(തുടര്‍ച്ച)
ഈ കാലഘട്ടങ്ങളില്‍ 30 നും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ഗര്‍ഭാശയം വെളിയിലേക്ക് തള്ളിവരുന്നത് സര്‍വസാധാരണമാണ്. ഗര്‍ഭാശയം നീക്കം ചെയ്യുകയാണ് ആധുനിക ശാസ്ത്രത്തില്‍ ഇതിനുള്ള പ്രതിവിധി. എന്നാല്‍ പാരമ്പര്യ ചികിത്സയില്‍ ഇതിന് ഉത്തമമായ പ്രതിവിധികളു്. വെള്ളിലയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ എള്ളെണ്ണ ചേര്‍ത്തു കഴിക്കുന്നത് ഗര്‍ഭാശയം തള്ളിവരുന്നത് പ്രതിരോധിക്കാന്‍ നല്ലതാണ്. അതല്ലെങ്കില്‍ താഴെ പറയുന്ന മരുന്ന് അരച്ച് നേര്‍ത്ത തുണിയില്‍ തെറുത്ത് അത് യോനീമുഖത്തില് നിന്ന് അര ഇഞ്ച് അകത്തേയ്ക്ക് വയ്ക്കണം.
മരുന്നിന്: കരിങ്കൂവളക്കിഴങ്ങ്, നെല്ലിയുെട തൊലി, പച്ചമഞ്ഞള്‍, അത്തിത്തൊലി, ഇത്തിത്തൊലി, അരയാല്‍ത്തൊലി, പേരാല്‍ത്തൊലി ഇവ സമം, നല്ല വെണ്ണ പോലെ അരച്ച് ഒരു നേര്‍ത്ത തുണിയില്‍ തെറുത്ത് അല്പം നെയ്യ് തെറുത്ത തുണിയില്‍ തേച്ച് മിനുസപ്പെടുത്തി ഉള്ളിലേക്ക് അല്പം തള്ളിവച്ച് കെട്ടുക. ദിവസം മൂന്നു പ്രാവശ്യം മാറ്റിക്കെട്ടണം. ഇങ്ങനെ ഏഴു ദിവസം തുടര്‍ച്ചയായി ചെയ്താല്‍ പുറത്തേക്കു തള്ളിയ ഗര്‍ഭാശയം അകത്തേക്കാവും. പിന്നീട് ഒരിക്കലും പുറത്തേക്ക് തള്ളിവരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: