Categories: Samskriti

കൃഷ്ണ തുളസിയുടെ കഥ

രാധയുടെ ശാപമേറ്റ കൃഷ്ണ പ്രിയയായ തുളസീദേവി ധര്‍മ്മധ്വജന്റേയും മാധവിയുടെയും മകളായി ഭൂമിയില്‍ ജനിച്ചു. ഒരു ദിവസം വനത്തിലൂടെ നടക്കുമ്പോള്‍  ഗണപതിയെ കണ്ട് മോഹിച്ച തുളസി അദ്ദേഹത്തെ വിവാഹം കഴിയ്‌ക്കമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ താന്‍  അവിവാഹിതനായി തുടരാനാണ് ആഗ്രഹിയ്‌ക്കുന്നതെന്നു പറഞ്ഞ ഗണപതിയെ തുളസി ശപിച്ചു. എന്നെങ്കിലും ബ്രഹ്മചര്യം മറികടക്കേണ്ടി വരുമെന്നായിരുന്നു ശാപം.

ഇതില്‍ കുപിതനായി ഗണപതി ഒരു രാക്ഷസന്റെ ഭാര്യയായി തുളസി മാറുമെന്നും പിന്നീട് പുണ്യസസ്യമായി ശാപമോക്ഷം ലഭിക്കുമെന്നും അറിയിച്ചു. മാത്രമല്ല,  തനിക്കുള്ള പൂജകളില്‍ തുളസിയില ഉള്‍പ്പെടുത്തില്ലെന്ന ശാപവും ഗണപതി നല്‍്കി. ശാപപ്രകാരം ജലന്ധരനെന്ന രാക്ഷസന്റെ ഭാര്യയായി തുളസി. ശിവപ്രീതി നേടി ജലന്ധരന്‍ ദൈവങ്ങള്‍ക്കു തന്നെ തോല്പ്പിക്കാനാവരുതെന്നും അമരത്വം വേണമെന്നും വരം നേടി. 

എന്നാല്‍ ഭാര്യയുടെ പാതിവ്രത്യം നഷ്ടപ്പെട്ടാലും കൃഷ്ണകവചമെന്ന പടച്ചട്ട നഷ്ടപ്പെട്ടാലും മരണവും തോ ല്‍വിയും സംഭവിക്കാമെന്ന വരമാണ് ലഭിച്ചത്.ശംഖചൂഡന്‍ ബ്രഹ്മാവില്‍ നിന്നും ലഭിച്ച വരബലത്താല്‍  മൂന്നുലോകവും അടക്കി വാണു. ദേവന്മാര്‍ക്ക് ഒരിടത്തും സ്ഥാനമില്ലാതായി. അവര്‍  പരമശിവനെ സമീപിച്ച് അസുരഭരണമവസാനിപ്പിച്ചുകൊടുക്കണമെന്ന് അപേക്ഷിച്ചു. പത്‌നിയായ തുളസിയുടെ പാതിവ്രത്യശക്തിയാണു ശംഖചൂഢനെ അജയനാക്കിത്തീര്‍ക്കുന്നതെന്നും അവളുടെ ചാരിത്ര്യത്തിനു ഭംഗം വരുത്താതെ ശംഖചൂഡനെ നിഗ്രഹിക്കുക സാധ്യമല്ലെന്നും ശ്രീ പരമേശ്വരന്‍ ദേവന്മാരെ ധരിപ്പിച്ചു. അവര്‍ ശിവന്റെ നേതൃത്വത്തില്‍  മഹാവിഷ്ണുവിനെ സമീപിച്ചു വിവരം ധരിപ്പിച്ചു. അസുരനിഗ്രഹത്തിനു യാതൊരു പോംവഴിയുമില്ലെന്നുകണ്ട് മഹാവിഷ്ണു ഒരു കപടതന്ത്രം തന്നെ കൈക്കൊണ്ടു. പുരാരിയായ ഇന്ദുചൂഡന്‍  സുരാരിയായ ശംഖചൂഡനോട് ഏറ്റുമുട്ടുക. അതിനിടയില്‍ താന്‍  ശംഖചൂഡന്റെ കപട വേഷം പൂണ്ട് തുളസിയുടെ ചാരിത്ര്യത്തിനു ഭംഗം വരുത്തുക. ഇതായിരുന്നു മഹാവിഷ്ണു നിര്‍ദ്ദേശിച്ച കുതന്ത്രം. നിര്‍ദ്ദിഷ്ട തന്ത്രം രണ്ടും നിര്‍വഹിക്കപ്പെട്ടതോടെ ശംഖചൂഡന്‍ ഇന്ദുചൂഡനാല്‍  വധിക്കപ്പെടുക തന്നെ ചെയ്തു.

വഞ്ചിതയായി താന്‍ എന്നറിഞ്ഞ തുളസി വിഷ്ണുവിനെ ശപിച്ചു. ‘നീ ശിലാരൂപിയായിപ്പോകട്ടെ. ഒരവതാരത്തിലും സ്വശക്തി അറിയാതെ പോകട്ടെ’. പെട്ടെന്നു സമനിലകൈക്കൊണ്ട തുളസി ശാപം പിന്‍വലിച്ച് മഹാവിഷ്ണുവിന്റെ പാദത്തില്‍  കുമ്പിട്ടു.

ഭഗവാന്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആശ്വസിപ്പിച്ചു. ‘ഭദ്രേ! പെട്ടെന്നു നീ നിന്റെ ഭൗതിക ശരീരം വെടിയും, ലക്ഷ്മിക്കു തുല്യമായ നില എന്നില്‍  നിനക്കു ഉണ്ടായിരിക്കുകയും ചെയ്യും. നിന്റെ ശരീരം ഗണ്ഡകീനദിയായും,, തലമുടി കൃഷ്ണ തുളസിച്ചെടിയായും പരിണമിക്കും. നിന്റെ ഭര്‍ത്താവിന്റെ അസ്ഥികളില്‍  നിന്നു ശംഖും ഉണ്ടാകും. തുളസിയും ശംഖും എന്റെ ആരാധനയ്‌ക്കായി ഭക്തജനങ്ങള്‍  പ്രയോജനപ്പെടുത്തും.’ അങ്ങനെ തുളസിയുടെ ദേഹം ഗണ്ഡകീ നദിയും തലമുടി തുളസിയുടെ ദേഹം തുളസിച്ചെടിയായും രൂപാന്തരപ്പെട്ടുവത്രെ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക