Categories: Kerala

ചിപ്പി മത്സ്യങ്ങളുടെ നാശം: വെള്ളത്തിന്റെ ഗുണം കുറയ്‌ക്കുന്നു

കടലില്‍ വ്യാപകമായി കണ്ടുവരുന്ന ചിപ്പി മത്സ്യങ്ങള്‍ക്ക് വന്‍തോതില്‍ നാശം സംഭവിക്കുന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ ശാസ്ത്രജ്ഞന്‍ രാമചന്ദ്ര ഭട്ട. നിതി ആയോഗിനു വേണ്ടി കര്‍ണാടക പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റ് കടല്‍ത്തീരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പഠന സമിതിയിലെ അംഗമായിരുന്നു രാമചന്ദ്ര ഭട്ട.

Published by

ബെംഗളൂരു: കടലില്‍ വ്യാപകമായി കണ്ടുവരുന്ന ചിപ്പി മത്സ്യങ്ങള്‍ക്ക് വന്‍തോതില്‍ നാശം സംഭവിക്കുന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ ശാസ്ത്രജ്ഞന്‍ രാമചന്ദ്ര ഭട്ട. നിതി ആയോഗിനു വേണ്ടി കര്‍ണാടക പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റ് കടല്‍ത്തീരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പഠന സമിതിയിലെ അംഗമായിരുന്നു രാമചന്ദ്ര ഭട്ട.  

ചിപ്പി മത്സ്യങ്ങളുടെ നാശം മൂലം കടല്‍വെള്ളത്തിന്റെ ഗുണമേന്മ ദിനംപ്രതി നഷ്ടപ്പെടുന്നു.  കഴിഞ്ഞ 15 വര്‍ത്തിനുള്ളില്‍ 71 ശതമാനമാണ് ചിപ്പി മത്സ്യങ്ങളില്‍ കുറവുവന്നത്. കക്ക, മുരു, കല്ലുമ്മക്കായ എന്നിങ്ങനെ പലതരം ചിപ്പി മത്സ്യങ്ങളുണ്ട്. നിലവില്‍ ഇവയുടെ ഉത്പാദനം പലയിടങ്ങളിലായി ഉണ്ടെങ്കില്‍ പോലും വളരെ ചുരുക്കം. പോഷകധാതുക്കളുടെ കുറവ്, മണല്‍ ഖനനം, അമിതമായി ചിപ്പി മത്സ്യങ്ങളുടെ പറിച്ചെടുക്കല്‍ എന്നിവ കൂടാതെ ഭൂഗര്‍ഭജലത്തിലുണ്ടാകുന്ന താപനില വ്യതിയാനങ്ങളും ഇവയുടെ നാശത്തിനു വലിയൊരു കാരണമാണ് അദ്ദേഹം പറഞ്ഞു.

വെള്ളം അരിച്ച് അതിലുള്ള പ്ലവകമെടുത്താണ് പല ചിപ്പി മത്സ്യങ്ങളും കടലില്‍ ജീവിക്കുന്നത്. ഒരു പരിധി വരെ കടല്‍ വെള്ളം ശുദ്ധീകരിക്കാന്‍ ഇവര്‍ സഹായിക്കുന്നു. ഏറ്റവുമധികം ചിപ്പി മത്സ്യങ്ങളുള്ള സ്ഥലങ്ങള്‍ ശുദ്ധജലമുള്ളതിന്റെ അടയാളമാണ്.  

നദികളിലും പുഴകളിലും അണ കെട്ടി ജലത്തിന്റെ കടലിലേക്കുള്ള ഒഴുക്ക് തടയുന്നത് കടല്‍ ജീവികളുടെ വാസത്തെ വളരെയധികം ബാധിക്കുന്നുണ്ട്. 2002-ല്‍ ചിപ്പി മത്സ്യങ്ങളുടെ കൃഷി 12,952 ടണ്ണായിരുന്നെങ്കില്‍ 2015 കഴിഞ്ഞപ്പോഴേക്കും അത്  3845 ടണ്ണിലേക്ക്  ചുരുങ്ങി.  

ചിപ്പി മത്സ്യക്കൃഷിയുടെ സാധ്യതകളെക്കുറിച്ചും അതിന്റെ നല്ല വശങ്ങളെക്കുറിച്ചും പലയിടങ്ങളിലായി ജനങ്ങള്‍ക്ക് ക്ലാസ്സുകള്‍ നല്‍കുന്നുണ്ട്. അതിന്റെ ഫലമായി പലയിടത്തും ചിപ്പി മത്സ്യക്കൃഷി ആരംഭിച്ചു. ഇതിനായി ആവശ്യമെങ്കില്‍ മറ്റു രാജ്യങ്ങളുടെ സഹായം തേടണമെന്നും ഭട്ട കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: health