ആര്‍ത്തവ സമയത്ത് സ്ത്രീകളിലുണ്ടാകുന്ന കഠിനമായ വയറുവേദന, ഛര്‍ദി, തലവേദന, നടുവുവേദന,തളര്‍ച്ച അമിതമായ രക്തസ്രാവം എന്നിവയ്ക്കു പൊതുവായി പറയുന്ന പേരാണ് രക്തഗുല്മം.
താഴെ പറയുന്ന ചൂര്‍ണം രക്തഗുല്മത്തിന് സവിശേഷ ഔഷധമാണ്. ദര്‍ഭപ്പുല്ല്, ഉണങ്ങിയത് 300 ഗ്രാം, കുരുമുളക് 200 ഗ്രാം, ജീരകം 100 ഗ്രാം എന്നിവ നന്നായി ശീലപ്പൊടിയാക്കി പൊടിച്ച് ഒരു സ്പൂണ്‍ പൊടി (5ഗ്രാം) 30 മില്ലി അരിക്കാടിയില്‍ കലക്കി, അരസ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം രണ്ടു നേരം എന്ന കണക്കില്‍ മൂന്നു ദിവസം തുടര്‍ച്ചയായി കഴിക്കുക.
രക്തഗുല്മത്തിനും വയറ്റുനൊമ്പരം (ഉദരശൂല) കഫശല്യം വിശപ്പില്ലായ്മ എന്നിവയ്ക്കും ഒരുപോലെ ഫലപ്രദമായ മറ്റൊരു ചൂര്‍ണം കൂടിയുണ്ട്. ചുക്ക് 700 ഗ്രാം, കുരുമുളക് 500 ഗ്രാം, തിപ്പലി 900 ഗ്രാം, അയമോദകം 200 ഗ്രാം ഇന്തുപ്പ് 500 ഗ്രാം ജീരകം 900 ഗ്രാം, കരിഞ്ചീരകം 600 ഗ്രാം കായം 800 ഗ്രാം എന്ന അളവിലെടുക്കുക. ഇതില്‍ കായം നെയ്യില്‍ പൊരിച്ചെടുക്കണം. ബാക്കി ചേരുവകള്‍ നന്നായി ഉണക്കികഴുകി ശീലപ്പൊടിയാക്കി പൊടിച്ച ശേഷം അതിലേക്ക് നെയ്യില്‍ പൊരിച്ചെടുത്ത കായവും ചേര്‍ത്ത് വീണ്ടും പൊടിക്കുക. അതില്‍ നിന്ന് ഒരു സ്പൂണ്‍ പൊടിയെടുത്ത് ചൂടുവെള്ളത്തിലോ പുളിച്ച മോരിലോ കലക്കിക്കുടിക്കുക. പുളിച്ച മോരില്‍ കലക്കിക്കുടിക്കുന്നത് കഫശല്യത്തിനും കുടല് പുണ്ണിനും നല്ലതാണ്. രക്തഗുല്മം ശമിക്കാന്‍ ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നതാണ് നല്ലത്.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: