കഴഞ്ചിക്കുരു പരിപ്പ്, കുരുമുളക് ഇവ നൂറു ഗ്രാം വീതം പൊടിച്ച് ഒരു സ്പൂണ്‍ പൊടി നെയ്യില്‍ ചാലിച്ച് കഴിക്കുകയും താഴെപറയുന്ന കഷായം വച്ചു കുടിക്കുകയും ചെയ്താല്‍ ഫലോപ്പിയന്‍ ട്യൂബിലെ (pcod) തടസ്സങ്ങളും മറ്റും ഭേദമാകും.
കഷായത്തിന്:
ചുവന്നപൂവുള്ള അശോകത്തിന്റെ തൊലി, കാരെള്ള്, കുറുന്തോട്ടി വേര്, തിരുതാളി, വാളന്‍പുളി വേരിന്മേല് തൊലി, ഇവ ഓരോന്നും 15ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന് പാലും ചേര്‍ത്ത് കുറുക്കി വറ്റിച്ച് 100 മില്ലിയാകുമ്പോള്‍ വാങ്ങി അരസ്പൂണ്‍ വീതം നെയ്യും ശര്‍ക്കരയും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും കഴിക്കുക. ഈ കഷായം ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും ആവശ്യത്തിന് രക്തം സ്രവിക്കുന്നതിനും വളരെ ഗുണകരമാണ്.
ഗര്‍ഭാശയ മുഴയുണ്ടായാല്‍ വയല്കാഞ്ഞിരവും പന്നിവള്ളിക്കിഴങ്ങും സമാസമം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി അരിക്കാടിയില്‍ കലക്കി അരസ്പൂണ്‍ തേനും ചേര്‍ത്ത് രണ്ടുമാസം തുടര്‍ച്ചയായി സേവിക്കുക.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: