാര്‍ക്ക് നിര്‍ദേശം നല്കി.
- രാജ്യത്തെ എണ്പതു ജില്ലകളില്‍ കര്‍ശന നിരോധനാജ്ഞ നടപ്പാക്കണം
- രാജ്യത്ത് 15,000 സ്രവ ശേഖരണകേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചു.
- പന്ത്രണ്ട് ലബോറട്ടറി ശൃംഖലകളെ ഇതിനായി രജിസ്റ്റര്‍ ചെയ്തു.
- ഇറാന് എയര്‍ലൈന്‍ ആയ മഹന്‍ എയര്‍വേസില്‍ ഇറാനില്‍ നിന്ന് 24നും 28നും 600 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിക്കും. കൊറോണ രോഗമില്ലെന്ന് സ്ഥിരീകരിച്ചവരെയാണ് മടക്കിയെത്തിക്കുന്നത്.
- സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കേരളം, കര്‍ണാടക, ദല്‍ഹി, ഗോവ, ജമ്മുകശ്മീര്‍, ചണ്ഡീഗഡ്, നാഗാലാന്‍ഡ്, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ബംഗാള്‍, ലഡാക്ക്, ഝാര്‍ഖണ്ഡ്, അരുണാചല്‍പ്രദേശ്, ബീഹാര്‍, ത്രിപുര, തെലങ്കാന, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്.
- ജോലിക്കെത്താത്ത ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യരുതെന്ന് എല്ലാ സര്‍ക്കാര്‍- സ്വകാര്യസ്ഥാപനങ്ങള്‍ക്കും കേന്ദ്രതൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്കി.
- പൊതുമേഖലാസ്വകാര്യ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കാന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം അനുമതി.
- രാജ്യത്തെ കോടതികള്‍ അടച്ചു. അടിയന്തര സാഹചര്യങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: