(തുടര്‍ച്ച)
വാതരക്തത്തില്‍ നീരുള്ള ഭാഗത്ത് ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടാല്‍ താഴെ പറയുന്ന കുഴമ്പ് അരച്ചു തേയ്ക്കുന്നത് നല്ലതാണ്.
കുഴമ്പിന്: ചിറ്റമൃതിന്റെ ഇല, ഇരട്ടിമധുരം, ശതകുപ്പ, നറുനീണ്ടിക്കിഴങ്ങ്, കാരെള്ള്, ഇവ പത്തുഗ്രാം വീതം ആട്ടിന്‍പാലില്‍ പുഴുങ്ങി അരച്ച് വെണ്ണയും ആവണക്കെണ്ണയും കൂട്ടിക്കുഴച്ച് തേയ്ക്കുക.
തൈലം: കുത്തിനോവ് കൂടുതലുണ്ടെങ്കില്‍ താഴെപറയുന്ന തൈലം കാച്ചി തേയ്ക്കുക. രണ്ടു കിലോ നറുനീണ്ടിക്കിഴങ്ങ്, 24 ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് നാല് ലിറ്റര്‍ ആകുമ്പോള്‍ വാങ്ങി പിഴിഞ്ഞ് അരിച്ച് ഒരു ലിറ്റര്‍ എള്ളെണ്ണയും കൂട്ടി കല്ക്കത്തിന് മഞ്ചട്ടിപ്പൊടി, നറുനീണ്ടിക്കിഴങ്ങ് ഇവ ഓരോന്നും 30 ഗ്രാം വീതം നന്നായി അരച്ച് അരക്കു മധ്യേ പാകത്തില്‍ കാച്ചി, എണ്ണ അരിക്കുന്ന പാത്രത്തില്‍ പൊന്‍മെഴുകും ചെഞ്ചല്യവും (ചെഞ്ചല്യം നന്നായിപൊടിച്ച്) 30 ഗ്രാം വീതം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് തണുക്കുമ്പോള്‍ തേയ്ക്കുക.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: