Categories: Samskriti

സംസ്‌കൃതം പഠാമഃ

സംസ്‌കൃതം പഠിക്കാം 09

പാഠം 9

ആരോഗ്യം  എന്ന വിഷയത്തിലാണ്

ഇന്നത്തെ സംഭാഷണങ്ങള്‍

കഥം അസ്തി ഭവതഃ/ഭവത്യാഃആരോഗ്യം?(എങ്ങനെയുണ്ട് അങ്ങയുടെ ആരോഗ്യം)

ഇദാനീം സമ്യക് ആസ്തി (ഇപ്പോള്‍ സുഖമുണ്ട്)

മമ മഹതീ പാദവേദനാ അസ്തി (ഇപ്പോള്‍ നല്ല കാലു വേദനയുണ്ട് )

മമ വമനശങ്കാ അസ്തി (എനിക്ക് ഛര്‍ദ്ദിക്കാന്‍ തോന്നുന്നുണ്ട് )

മമ കാസഃ ജലദോഷഃ ച അസ്തി (എനിക്ക് ചുമയും ജലദോഷവും ഉണ്ട് )

വൈദ്യഃ രക്തപരിശോധനാം കാരയിതും ഉക്തവാന്‍ (ഡോക്ടര്‍ രക്ത പരിശോധനക്ക് പറഞ്ഞിട്ടുണ്ട്)

അസ്ഥിഭംഗഃ കഥം അഭവത്? (എല്ലൊടിഞ്ഞതെങ്ങനെ ?)

സോപാനതഃ പാദഃസ്ഖലിതഃ (ചവുട്ടുപടിയില്‍ കാലു തെറ്റിയതാണ്)

കിമര്‍ത്ഥം താവത് ക്ഷുവതി (എന്താണിങ്ങനെ തുമ്മണത്)

മമ ധൂളീ ന ശക്യതേ (എനിക്ക് പൊടിയൊട്ടും പറ്റില്ല )

അഹമതീവ ശ്രാന്തിം അനുഭവാമി (എനിക്ക് വല്ലാത്ത ക്ഷീണം തോന്നുന്നു)

മമ  ശിരഃ ഭ്രമതി (എന്റെ തല കറങ്ങുന്നു)

ജ്വരഃ അസ്തി കിം?(പനിയുണ്ടോ?)

യഥാസമം വൈദ്യം പശ്യതു (കൃത്യ സമയത്ത് ഡോക്ടറെ കാണൂ)

സമ്യക് ശുചിത്വം  പാലയതു (നന്നായി സുചിത്വം നോക്കൂ)

സുഭാഷിതം

മനഃ ശൗചം കര്‍മശൗചം

കുല ശൗചം  തഥൈവ ച  

ശരീരശൗചം വാക്ശൗചം

ശൗചം പഞ്ചവിധം സ്മൃതം  

(ലോകത്ത് അഞ്ചു വിധത്തിലാണ് ശുചിത്വം ഉള്ളത് . കര്‍മ്മശൗചം പ്രവര്‍ത്തനത്തിലുള്ള ശുചിത്വം ,കുല ശൗചം കുടുംബ സംബന്ധിയായ ശുചിത്വം (കുടുംബ മഹത്വം), മനസ്സിന്റെ ശുചിത്വം ,ശരീരത്തിന്റെ ശുചിത്വം ,സംസാരിക്കുമ്പോളുള്ള ശുചിത്വം. ഈ അഞ്ചു ശുചിത്വങ്ങള്‍ പാലിച്ചാല്‍ എല്ലാ രംഗത്തും ആരോഗ്യമുള്ള ഒരു സമൂഹം സൃഷ്ടിക്കാന്‍ കഴിയും .ആരോഗ്യത്തിന് ശുദ്ധമായ വായുവും ,ശുദ്ധജലവും,നല്ല ഭക്ഷണവും പോലെ തന്നെ പ്രധാനങ്ങളാണ് ഈ ശുചിത്വ പാലനവും എന്ന് സാരം)

9447592796

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക