കൂത്തുപറമ്പ്: സേവാഭാരതി കൂത്തുപറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തൊക്കിലങ്ങാടിയില്‍ പ്രവര്‍ത്തനമാരംഭിച്ച ജനസേവാ കേന്ദ്രം സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സേവാഭാരതിയുടെ ജനറല്‍ബോഡി യോഗം നരവൂര്‍ എല്‍പി സ്‌കൂളില്‍ സേവാഭാരതി സംസ്ഥാന സഹ ഗ്രാമവികസന പ്രമുഖ് പി. സജീവന്‍ ഉദ്ഘാടനം ചെയ്തു.
അഡ്വക്കേറ്റ് രാജേഷ് ഖന്ന അധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. ജ്യോതീന്ദ്രനാഥിനെ സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ് പൊന്നാടയണിയിച്ച് ആദരിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി എം. രാജീവന്‍, ജില്ലാ സംഘടനാ സെക്രട്ടറി സി. ഗിരീഷ്, സി. ഗംഗാധരന്‍, പി. സുരേഷ് ബാബു, എ.കെ. ബിജുല, പി. രവീന്ദ്രന്‍, കെ.സി. ബാലന്‍, കുറ്റിയന്‍ കരുണന്‍, സി.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രീഷ സുഹാസ് സേവാ ഗീതം ആലപിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ആര്‍എസ്എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് കെ.ബി. പ്രജീല്‍, ജില്ലാ കാര്യവാഹ് ഒ. രാഗേഷ്, കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് എം. അശോകന്‍ മാസ്റ്റര്‍, ഖണ്ഡ് കാര്യവാഹ് പി. പ്രജിത്, എ.പി. പുരുഷോത്തമന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: