Categories: Palakkad

വിദ്യാഭ്യാസം കൊണ്ട് പുരോഗതിയും വളര്‍ച്ചയും നേടുവാന്‍ കഴിയുമെന്നാണ് ശ്രീ നാരായണ ഗുരുവും അയ്യന്‍കാളിയും അഭിപ്രായപ്പെട്ടത്ആരിഫ് മുഹമ്മദ് ഖാന്‍

പിന്നോക്ക വിഭാഗമുള്‍പ്പെടുന്ന മനുഷ്യപുരോഗതിക്ക് വിദ്യാഭ്യാസം കൊണ്ട് പുരോഗതിയും വളര്‍ച്ചയും നേടുവാന്‍ കഴിയുമെന്നാണ് നവോത്ഥാന നായകരായ ശ്രീ നാരായണ ഗുരുവും അയ്യന്‍കാളിയും അഭിപ്രായപ്പെട്ടത്. പിന്നീട്‌സം സ്ഥാന സര്‍ക്കാറുകള്‍ എല്ലാം ഇതനനുസരിച്ചാണ് നിയമ നിര്‍മ്മാണം നടത്തിയത്.

Published by

പാലക്കാട് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ രജത ജൂബിലിയുടെ സംസ്ഥാന തല ഉദ്ഘാടനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിച്ചു.

ദാരിദ്രത്തില്‍ നിന്നും പിന്നോക്കാവസ്ഥയില്‍ നിന്നും സ്വാതന്ത്ര്യം നല്കുകയാണ് കോര്‍പ്പറേഷന്‍ ചെയ്യുന്നതെന്നും മികച്ച പ്രവര്‍ത്തനങ്ങളാണ് കെ എസ് ബി സി ഡി സി നടത്തുന്ന തെന്നും അദ്ദേഹം പറഞ്ഞു. പിന്നോക്ക

വിഭാഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസം കൊണ്ട് പുരോഗതിയും വളര്‍ച്ചയും നേടുവാന്‍ കഴിയുമെന്നാണ് നവോത്ഥാന നായകരായ ശ്രീ നാരായണ ഗുരുവും അയ്യന്‍കാളിയും അഭിപ്രായപ്പെട്ടത്. പിന്നീട്‌സം സ്ഥാന സര്‍ക്കാറുകള്‍ എല്ലാം ഇതനനുസരിച്ചാണ് നിയമ നിര്‍മ്മാണം നടത്തിയത്.  

കോര്‍പ്പറേഷന്‍ നല്കുന്ന വളരെ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പ ഗാന്ധിജിയുടെ കണ്‍സപ്റ്റാണ്. ഗ്രാമീണ മേഖലക്ക് വളരെ പ്രയോജനമാണ് ഇത്. പുതിയ സംരംഭങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കിലും പണം ഇല്ലാതെ വിഷമിക്കുന്നവര്‍ക്ക് കോര്‍പ്പറേഷന്റെ വായ്പകള്‍ വലിയ ആശ്വാസവും മുതല്‍ കൂട്ടുമാണെന്നും അദ്ദേഹം പറഞ്ഞു. പിന്നോക്ക / പട്ടിക ജാതി /വര്‍ഗ്ഗ ക്ഷേമം, നിയമം, സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കോര്‍പ്പറേഷന്‍ കൈവരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ശ്രദ്ധേയമായ നിരവധി പദ്ധതികളാണ് കെ എസ് ബി സി ഡി സി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്. ഭവന രഹിതര്‍ക്കുള്ള പദ്ധതി, പ്രവാസികള്‍ക്കുള്ളവ, സ്റ്റാര്‍ട്ടപ്പുകള്‍ക്കു വേണ്ടിയുള്ള വായ്പ, വിദേശത്ത് പഠിക്കുവാനുള്ള വായ്പ തുടങ്ങിയവയും  ,കുടുംബശ്രീ സി ഡി  എസുകള്‍ക്ക് രണ്ട് ശതമാനം പലിശ നിരക്കില്‍ നല്കി വരുന്ന വായ്പയും ശ്രദ്ധേയമായതാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പതിനാല് മേഖല ഓഫീസുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. ഇത് നിസാരമായ കാര്യമല്ല. കോര്‍പ്പറേഷന്റെ പരിപാടികളോടും പട്ടിക ജാതി / വര്‍ഗ്ഗ കോര്‍പ്പറേഷന്‍ നടത്തുന്ന ഗദ്ദിക പോലുള്ള പരിപാടികളോടും ഗവര്‍ണര്‍ താല്പര്യം കാണിക്കാറുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍മാരായ സി ടി കൃഷ്ണന്‍, മോഹന ശങ്കര്‍, സംഗീത് ചക്രപാണി, ടി എ വിജയന്‍ , മുന്‍ മാനേജിംഗ് ഡയറക്ടര്‍  ഐ എ ചാക്കോ എന്നിവരെ ഗവര്‍ണ്ണര്‍ ആദരിച്ചു.  

തുടര്‍ന്ന് മൈക്രോ ക്രഡിറ്റ് വായ്പ വിതരണവും നടത്തി.  

തൃശൂര്‍ സി ഡി എസ് ( ഒന്ന് ) ചെയര്‍ പേഴ്‌സണ്‍ സുലോചന ഗോപിനാഥ്, തൃശൂര്‍ സി ഡി എസ് (രണ്ട്) ചെയര്‍ പേഴ്‌സണ്‍ ഷീബ തിമോത്തി, തൃശൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ ജോയ് മൂക്കന്‍, സ്ലം സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാദര്‍ സിസ്‌റ്റോ തൊറയന്‍ എന്നിവര്‍ സ്വീകരിച്ചു.

കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി കെ സുരേഷ്, എം ഡി കെ ടി ബാലഭാസ്‌കരന്‍ , പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ, ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ എം ഡി കെ നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍, ജില്ലാ കലക്ടര്‍ ബാലമുരളി എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by