ജീവിത പാച്ചിലിനിടയില്‍ നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഫോണ്‍ ചാറ്റിങ് ദുരുപയോഗം, മാനഹാനി, ഒളിച്ചോട്ടം, ആത്മഹത്യ, തുടങ്ങിയവ. മിക്കവാറും കുറ്റകൃത്യങ്ങളിലും നായകന്റേയും പ്രതിനായകന്റേയും സ്ഥാനത്ത് എത്തുന്നത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സൈബര്‍ രംഗമാണ്.
ലോകം ഒരു ആഗോള ഗ്രാമമായി മാറിയ ഇക്കാലത്ത്, സുപ്രധാനമായ പല കാര്യങ്ങള്‍ക്കും നമ്മള് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. ജനനം മുതല്‍ മരണം വരെയുള്ള എല്ലാ രേഖകള്കള്ക്കും ഇടപാടുകള്‍ക്കും സാങ്കേതികവിദ്യയുടെ സഹായം കൂടിയേ തീരൂ. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, പണം തട്ടിപ്പ്, എടിഎം ദുരുപയോഗം, അശ്ലീല ദൃശ്യ പ്രചരണം, ഹാക്കിങ്, ഫിഷിങ് തുടങ്ങി സൈബര്‍ രംഗത്തെ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.
സൈബര്‍ രംഗത്തെ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് 2000ല്‍ വിവര സാങ്കേതിക നിയമം നിലവില്‍ വരുന്നത്. 2008ല്‍ ഈ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുകയുണ്ടായി.
കമ്പ്യൂട്ടര്‍, ഇന്റര്‍ നെറ്റ്, ഇ മെയില്‍, മൊബൈല്‍ ഫോണ്‍, ഫോണ്‍ ക്യാമറ, ചാറ്റിങ് ഒക്കെ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തില്‍ സാങ്കേതികവിദ്യകള്‍ പുരോഗതി കൊണ്ടുവരുമ്പോള്‍ തന്നെ, ഇവയുടെ കുറ്റകരമായ ഉപയോഗങ്ങള്‍ ജീവിത സമാധാനം തന്നെ നശിപ്പിക്കുന്നതിന് കാരണമാകുന്നു. ഇപ്പോഴത്തെ ആന്‍ഡ്രോയിഡ് സംവിധാനമുള്ള ഫോണുകള്‍ ഉപയോക്താവിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പിടിച്ചെടുക്കാന്‍ കഴിവുള്ളവയാണ്.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കര്‍ശനമായ നടപടികളും ശിക്ഷയും നിയമം ഉറപ്പാക്കുന്നുണ്ട്.
സൈബര്‍ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം, കുറ്റം തെളിയിക്കപ്പെട്ടാല്‍ കഠിന തടവും പിഴയും ലഭിക്കാവുന്നതാണ്. ഒരു വ്യക്തിക്ക് മാനഹാനിയോ വെറുപ്പോ അപകടമോ ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്വീകര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതും കുറ്റകരമാണ്. ഇതു മനസ്സിലാക്കാതെ നമ്മുടെ ഫോണിലേക്കു വരുന്ന വിവരങ്ങള്‍ മുഴുവന്‍ മറ്റൊരാള്‍ക്ക് അയയ്ക്കുന്നു. നമ്മള് ചിലപ്പോള്‍ ഇതു കൊണ്ടുമാത്രം കുറ്റവാളിയായെന്നു വരാം.
കമ്പ്യൂട്ടര്‍ കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനെ കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥനാവും മുഖ്യപ്രതിയാവുക. നിയമപ്രകാരം സൈബര്‍ കുറ്റകൃത്യങ്ങളില്‍ സിഐ റാങ്കില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥരാണ് നടപടിയെടുക്കേണ്ടത്. ഇവര്‍ക്ക് പൊതുസ്ഥലത്ത് പ്രവേശിക്കാനും തെരച്ചില്‍ നടന്നത്താനും വാറന്റില്ലാതെ അറസ്റ്റു ചെയ്യാനും അധികാരമുണ്ട്.
സിനിമാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരെ ആക്ഷേ പിക്കുന്നതും അപമാനകരമായ പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്യുന്നതും കുറ്റകൃത്യമാണ്.
സൈബര്‍ നിയമം 66 പ്രകാരം നമ്മളെ അസ്വസ്ഥരാക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്താല്‍ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. നിയമത്തെ പറ്റിയുള്ള അജ്ഞത കുറ്റം ചെയ്യാനുള്ള ഒരു കാരണമാകരുത്. അതിനാല്‍ ആരോഗ്യകരമായ ഒരു ഇന്റര്‍നെറ്റ് സ്വഭാവ രൂപീകരണവും ബോധവത്കരണവും നമുക്ക് അത്യാവശ്യമാണ്.
9846432080
പ്രതികരിക്കാൻ ഇവിടെ എഴുതുക: