(തുടര്‍ച്ച)
കുടകന്‍ സമൂലം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി തേനും നെയ്യും ചേര്‍ത്ത് കുഴച്ച് ദിവസം രണ്ട് നേരം എന്ന കണക്കില്‍ ചൂര്‍ണം സേവിക്കുക. അതിനു ശേഷം, ചിറ്റമൃത് 60 ഗ്രാം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം സേവിക്കുക. അതായത് മേല്പറഞ്ഞ ചൂര്‍ണം സേവിച്ചയുടനെ ഈ കഷായം കുടിക്കണം. ഒരു മാസം തുടര്‍ച്ചയായി ഇതു തുടര്‍ന്നാല്‍ എത്ര കഠിനമായ വാതരക്തവും ശമിക്കും.
കാരെള്ള് വറുത്ത് ആട്ടിന്‍ പാലില്‍ അരച്ച് ലേപനം ചെയ്താല്‍ വാതരക്തം കൊണ്ടുണ്ടാവുന്ന കുത്തിനോവും മാറിക്കിട്ടും. ഇതു തുടര്‍ച്ചയായി ഒരു മാസം തടരണം.
കഷായത്തിന് : വെളുത്ത ആവണക്കിന് വേര്, ആടലോടക വേര്, ഞെരിഞ്ഞില്‍, ചിറ്റമൃത്, കുറുന്തോട്ടി വേര്, വയല്‍ ചുള്ളി ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലിയെടുത്ത് 100 തുള്ളി ശുദ്ധി ചെയ്ത ആ വണക്കെണ്ണ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക. ഈ കഷായം തുടര്‍ച്ചയായി രണ്ട് മാസം സേവിച്ചാല്‍ എത്ര പഴകിയതും മുട്ടുവരെ പൊട്ടിയൊലിക്കുന്നതുമായ വാതരക്തം ശമിക്കും.
ലേപനത്തിന്: അരത്ത, ചിറ്റമ്യത്, ഇരട്ടി മധുരം, കുറുന്തോട്ടിവേര്, ജീവകം ഇടവകം ഇവ ഓരോന്നും 10 ഗ്രാം വീതം വെണ്ണ പോലെ അരച്ച് രണ്ട് ലിറ്റര്‍ പശുവിന് പാലും അര ലിറ്റര്‍ നെയ്യും ചേര്‍ത്ത് പാകം ചെയ്ത് ചളി പരുവത്തില്‍ ആകുമ്പോള്‍ വാങ്ങി തേനും ചേര്‍ത്ത് കുഴച്ച് വാതരക്തമുള്ളിടത്ത് തേച്ചാല്‍ വേദനയും നീരും ശമിക്കും. രണ്ട് മാസം തുടര്‍ച്ചയായി ഇതു ചെയ്താല്‍ വാതരക്തം പൂര്‍ണമായും ശമിക്കും. വാതരക്തത്തിന് ഏറ്റവും ശ്രേഷ്ഠമായ ലേപനമാണിത്
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: