കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ വീമ്പിളക്കുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ പാര്‍ട്ടി രജിസ്ട്രേഷന് റദ്ദായേക്കാമെന്ന് ഭീഷണി. ജനപ്രാതിനിധ്യ നിയമം ലംഘിച്ച ലീഗിന്റെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ന്നാല്‍ ലീഗിന് രജിസ്ട്രേഷന് പോയേക്കാം.
പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമം രാഷ്ട്രപതി ഒപ്പുവച്ച് വിജ്ഞാപനമായി.
എന്നാല്‍, ഇതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ആദ്യം സുപ്രീംകോടതിയെ സമീപിച്ച്ത് മുസ്ലിം ലീഗാണ്. ഇക്കാര്യം പറഞ്ഞ് പാര്‍ട്ടി നേതാക്കള്‍ വീമ്പിളക്കുന്നുമുണ്ട്.
എന്നാല്‍, 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 29 എ വകുപ്പ് അനുസരിച്ച് ഇന്ത്യന്‍ പൗരന്മാരെ പ്രതിനിധീകരിക്കുന്നവര്ക്കേ തെരഞ്ഞെടുപ്പു കമ്മീഷനില്‍നിന്ന് രാഷ്ട്രീയ കക്ഷിയെന്ന രജിസ്ട്രേഷന് ലഭിക്കാന്‍ അര്‍ഹതയുള്ളൂ.
എന്നാല്‍, ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ നല്കിയ റിട്ട് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്, അവര്‍ പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ പൗരന്മാര്ക്കെതിരെ പൗരത്വ നിയമം വിവേചനം കാട്ടുന്നുവെന്നും ഹര്‍ജിക്കാരായ ലീഗ് അവരെ പ്രതിനിധാനം ചെയ്യുന്നു എന്നുമാണ്. ഇതാണ് ലീഗിന്റെ രജിസ്ട്രേഷന് ഭീഷണിയാകുന്നത്.
വിദേശ പൗരന്മാരെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്ക് ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്ട്രേഷന് അര്‍ഹതയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന് കെ. രാംകുമാര്‍ വിശദീകരിക്കുന്നു.
ആ ഒറ്റക്കാരണം കൊണ്ട് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ രജിസ്ട്രേഷന് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വമേധയാ നടപടി എടുക്കാമെന്ന് രാംകുമാര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാതെ മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: