Categories: Samskriti

സംസ്‌കൃതം പഠാമഃ

(സംസ്‌കൃതം പഠിക്കാം)

പാഠം 7

പരീക്ഷാവിഷയത്തിലാണ്  ഈ സംഭാഷണങ്ങള്‍  

പരീക്ഷാരംഭഃ കദാ ഇതി ജ്ഞാതം കിം?(പരീക്ഷ തുടങ്ങുന്നതെന്നാണെന്നറിഞ്ഞോ?)

ആം സൂചനപത്രം ഹ്യഃ ഏവ ആഗതാ ( ഉം, ഇന്നലെ ടൈം ടേബിള്‍ വന്നല്ലോ)

പ്രശ്‌നപത്രയോഃ മധ്യേ വിരാമഃ അസ്തി കിം?( ഇടക്ക് ഒഴിവുണ്ടോ? ഒഴിവുള്ള ദിവസങ്ങളുണ്ടോ)

അസ്തി അസ്തി.ആംഗലേയസ്യ, ഗണിതസ്യ ,സാമൂഹ്യ ശാസ്ത്രസ്യ ച മധ്യേ വിരാമഃ അസ്തി (ഉണ്ട്, ഉണ്ട് ഇംഗ്ലീഷ് ,കണക്ക് ,സാമൂഹ്യ ശാസ്ത്രം എന്നിവയുടെ ഇടക്ക് ഒഴിവുണ്ട് )

സജ്ജതാ കഥം അസ്തി?( തയ്യാറെടുപ്പെങ്ങനെ നടക്കുന്നു)

പഠിതം കിമപി ന സ്മരതി ഭോഃ (പഠിച്ചതൊന്നും ഓര്‍മ്മിക്കുന്നില്ലാ ട്ടോ)

പരീക്ഷാ സമയഃ കദാ?(പരീക്ഷയുടെ സമയം എപ്പഴാ?)

പ്രാതഃ ദശവാദനതഃ (കാലത്ത് പത്തു മുതല്‍)

പ്രശ്‌നപത്രം കഥം ആസീത്?

(ചോദ്യപേപ്പര്‍ എങ്ങനെയുണ്ടായി?)

അതീവ സുലഭം/സരളം ആസീത്? (വളരെ എളുപ്പമായിരുന്നു)

ബഹു ക്ലിഷ്ടം ആസീത് (നല്ല പാടായിരുന്നു)

സാമാന്യം ആസീത് (ഓ വളരെ ബുദ്ധിമുട്ടിച്ചില്ല )

സമയഃ അപര്യാപ്തഃ ആസീത്(സമയം കിട്ടിയില്ല)

സര്‍വേ പ്രാര്‍ത്ഥനാം കുര്‍വ്വന്തു (എല്ലാവരും പ്രാര്‍ത്ഥിക്കണേ)

സുഭാഷിതം

ഉദ്യമം സാഹസം ധൈര്യം

ബുദ്ധിശക്തിപരാക്രമം

ഷഡേതേ യത്ര വര്‍ത്തന്തേ

തത്ര ദൈവ സഹായകഃ  

(പരിശ്രമവും സാഹസവും ധൈര്യവും ബുദ്ധിയും ശക്തിയും പരാക്രമവും (ഈ ആറും) ഉള്ളിടത്ത് ദൈവം (ഭാഗ്യം ) സഹായത്തിനുണ്ടാവും)

അധിഷ്ഠാനം തഥാ കര്‍ത്താ  

കരണം ച പൃഥഗ്വിധം  

വിവിധാശ്ച  പൃഥക് ചേഷ്ടാഃ

ദൈവം ചൈവാത്ര പഞ്ചമം  

(ഭഗവത്ഗീതാ അധ്യാ: 18 ല്‍ 14)  

(ഏതു കാര്യത്തിലും അടിത്തറ, കര്‍ത്താവ്, കാരണം (പ്രേരിപ്പിക്കുന്നവര്‍), മറ്റു പല പ്രവര്‍ത്തനങ്ങളും (ചേഷ്ടകളും) ഉണ്ടെങ്കില്‍ അഞ്ചാമത്തേത് ദൈവമാണ്/ഭാഗ്യമാണ് . അത് ലഭിക്കുക തന്നെ ചെയ്യും ,)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക