(തുടര്‍ച്ച)
ആര്‍ത്തവവിരാമത്തിലെത്തിയ സ്ത്രീകളിലും ഗര്‍ഭാശയം നീക്കം ചെയ്തവരിലും 60 വയസ്സിനു താഴെയാണ് പ്രായമെങ്കില്‍ അതികഠിനമായ ചൂട്, മുഖത്തും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും കുരുക്കള്‍, പെട്ടെന്ന് രക്തസമ്മര്‍ദം തുടങ്ങിയ അവസ്ഥകള്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലം ഉണ്ടാകും. ഇങ്ങനെയുള്ള സ്ത്രീകളെ ഐസ് കട്ടയില്‍ കിടത്തിയാല്‍ പോലും തണുപ്പുണ്ടെന്ന് അവര്‍ പറയില്ല. ഇങ്ങനെയുള്ളവര്‍ക്കായി താഴെ പറയുന്ന കഷായം വളരെയേറെയുള്ള ഗുണം ചെയ്യുന്നതാണ്.
കഷായത്തിന്
കൂവളത്തിന്റെ വേര്, പഴയ മുതിര, വെളുത്ത ആവണക്കിന്‍ വേര്, തഴുതാമവേര്, ചുക്ക്, കരിങ്കുറിഞ്ഞി വേര്, മൂഞ്ഞവേര് ഇവയോരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലിയെടുത്ത് അയമോദകം പൊടിച്ചതും നെയ്യില്‍ പൊരിച്ച കായം പൊടിച്ചതും 25 ഗ്രാം വീതവും 10 തുള്ളി നെയ്യും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും കഴിക്കുക. ഇങ്ങനെ തുടര്‍ച്ചയായി ഒരു മാസം കഴിച്ചാല്‍ മേല്‍വിവരിച്ച അവസ്ഥയില്‍ നിന്നും പൂര്‍ണമായും മുക്തരാവാം. ശരീരത്തില്‍ പിണ്ഡതൈലം തേയ്‌ക്കുന്നതും നല്ലതാണ്.
പിണ്ഡതൈലം ഉണ്ടാക്കുന്ന വിധം
നറുനീണ്ടിക്കിഴങ്ങ്, മഞ്ചട്ടിപ്പൊടി, ഇരട്ടിമധുരം, ഇവ ഓരോന്നും 30 ഗ്രാം വീതം വെണ്ണപോലെ അരച്ച് ഒന്നര ലിറ്റര്‍ കാരെള്ളിന്റെ എണ്ണയും മൂന്ന് ലിറ്റര്‍ പശുവിന്‍ പാലും 12 ലിറ്റര്‍ ശുദ്ധജലവും ചേര്‍ത്ത് കലക്കി അരക്കുമധ്യേ പാകത്തില്‍ കാച്ചി അരിച്ചെടുക്കുക. ഈ തൈലം ഗര്‍ഭിണികള്‍ക്കും വാതരക്തമുള്ളവര്‍ക്കും ആര്‍ത്തവവിരാമത്തിലുള്ള സ്ത്രീകള്‍ക്കും തേയ്‌ക്കുവാന്‍ ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: