സിപിഎമ്മുകാരൊക്കെ കേള്‍ക്കണം… ചുമ്മാതെ ചങ്ങല പിടിച്ചും ബലൂണ്‍ പറത്തിയൊന്നും നടന്നാപ്പോരാ… അസ്ത്രം പ്രയോഗിക്കണം. അസ്ത്രം കിട്ടിയില്ലെങ്കില്‍ ഫസല്‍ ഗഫൂറിനോട് ചോദിക്കണം. അങ്ങേരാണ് അസ്ത്രമുണ്ടാക്കി സൂക്ഷിക്കുന്ന ആള്… സമയം പാകമാകുമ്പം അസ്ത്രം പ്രയോഗിക്കണമെന്നാണ് അസ്ത്ര-ശാസ്ര്ത വിശാരദനായ എംഇഎസ് മുതലാളി ഉപദേശിക്കുന്നത്… കൊറോണക്കാലം വരുന്നേന് മുമ്പ് സിപിഎമ്മുകാര് കെട്ടാന്‍ പോയ മനുഷ്യശൃംഖലയില്‍ നിന്നാണ് ഫസല്‍ ഗഫൂര്‍ തന്റെ പേര് കേട്ട അസ്ത്ര വിദ്യ വിജയന്‍ സഖാവിനും കുട്ടികള്‍ക്കും ഉപദേശിച്ചുകൊടുത്തത്.
ഫസല്‍ ഗഫൂറും പറഞ്ഞുവരുമ്പം രാഹുല്‍ ഈശ്വരനെപ്പോലെ ഒരു കോട്ടിട്ട കുമ്പിടിയാണ്. ഒരുമാതിരി ഏജന്‍സി വര്‍ക്കാണ് രണ്ട് പേരും ചെയ്യുന്നത്. ഒരു വ്യത്യാസം താനണിഞ്ഞിരിക്കുന്ന മാന്യന്റെ കുപ്പായം ഒരു തന്ത്രമാണെന്ന് ഫസല്‍ ഇപ്പോള്‍ പറയുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനും മുസ്ലിം ലീഗിനുമൊക്കെ അസ്ത്രവൈദ്യന്‍ ഫസല്‍ ഗഫൂറിപ്പോള്‍ ക്ലാസെടുക്കുന്ന തിരക്കിലാണ്. എങ്ങനെയും സംഘപരിവാറിനെ ഇല്ലാതാക്കണം. അതിലുള്ളവരെയും ഇല്ലാതാക്കണം.
ഇതൊക്കെ ഒരു ഡോക്ടറിന് ചേരുന്ന പണിയാണോന്ന് ചില ബന്ധുക്കള്‍ തന്നെ ഇങ്ങേരോട് ചോദിച്ചതാണിത്… ”ന്റെ പല ബന്ധുക്കളും വിളിച്ചു പറയാറുണ്ട്, ഡോക്ടറൊരു ന്യൂറോളജിസ്റ്റല്ലേ… ഞാന്‍ പറയും, ഞാനൊരു ന്യൂറോളജിസ്റ്റായിരുന്നു. ഇപ്പ തല്‍ക്കാലം ഞാന്‍ രാജിവെച്ചു. ഈ പ്രശ്‌നമൊക്കെ കഴിഞ്ഞേന് ശേഷം നമുക്ക് വീണ്ടും ന്യൂറോളജിസ്റ്റാവാം. അല്ലാതെ ന്യൂറോളജിസ്റ്റിന് ഒരു സ്വരമേ പാടുള്ളൂ. ന്യൂറോളജിസ്റ്റിന് ആരേം ചീത്ത പറയാന്‍ പാടില്ല. ചീത്ത പറയുമ്പം നമ്മള്‍ അങ്ങോട്ടും ചീത്ത പറയും.” ഇതാണ് കോളേജും സ്‌കൂളുമൊക്കെയായി 150 സ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ മുതലാളിയുടെ പ്രഖ്യാപിത നയം.
മുസ്ലിം ജനസാമാന്യത്തിന് പഠിപ്പും വിവരവും നല്‍കാന്‍ അച്ഛന്‍ പി.കെ. അബ്ദുള്‍ ഗഫൂര്‍ സ്ഥാപിച്ചതാണ് ഈ വക സ്ഥാപനങ്ങള്‍. ആ തഴമ്പിന്റെ ബലത്തിലാണ് പി.എ. ഫസല്‍ ഗഫൂര്‍ തീവ്രവാദിക്കൂട്ടങ്ങളുടെ പിഎ പണി ഏറ്റെടുക്കുന്നത്. മതേതരത്വവും പുരോഗമനവുമാണ് ഇങ്ങേരുടെ മുഖാവരണം. തന്റെ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ മുഖംമൂടി വരരുതെന്ന് ഇണ്ടാസിറക്കി അതിപുരോഗമനവാദി എന്നൊരു മുഖംമൂടി നേരത്തെ എടുത്തണിഞ്ഞിട്ടുണ്ട് ഇദ്ദേഹം. ഒരുതരം കുപ്രസിദ്ധമായ കുറുനരി ബുദ്ധി.
അന്തരീക്ഷം പാകമാകുമ്പോള്‍ മാത്രം എടുത്തുമാറ്റാന്‍ പാകത്തിനുടുത്തുകെട്ടിയതാണ് ഫസല്‍ ഗഫൂര്‍ ഈ മതേതരക്കുപ്പായം. ആകാശത്തിന് കീഴെ ഏത് വിഷയത്തിലും അഭിപ്രായമുണ്ട് ഫസല്‍ ഗഫൂറിന്. കേരളത്തിലെ മുസ്ലീങ്ങള്‍ തട്ടമിട്ട് മുഖം മറച്ച് പൊതുഇടത്തില്‍ വരേണ്ടവരല്ലെന്ന ഈ മതേതര ഗഫൂറിന്റെ വാദഗതിക്ക് അതിനുള്ള സമയമായിട്ടില്ല എന്നുമാത്രമാണ് അര്‍ത്ഥം. ആ സമയം വരും. അപ്പോള്‍ പുറത്തെടുക്കാന്‍ പാകത്തിന് മതമൗലികതയുടെ അസ്ത്രങ്ങള്‍ തയാറാക്കി വെയ്‌ക്കണം. അതിനാണ് അബ്ദുള്‍ ഗഫൂറിന്റെ മകന്‍ എംഇഎസ് കൊണ്ടുനടക്കുന്നത്.
”ഞങ്ങള്‍ക്ക് കോളേജസുണ്ട്… ഞങ്ങളെടുക്കുന്ന തന്ത്രം വ്യത്യസ്ത തന്ത്രമാ… ലീഗിനെ മാതിരി മാസ് സ്‌പേസുള്ള സംഘടനയല്ല. പക്ഷേ ഞങ്ങക്ക് ഇഷ്ടംമാതിരി കോളേജും സ്‌കൂളുമുണ്ട്. അവിടെയാണ് ഈ ചെറുപ്പക്കാര് വരുന്നത്. അവിടെ വര്‍ഗീയ വല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഭയങ്കര പ്രശ്‌നമാണ്. അവിടെ ഇവരുടെ യൂണിറ്റോ മറ്റോ സ്ഥാപിക്കപ്പെട്ടാല്‍ ഭയങ്കര പ്രോബ്ലമാ…” അതാണ് ഗഫൂറിന്റെ പുത്തി. അപ്പോള്‍ ഈ സ്‌കൂളില്‍ വരുന്ന ചെറുപ്പക്കാരെ വര്‍ഗീയവല്‍ക്കരിക്കാന്‍ വേറെ വഴി നോക്കണം. അതിന് ഗഫൂര്‍ കാ ദോസ്തുമാരെ എമ്പാടും കൂടെക്കൂട്ടണം. മുന്തിയ ഇനം പീസുകള്‍ ഇപ്പോള്‍ത്തന്നെ കൂടെയുണ്ട്. ഓര്‍ക്ക് ഗഫൂര്‍ക്ക നല്‍കിയ പണി തന്റെ കോളേജിലും സ്‌കൂളിലും വരുന്ന പിള്ളാരെ സംഘപരിവാര്‍ വിരുദ്ധരാക്കുക എന്നതാണ്. ഗഫൂര്‍ക്കയുടെ ഭാഷയില്‍ അത്തരക്കാരാണ് മീഡിയയിലെ മാന്യന്മാര്‍. അല്ലാത്തവര്‍ വൃത്തികെട്ടവന്മാര്‍. അതാണ് മതേതര ഗഫൂര്‍ യൂത്ത് ലീഗന്മാരെ രോമാഞ്ചമണിയിക്കാന്‍ വിളിച്ചു പറഞ്ഞത്,
”ഇനി നമുക്ക് മീഡിയയിലേക്ക് പോകാം. ഇവരുടെ കൂടെ വൃത്തികെട്ട ഒരുത്തനുണ്ട്. അര്‍ണബ് ഗോസ്വാമി. ല്ലേ. ഞാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കറക്ടാണ്. ഞാന്‍ എല്ലാവരെപ്പറ്റിയും ആ വാക്കുകള്‍ ഉപയോഗിക്കുന്നില്ല. നമുക്ക് തന്നെ അറിയാം രാജ് ദീപ് സര്‍ദേശായി, തുടങ്ങിയിട്ട് അനവധി പത്രക്കാരുണ്ട്. ഥാപ്പര്‍… അനവധി പത്രക്കാര്‍. അവര്‍ ശക്തമായിട്ട് നിലനില്‍ക്കുന്നുണ്ട്. ഒരുപാട് പേര് ഈ ഭാഗത്ത് നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ മീഡിയയോട് എനക്ക് പ്രത്യേകിച്ച് നന്ദിയുണ്ട്. നിങ്ങളെണ്ണിപ്പറഞ്ഞോളൂ… ആരാ അപ്പറത്തുള്ളതെന്ന്. ആരുമില്ല… വേണു മാതൃഭൂമിയിലെ.. ങ്ങള് ഇടയ്‌ക്കൊരാള് അഭിപ്രായം പറയുമ്പം അതിനടീലെഴുതും വര്‍ഗീയ വാദിയെന്ന്. വേണുവൊന്നും വര്‍ഗീയ വാദിയല്ല… വിനു… വര്‍ഗീയവാദിയല്ല. ഞാനല്ലേ ചര്‍ച്ചയ്‌ക്ക് പോകുന്നത്… സുരേഷ് ഏഷ്യാനെറ്റിലെ, വര്‍ഗീയവാദിയല്ല. അവരൊക്കെ നമ്മടെ…. നമ്മടെ മീഡിയാവണിലെ അഭിലാഷ്… അതേപോലെത്തന്നെ ട്വന്റിഫോര്‍ ചാനലിലെ രണ്ട്… അരുണും അറിയാല്ലോ… അരുണിന്റെ സമീപനം നിങ്ങക്കറിയാല്ലോ… ഗോപിയുടെ സമീപനം നിങ്ങക്കറിയാല്ലോ… പിന്നെ ആരായിപ്പ എതിരൊള്ളേ… കേരളത്തിലെ മീഡിയ ഒന്നടങ്കം സംഘപരിവാറിനെതിരാണ്…”
ഗഫൂറിന്റെ കോളേജിലെ പിള്ളാരെ മൊത്തം തേച്ച് മിനുക്കി അസ്ത്രങ്ങളാക്കി രംഗത്ത് കൊണ്ടുവരാനുള്ള സാറന്മാരുടെ പേരാണിതൊക്കെ. ഇവരെയൊക്കെ വിളിച്ചുകൊണ്ടുവരുമത്രെ പ്രസംഗിക്കാന്‍. ഇവന്മാരുടെ പ്രസംഗം കേട്ടവാറെ പിള്ളാരൊക്കെ അസ്ത്രങ്ങളാകും. പിന്നെ എയ്‌ത്തല്ലേടോ എയ്‌ത്ത്… അമ്പെയ്‌ത്തേ… അതോണ്ട് ഗഫൂര്‍ക്കേനെ തൊടാമെന്ന് കരുതരുത്. വാലാട്ടി മേല്‍പ്പറഞ്ഞ ഊത്തുകാര്‍ മാത്രമല്ല, കൊടികെട്ടിയ വിജയന്‍ വരെ നില്‍ക്കും. കൊറോണ ഒന്ന് ഒതുങ്ങീട്ട് വേണം എയ്യാന്‍ വെച്ച ബാക്കി അസ്ത്രങ്ങള്‍ പുറത്തെടുക്കാന്‍. ഇനി ഒരു അവസരം കിട്ടീല്ലേലോ…
പ്രതികരിക്കാൻ ഇവിടെ എഴുതുക