Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊട്ടതെല്ലാം പൊന്നാക്കിയ പോരാളി; വൈറ്റില മൊബിലിറ്റി ഹബ്ബ് യാഥാര്‍ത്ഥ്യമാക്കിയ വനിത

കെഎസ്‌ഐഡിസി എംഡിയായിരുന്നപ്പോള്‍ വനിതാ സംരംഭകര്‍ക്ക് സബ്‌സിഡി നിരക്കില്‍ ലോണ്‍ കൊടുക്കുന്നതിനായി 'വുമണ്‍ എന്റര്‍പ്രണര്‍ മിഷന്‍' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചു. അത് വളരെയധികം ഫലം കണ്ടു. കുടുംബശ്രീ പോലുള്ള ചെറുകിട സംരംഭകര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത്. അതിലൂടെ കെഎസ്‌ഐഡിസി വന്‍കിട വ്യവസായികള്‍ക്ക് മാത്രമായിരുന്നുവെന്ന ചിന്താഗതി മാറ്റാനായി. ചെറുകിട സംരംഭകരെ കൂടി ചേര്‍ത്ത് നിര്‍ത്തി.

ദൃശ്യ ഉത്തമന്‍ by ദൃശ്യ ഉത്തമന്‍
Mar 8, 2020, 10:52 am IST
in Kerala

സ്വതന്ത്ര ഇന്ത്യയിലെ മൂന്നാമത്തെ പോര്‍ട്ട് ചെയര്‍പേഴ്‌സണ്‍, നിലവില്‍ ഇന്ത്യയിലെ 12 മേജര്‍ പോര്‍ട്ടുകളിലെ ഏക വനിതാ മേധാവി, എറണാകുളം ജില്ലയിലെ ആദ്യ വനിതാ കളക്ടര്‍, കെഎസ്‌ഐഡിസിയുടെ ആദ്യ വനിതാ എംഡി. വിശേഷണങ്ങള്‍ ഏറെയാണ് ഡോ. എം. ബീന ഐഎഎസിനെ പരിചയപ്പെടുത്താന്‍. ജനങ്ങളുടെ യാത്രാദുരിതത്തിന് അന്ത്യംകുറിച്ച് വൈറ്റില മൊബിലിറ്റി ഹബ്ബ് യാഥാര്‍ത്ഥ്യമാക്കിയ വ്യക്തിയെന്ന നിലയ്‌ക്ക് ജനഹൃദയങ്ങളില്‍ എക്കാലവുമുണ്ടണ്ടണ്ട് ഡോ. എം. ബീന.

കണക്ക് നോക്കിയാല്‍ 365 ദിവസത്തിന്റെ 50 ശതമാനം സ്ത്രീകള്‍ക്ക് നല്‍കണമെന്ന അഭിപ്രായക്കാരിയാണ് ബീന. ലിംഗവ്യത്യാസത്തില്‍ വിശ്വസിക്കുന്ന ആളല്ല താനെന്ന് പറഞ്ഞുകൊണ്ടാണ് ബീന സംസാരിച്ചു തുടങ്ങിയത്. ”സ്ത്രീ ജീവിതത്തിന്റെ ചരിത്രം നോക്കിയാല്‍, ഒരുപാട് മാറ്റം വന്നിട്ടുണ്ട്. താഴേക്കിടയില്‍  നിന്നുള്ള സ്ത്രീകള്‍ക്ക് ഇന്ന് ഉന്നത പദവിയിലേക്ക് എത്താന്‍ കഴിഞ്ഞു. ആ മാറ്റം അംഗീകരിക്കണം. പൊതുവേദിയിലേക്ക് എത്തിയ സ്ത്രീകളുടെയെണ്ണം കുറവാണെങ്കിലും അതിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാകണം ഓരോ വനിതാദിനവും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തനിക്ക് ഒരുപോലെയാണ്. ആര്‍ക്കും സൂപ്പര്‍ പവറില്ല. ആര് കഠിനാധ്വാനം ചെയ്താലും വിജയം ഉറപ്പാണ്. ഇന്ത്യയിലെ 12 പ്രധാന പോര്‍ട്ടുകളില്‍ ഏക ചെയര്‍പേഴ്‌സണ്‍ എന്ന കൗതുകം ആദ്യകാലത്ത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നെയെല്ലാം സാധാരണ നിലയ്‌ക്കായി. എന്റെ ഉന്നമനമല്ല, മറിച്ച് കൊച്ചിന്‍ പോര്‍ട്ടിന്റെ ഉന്നമനത്തിന് വേണ്ടിയാണ് പിന്നീടുള്ള ഓരോ പ്രവര്‍ത്തനങ്ങളും. സ്ത്രീയെന്ന നിലയ്‌ക്ക് കൂടുതല്‍ ഒന്നും തോന്നിട്ടില്ല. സ്ത്രീകള്‍ക്ക് മുകളില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ഗ്ലാസ് സീലിങ് എവിടേയും ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് നമ്മുടെ ഓരോരുത്തരുടേയും മനസ്സിലാണ്, അത് നമ്മള്‍ തന്നെയാണ് മാറ്റേണ്ടതും”

കെഎസ്‌ഐഡിസി എംഡിയായിരുന്നപ്പോള്‍ വനിതാ സംരംഭകര്‍ക്ക് സബ്‌സിഡി നിരക്കില്‍ ലോണ്‍ കൊടുക്കുന്നതിനായി ‘വുമണ്‍ എന്റര്‍പ്രണര്‍ മിഷന്‍’ എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചു. അത് വളരെയധികം ഫലം കണ്ടു. കുടുംബശ്രീ പോലുള്ള ചെറുകിട സംരംഭകര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത്. അതിലൂടെ കെഎസ്‌ഐഡിസി വന്‍കിട വ്യവസായികള്‍ക്ക് മാത്രമായിരുന്നുവെന്ന ചിന്താഗതി മാറ്റാനായി. ചെറുകിട സംരംഭകരെ കൂടി ചേര്‍ത്ത് നിര്‍ത്തി. ജോലി തേടിയിറങ്ങുന്നതിനു പകരം, ജോലി നല്‍കുന്ന തരത്തിലേയ്‌ക്ക് വനിതകളെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു. പുരുഷന്മാരെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും വന്ന സ്ത്രീകള്‍ അധികവും നല്ല സംരംഭക മനോഭാവമുള്ളവരാണ്.

കരിയറില്‍ തനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയിട്ടുള്ളത്, കളക്ടര്‍ ആയിരുന്ന സമയമാണ്. കൂടുതല്‍ സമയം ജനങ്ങളുമായി സംവദിക്കാനുള്ള അവസരം ഉണ്ടായിരുന്നു. കെഎസ്‌ഐഡിസിയില്‍ ആയിരുന്നപ്പോള്‍ വ്യവസായികളും സംരംഭകരും മാത്രമായിരുന്നു. പോര്‍ട്ടിലേയ്‌ക്ക് മാറിയപ്പോള്‍ അത് കയറ്റുമതി, ഇറക്കുമതി, കസ്റ്റംസ്, ട്രേഡ് എന്നിവയിലേയ്‌ക്ക് ചുരുങ്ങി. കളക്ടര്‍ ആകുമ്പോള്‍ കിട്ടുന്ന അനുഭവങ്ങളാണ് പിന്നീട് വരുന്ന ഓരോ മേഖലയിലേയ്‌ക്കുള്ള അടിസ്ഥാനം. പ്രതിസന്ധിയിലായിരുന്ന വൈറ്റില ബസ് ടെര്‍മിനലിനെ വൈറ്റില മൊബിലിറ്റി ഹബ്ബെന്ന ആശയത്തിലേയ്‌ക്ക് എത്തിച്ച് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത് ഏറെ സംതൃപ്തി നല്‍കി. വൈറ്റില മൊബിലിറ്റി ഹബ്ബ്, തുടക്കകാലത്ത് വെറുമൊരു വൈറ്റില ബസ് ടെര്‍മിനല്‍ മാത്രമായിരുന്നു. പിന്നീടുള്ള ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് സംയോജിത യാത്രാസംവിധാനം എന്ന ആശയത്തിലേയ്‌ക്ക് എത്തിയത്. വാട്ടര്‍ മെട്രോ, മെട്രോ, ബസ് എല്ലാം ഓരേ സ്ഥലത്ത് സംഗമിക്കുന്ന ഇന്നത്തെ രീതിയിലാക്കിയത് അക്കാലത്താണ്. ഓരോ പദ്ധതിയും പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പ് ജനങ്ങളുടേയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടേയും അഭിപ്രായങ്ങളും ആശയങ്ങളും ചോദിച്ചറിഞ്ഞ് വിലയിരുത്തിയശേഷമാണ് നടപ്പിലാക്കിയത്. അതുകൊണ്ടുതന്നെ ആരില്‍നിന്നും മറിച്ചൊരഭിപ്രായം വന്നിട്ടില്ല. ഏഷ്യയിലെ തന്നെ ആദ്യത്തെ മള്‍ട്ടിമോഡല്‍ ഹബ്ബായി മാറിയിരിക്കുകയാണ് ഇന്ന് വൈറ്റില മൊബിലിറ്റി ഹബ്ബ്.  

സാമ്പത്തിക പരാധീനതകള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ആദ്യ ചെയര്‍പേഴ്‌സണായി ചുമതല ഏറ്റെടുത്തത്. ഈ രണ്ടുവര്‍ഷങ്ങള്‍ക്കിപ്പറം കൊച്ചിന്‍ പോര്‍ട്ട് വളര്‍ച്ചയുടെ പാതയിലാണ്. ചരക്ക് നീക്കം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പോര്‍ട്ടിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. അത് ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണന്നും പറഞ്ഞ് നിര്‍ത്തുമ്പോള്‍ വിജയിയായ യോദ്ധാവിന്റെ സന്തോഷമായിരുന്നു ബീനയുടെ മുഖത്ത്.  

വൈറ്റില മൊബിലിറ്റി ഹബ്, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ്, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എന്നിവയുടെ മാനേജിങ് ഡയറക്ടര്‍ പദവിയും ബീന വഹിച്ചിട്ടുണ്ട്. പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായും പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ ക്ഷേമം, ഫിഷറീസ്, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ഗൈനക്കോളജിസ്റ്റായ ബീന സാധ്യകകളുടെ അനന്ത വിഹായസ് തേടിയാണ് സിവില്‍ സര്‍വീസിലേയ്‌ക്ക് എത്തിയത്. ഐജി പി. വിജയന്‍ ഐപിഎസ് ആണ് ബീനയുടെ ഭര്‍ത്താവ്. വിഷ്ണുപ്രിയ, വിഗ്നേഷ് എന്നിവര്‍ മക്കള്‍. തിരുവനന്തപുരം സ്വദേശിയായ ബീന എറണാകുളം കാക്കനാടാണ് താമസം.

Tags: വനിത ദിനംvyttila hub
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈറ്റില ഹബ്ബ് വികസനം ഇഴയുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ നവീകരണം മന്ദഗതിയിലാകുന്നതെന്ന സ്ഥിരം പല്ലവി

India

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ഉയര്‍ത്തി എലീന റൈബാകിന; പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ന്

Kerala

സ്ത്രീകള്‍ക്ക് തടസങ്ങളില്ലാതെ എല്ലാ മേഖലയിലും കടന്നുവരാനാകണം: മന്ത്രി സജി ചെറിയാന്‍

Kerala

ഡിജിറ്റല്‍ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം; സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

Kannur

വനിതാ ദിനത്തില്‍ വനിതകള്‍ക്കൊപ്പം കെഎസ്ആര്‍ടിസി; മാര്‍ച്ച് ആറ് മുതല്‍ 12 വരെ ഏകദിന ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗാളി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.