Categories: Kerala

ബലിദാനി ഭീഷണി; റീത്തില്‍ ചിത്രം പതിപ്പിച്ച് കടയ്‌ക്ക് മുന്നില്‍ വെച്ചു; കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനുനേരെ വീണ്ടും വധഭീഷണി

കടക്ക് മുന്നില്‍ റീത്തില്‍ ചിത്രവും ബലിദാനി എന്ന കുറിപ്പോടെയാണ് വധഭീഷണി നടത്തിയിരിക്കുന്നത്. രാത്രിയാണ് റീത്തുമായി അതക്രമകാരികള്‍ എത്തിയത്. കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളില്‍ നിരന്തരമായി മറ്റു സാമൂഹിക രാഷ്ട്രീയ സംഘടനകളിലെ പ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരത്തില്‍ റീത്തുപയോഗിച്ച് വധഭീഷണി ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Published by

കണ്ണൂര്‍: കണ്ണപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനുനേരെ വധഭീഷണി. സ്വയംസേവകനും സാമുഹിക പ്രവര്‍ത്തകനുമായ സുമേഷിനു നേരെയാണ് കൊലവിളി നടക്കുന്നത്. സുമേഷിന്റെ കടക്ക് മുന്നില്‍ റീത്തില്‍ ചിത്രവും ബലിദാനി എന്ന കുറിപ്പോടെയാണ് വധഭീഷണി നടത്തിയിരിക്കുന്നത്. രാത്രിയാണ് റീത്തുമായി അക്രമികള്‍ എത്തിയത്. കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളില്‍ നിരന്തരമായി മറ്റു സാമൂഹിക രാഷ്‌ട്രീയ സംഘടനകളിലെ പ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരത്തില്‍ റീത്തുപയോഗിച്ച് വധഭീഷണി ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

സമീപകാലത്ത് സേവാഭാരതിയുടെ പ്രവര്‍ത്തനം കണ്ണപുരം പ്രദേശത്ത് സജീവമാക്കിയതിലുമുള്ള രാഷ്‌ട്രീയ അമര്‍ഷമാണ് റീത്ത് വച്ചുള്ള ഭീഷണി എന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രദേശത്തെ ഹൈന്ദവാരാധനാ ബിംബങ്ങളായ മുത്തപ്പനേയും തെയ്യങ്ങളേയും അധിക്ഷേപിച്ച ഡിവൈഎഫ്ഐ നേതാവിന്റെ പ്രവര്‍ത്തനങ്ങളെ എത്തിര്‍ത്ത് സുമേഷ് സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഇടത് സര്‍ക്കാര്‍ അധികാരമേറ്റ് ഏകദേശം രണ്ടു വര്‍ഷത്തോളം വരെ കണ്ണൂരിലും സമീപ പ്രദേശങ്ങളിലും നിരന്തരമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎമ്മും ഇടത് പ്രസ്താനങ്ങളും അക്രമങ്ങള്‍ നടത്തിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റേയും പരിവാര്‍പ്രസ്ഥാനങ്ങളുടേയും സ്വാധീനം വര്‍ധിക്കുന്നതില്‍ വിറളിപൂണ്ടാണ് പ്രവര്‍ത്തകര്‍ക്ക് നേരെ ഇടത് സംഘടനകള്‍ അയുധമെടുക്കാനൊരുങ്ങന്നത്തെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: kannurdeath