ഗാന്ധിജിയുടെയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും, പട്ടേലിന്റെയും നിര്‍ലോഭമായ പിന്തുണയോടെ ഗോപിനാഥ് ബോര്‍ദോലോയി 1946ല്‍ ആസാം പ്രീമിയറായി. അതിനുശേഷം നിര്‍ദാക്ഷിണ്യം കയ്യേറ്റക്കാരെ കുടിയിറക്കി വീണ്ടും നെഹ്റുവിന്റെ കണ്ണിലെ കരടായി മാറി. അവിടത്തെ ആദ്യ കുടിയിറക്കല്‍ ശ്രമമായിരുന്നു അത്. ഇന്നത്തെപ്പോലെതന്നെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ അത് വലിയ മനുഷ്യാവകാശ പ്രശ്നമാക്കി ലോകമധ്യേ അന്ന് അവതരിപ്പിച്ചിരുന്നു. അത്ഭുതകരമായ ഒരു വസ്തുത എന്തെന്നാല്‍ ഗാന്ധിജി ബോര്ദോലോയിക്ക് ഇടനിലക്കാര്‍ വഴി കൈമാറിയ സന്ദേശങ്ങളില്‍ ഒന്നില്‍ അദ്ദേഹം, അദ്ദേഹത്തെ തന്നെ തിരുത്തുന്ന ചിലത് പറഞ്ഞിരിക്കുന്നു എന്നുള്ളതാണ്. അതുകണ്ടാല്‍ അദ്ദേഹത്തെപ്പറ്റി നമുക്കുള്ള ചില ചിരകാല ധാരണകള്‍ തകര്‍ന്നുപോവും. കുടിയേറ്റക്കാര്‍ക്ക് അസംഖ്യം രാഷ്ട്രീയ ‘ലേബെന്‍സ്രാ’മുകള്‍ കുതന്ത്രത്തില്‍ ഒപ്പിച്ച് ആ നാടിന്റെ ജനിതകമായ സാമൂഹിക ഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സാദുള്ളയുടെ ചെയ്തികളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കാന്‍ ഉപദേശിക്കുന്ന കര്‍ക്കശമായ ഭാഷയുള്ള ആ കുറിപ്പില്‍, ‘ഇപ്പോഴത്തെ സര്‍ക്കാരിന്റെ (സാദുള്ള സര്‍ക്കാര്‍) നടപടികള്‍ നിങ്ങള്‍ക്ക് പീഡനമായും അടിച്ചമര്‍ത്തലായും ദേശവിരുദ്ധമായും തോന്നുന്നുവെങ്കില്‍, അതിനെ അഹിംസയുടെ മാര്‍ഗത്തിലോ, അനിവാര്യമെങ്കില്‍ ആക്രമിച്ചോ നേരിടണം’ എന്നാണ് പറഞ്ഞിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തെ എതിര്‍ക്കാനും, പറ്റുന്നില്ലെങ്കില്‍ പാര്‍ട്ടി വിടാനും, ഒരുവേള അതിനും അപ്പുറവുമൊക്കെ അദ്ദേഹം പറയുന്നുണ്ട്. നവഖാലിയില്‍, 1946 ആഗസ്റ്റ് പതിനാറിലെ ലീഗിന്റെ ഉശൃലര േഅരശേീി ഉമ്യ ആഹ്വാനത്താല്‍ ഉത്തേജിതരായി ആയുധങ്ങളുമായി ഇറങ്ങിയ ഒരു സമൂഹം വെട്ടിയും ചുട്ടും കൊന്ന ആയിരക്കണക്കിന് ഹിന്ദുക്കളുടെ ചോരയില്‍ ചവിട്ടി നില്ക്കവേ കുറിച്ചതാണത് എന്നത് ചിന്തനീയമാണ്. ആ ഗാന്ധിയന്‍ വചനം കൊടുത്ത പിന്‍ബലം മേല്‍പ്പറഞ്ഞ കുടിയിറക്കല്‍ പദ്ധതിക്ക് ബോര്ദോലോയിക്ക് എത്ര ഊര്‍ജം നല്‍കിയിരുന്നു എന്നത് ടൃേമിഴലൃ െീള വേല ങശേെല് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതിപ്പോള്‍ ആദ്യമായിട്ടല്ല ഗാന്ധിജി, അദ്ദേഹത്തെ തന്നെ എതിര്‍ക്കുന്നതായി കാണാവുന്ന വിചിത്രമായ ഒരു നിലപാട് ആസാം വിഷയത്തില്‍ എടുക്കുന്നതും. ബ്രിട്ടണ് രണ്ടാം ലോകമഹായുദ്ധത്തില്‍ ഇന്ത്യയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്ന വിമര്‍ശനവുമായി 1939ല്‍ പ്രവിശ്യാ കോണ്‍ഗ്രസ് സര്‍ക്കാരുകളെ രാജി വയ്പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഗാന്ധിജി തന്നെയായിരുന്നു അതിന്റെ പ്രേരകനും. അന്നും ബോര്ദോലോയിയായിരുന്നു ആസാം ഭരിച്ചിരുന്നത്. കുടിയേറ്റക്കാരെ തുരത്താനുള്ള പണികളില്‍ മുഴുകിയിരുന്ന അദ്ദേഹം ഉടനെയൊന്നും രാജി വച്ചില്ല. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നിരന്തരം സമ്മര്‍ദ്ദം ചെലുത്തി ഒടുവില്‍ അദ്ദേഹം രാജിവച്ചു. അവിടെയാണ് ആ ഗാന്ധിയന്‍ വൈചിത്ര്യം വീണ്ടും നമ്മള് കാണുക, അതിനല്പ്പ കാലം കഴിഞ്ഞുള്ള ഒരു രംഗത്തില്‍, രാജി വച്ചുള്ള ‘ആ ബഹിഷ്കരണ പ്രക്രിയയുടെ ഉപജ്ഞാതാവ് ഞാന്‍ ആയിരുന്നെങ്കിലും, എന്റെ അഭിപ്രായത്തില്‍ ആസാം സര്‍ക്കാര്‍ അങ്ങനെ പുറത്തു വരരുതായിരുന്നു. പക്ഷെ, അവര്‍ രാജി വച്ചു. അത് തെറ്റായിപ്പോയി’ എന്ന് അദ്ദേഹം പറയുന്നത് കാണാം (കട: ടൃേമിഴലൃ െീള വേല ങശേെ). അവിടെ ‘വേറെ ഒരുതരം സാഹചര്യം’ ആണെന്ന് അദ്ദേഹം വളരെ നേരത്തെ മനസ്സിലാക്കിയിരുന്നു എന്നും അതിനു പരിഹാരം നുഴഞ്ഞുകയറിയ മുസ്ലീങ്ങളുടെ കുടിയിറക്കം തന്നെയാണെന്നും അദ്ദേഹത്തിന് ഉറപ്പായിരുന്നു. ‘മുസ്ലീങ്ങളാണ് എന്നതുകൊണ്ട് മാത്രം, നിയമം നടപ്പില്‍ വരുത്തുന്ന ഈ ഉദ്യമത്തില്‍ (കുടിയൊഴിപ്പിക്കലില്‍) അവര്‍ക്ക് പ്രത്യേക പരിഗണനയൊ ഒഴിവോ അവകാശപ്പെടാന്‍ പറ്റില്ലെന്ന്’ കുടിയിറക്കല്‍ നടപടിയില്‍ ബോര്ദോലോയിയെ ശരിവച്ചുകൊണ്ട് കൃത്യമായി ഗാന്ധിജി പറയുന്നതും ഈ ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
പക്ഷെ, ആ കുടിയിറക്കല്‍ പ്രക്രിയ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം അതേ ഉശിരോടെ നടത്താന്‍ കഴിഞ്ഞില്ല. കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് ചേര്‍ക്കപ്പെട്ട സില്‍ഹെറ്റ് പ്രദേശത്ത് നിന്നും, കിഴക്കന്‍ ബംഗാളില്‍ നിന്നും മറ്റും ഹിന്ദു അഭയാര്‍ഥികള്‍ കൂട്ടത്തോടെ ആസാമിലേക്ക് വന്നെത്തിയതാണ് അതിനൊരു കാരണം. മറ്റൊന്ന് നെഹ്റു ബോര്ദോലോയിയോട് സൂക്ഷിച്ച അകലവും. ‘ആ മഹാനായ ദേശസ്നേഹി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ മാപ്പ് ഇന്ന് നാം കാണുന്നതു പോലെയാകുമായിരുന്നില്ല’ എന്നുള്ള അഭിജ്ഞമായ ഒരു നിരീക്ഷണം സന്ജോയ് ഹസാരിക ഉള്‍പ്പെടെ പലരും നടത്തിയിട്ടുണ്ട്. പ്രദേശത്തിന്റെ വികാരത്തോട് ആദ്യകാലം മുഖം തിരിച്ച നെഹ്റുവും കൂട്ടരും, ആസാമിനോട് പണ്ടു ചേര്‍ത്ത മുസ്ലിം ഭൂരിപക്ഷ സില്‍ഹെറ്റ് പ്രദേശം ഒരു റഫറണ്ടം മൂലം 1947ല്‍ പാക്കിസ്ഥാനോട് ചേരുന്ന കാലത്തെ ആ നാടിന്റെ ആഹ്ലാദത്തില്‍ നിന്നെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കും എന്ന് കരുതി. പക്ഷെ, കാര്യമായി ഒന്നും ഉണ്ടായില്ല.
ആസാമിയുടെ മനസ്സില്‍ മുസ്ലിം ബാഹുല്യമുള്ള സില്‍ഹെറ്റ് എത്ര വലിയ ഒരു നോവായിരുന്നു എന്നത് അന്നത്തെ പ്രതികരണങ്ങള്‍ നമ്മെ കാണിച്ചുതരുന്നുണ്ട്. അന്നാട്ടില്‍ അന്നുണ്ടായ ആശ്വാസം ‘ഒരു ബാധ ഒഴിഞ്ഞുപോയ’തു പോലെയുള്ളതാണെന്നും മറ്റും വ്യാപകമായി എഴുതപ്പെടുകയും മറ്റും ചെയ്തത് അതിനു തെളിവായി നില്ക്കുന്നു. ഗോപിനാഥ് ബോര്‍ദോലോയ് 1946ല്‍ കാബിനറ്റ് മിഷന്റെ മുന്പില് ഈ മുസ്ലിം ഭൂഭാഗം ഒരു മടിയും കൂടാതെ വിട്ടുനല്‍കുന്നതിനുള്ള താത്പര്യം അറിയിച്ചതും, പിന്നീട്, റഫറണ്ടത്തിനു ശേഷം സര്‍ദാര്‍ പട്ടേലിന് അയച്ച ഒരു കത്തില്‍ ‘തങ്ങള്‍ ആസാമികളുടെ 70 വര്‍ഷത്തെ അഭിലാഷം സാധിച്ചതിലുള്ള സന്തോഷം’ പങ്ക് വയ്ക്കുന്നതും, പ്രസ്തുത മുസ്ലിം അധിനിവേശത്തില്‍ അവരുടെ ദേശമനസ്സ് എത്ര നൊമ്പരപ്പെട്ടിരുന്നു എന്നതിന്റെ നിദര്‍ശനങ്ങളാണ്. കോണ്‍ഗ്രസ് അധികാരി ആയിരുന്ന അദ്ദേഹത്തിനോട് ആസാം വിഷയത്തിലെ നിലപാടുമൂലം നെഹ്റുവിന് ഉണ്ടായിരുന്ന നീരസം കാരണം അന്നുതൊട്ട് ഗോപിനാഥ് ബോര്‍ദോലോയ് വല്ലാതെ തമസ്കരിക്കപ്പെടുന്നുണ്ട്. നെഹ്റു കുടുംബവും കോണ്‍ഗ്രസും തഴഞ്ഞ ആ കോണ്ഗ്രസ്സുകാരന് അതിനുള്ള ആദരവ് ഏറ്റുവാങ്ങിയത് 1999ല്‍ അന്നത്തെ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത്. സ്വതന്ത്ര ആസാമിന്റെ ആദ്യ ഭരണാധികാരിയും, ആ ഗോത്രമേഖല സംരക്ഷിക്കപ്പെടാനായി ആറാം ഷെഡ്യൂള്‍ വരെ രൂപീകരിച്ച ഭരണഘടനാ നിര്‍മ്മാണ സബ്കമ്മിറ്റിയുടെ അംഗവും ആയിരുന്ന ആ മഹാനായ ആസാമി പൗരനെ ഭാരതരത്നം നല്‍കിയാണ് ബിജെപി സര്‍ക്കാര്‍ അന്ന് ആദരിച്ചത്.
അസമീസ് ഭാഷയിലും സംസ്കാരത്തിലും ഊന്നി നിന്ന് ഒരു സംസ്ഥാനത്തെ സംവിധാനം ചെയ്തെടുക്കാനുള്ള ‘ഈശ്വര ദത്തമായ ഒരു അവസര’മായിട്ട് വിഭജനത്തെ പോലും കണ്ട ആ ജനതയ്ക്ക് ഇന്ത്യന്‍ ദേശീയ നേതൃത്വത്തിന്മേലുള്ള വിശ്വാസമില്ലായ്മ പരിഹരിക്കാനുള്ള ആദ്യ ശ്രമമായാണ് അതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. പക്ഷെ, അപ്പോഴേക്കും പ്രാദേശിക കോണ്‍ഗ്രസ്സ് വളരെ മാറിപ്പോയിരുന്നു. തങ്ങളുടെ മഹാനായ പൂര്വികന് ഭാരതരത്നം കിട്ടിയപ്പോള്‍ സന്തോഷിക്കണോ വേണ്ടയോ എന്നു പോലും (സന്തോഷിച്ചാല് ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം പിണങ്ങുമോ എന്നും ഭയം ഉണ്ടായിരുന്നു) അവര്‍ക്ക് ആശയക്കുഴപ്പമുണ്ടായത്രേ. കുടിയേറ്റ മുസ്ലീങ്ങളുടെ വോട്ടു ബാങ്ക് തന്നെ ഇതിനു കാരണം. കുടിയേറ്റ മുസ്ലീങ്ങള്‍ ഉണ്ടാക്കുന്ന അരക്ഷിതത്വം വിഷയമാവുന്ന അമ്പതുകളിലെയും അറുപതുകളിലെയും പ്രദേശ്കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉശിരന്‍ മാനിഫെസ്റ്റോകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇതില്‍ അത്ഭുതമുണ്ടാവും. പിന്നെ എന്നാണ് അവര്‍ ഇങ്ങനെ ഒരു മതത്തിന്റെ പ്രീണകര്‍ മാത്രമായത്?
ഗോപിനാഥ് ബോര്‍ദോലോയിയുടെ മരണമാണ് അതിനു മുഖ്യകാരണമായി കാണാന്‍ കഴിയുക. 1950ലായിരുന്നു അത്. സ്വന്തം സഭ്യതയെ അതിന്റെ സമ്പൂര്‍ണ്ണ നിസര്ഗതയില് ഇത്രയധികം പ്രണയിച്ച മറ്റൊരു ആസാം രാഷ്ട്രീയ പ്രവര്ത്തകന് ഉണ്ടോ എന്നറിയില്ല. ലോക്പ്രിയ എന്ന് ജനം ആദരവോടെ വിളിപ്പേരിട്ട ആ കലാകുശലന്‍ മറഞ്ഞതോടെ ഒരേട് തന്നെ മറിഞ്ഞുപോയതുപോലെയായി. ഏതായാലും നെഹ്റു ആദ്യമായി ആസാമിനോട് കനിവ് കാട്ടുന്നത് കാണാന്‍ അദ്ദേഹത്തിനായി. അദ്ദേഹത്തിന്റെ മരണത്തിനു നാലഞ്ചു മാസങ്ങള്‍ക്ക് മുമ്പ് നെഹ്റു അവര്‍ക്ക് വേണ്ടി കാാശഴൃമിെേ (ഋഃുൗഹശെീി എൃീാ അമൈാ) അര 1950 എന്ന ഒരു നിയമം പാസാക്കിക്കൊടുത്തു. പക്ഷെ, അതെല്ലാം എത്ര വിഫലമായിരുന്നു എന്നതിന് കാലം സാക്ഷി. അധികാരത്തിന്റെ ഗ്രഹണി പിടിച്ച ശകുനികള്‍ കൈനിലയില്‍ പുതിയ കാനേഷുമാരിക്കണക്കുകളുടെ കരുക്കള്‍ കശക്കി ഇരിക്കുന്നുണ്ടായിരുന്നു. ഇതുവരെ വന്നതിലും കൂടുതല്‍ പേര് പത്മയും മേഘ്നയും നീന്തിക്കയറാനിരിക്കുന്നുണ്ടായിരുന്നു. ബംഗ്ലാദേശിന്റെ പിതാവ് വംഗബന്ധു മുജീബുര്‍ റഹ്മാനും ഇന്ദിരയുമായി കരാര്‍ ഉണ്ടാക്കി പറ്റാവുന്നത്രയും മുസ്ലിം കടന്നുകയറ്റക്കാരെ നാം ഇവിടെ സംരക്ഷിക്കും. ലോകത്തിലെ ഏറ്റവും പഴയ ഒരു രാഷ്ട്രം വെട്ടിമുറിച്ച് നാക്കിലയില്‍ വച്ചു കൊടുത്തതാണ് എന്നവര്‍ ഓര്‍ക്കില്ല. അങ്ങനെ പറ്റാവുന്നിടത്തോളം സന്ദര്‍ഭങ്ങളില്‍ ശരാശരി ആസാം പൗരനെ വീണ്ടും കൊഞ്ഞനം കുത്തിക്കാട്ടും. ഇതിനിടയില്‍ ആ ദേശം മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്റ് എന്നൊക്കെപ്പറഞ്ഞു പിരിയും, പിരിക്കും. ആസാം ഭാഷ, പ്രദേശത്തിന്റെ ഭരണഭാഷയാക്കുമ്പോഴും, ഗുവാഹത്തി സര്‍വകലാശാല മഹത്തായ അസമീസ് ഭാഷ പഠനമാധ്യമം ആക്കാന്‍ ശ്രമിക്കുമ്പോഴും തുടങ്ങും കലാപം, കൂട്ടക്കൊലകള്‍… രക്തത്തില്‍ മുങ്ങിയ പാടങ്ങളില്‍ നിന്ന് കൊയ്ത ധാന്യക്കറ്റകള്‍ കൊണ്ടു ഖാസിമലകളില് ബിഹു ആഘോഷങ്ങള്‍ തിമിര്‍ക്കും. കവി അംബികാഗിരി റായ് ചൗധരിയും, ഭാരത രത്ന ഭൂപന്‍ ഹസാരികയും ഒക്കെ ബ്രഹ്മപുത്രാ തടം ചുട്ടുതപിക്കുന്നത് കണ്ട് കരള്‍ പൊട്ടി പ്രലപിക്കും. കടന്നുപോകുന്ന അത്തരം വിലക്ഷണതകള്ക്ക് മേല്‍ കയറി നിന്ന് ആ ദേശം ഒരിക്കല്‍ ഗര്‍ജിക്കും. എണ്‍പതുകളില്‍. ആറു വര്‍ഷങ്ങള്‍ ആസാം മുഴുവന്‍ മുഴങ്ങിയ ആ ഗര്‍ജ്ജനം, ബോര്ദോലോയിയെ മറന്ന കോണ്‍ഗ്രസിന്റെ ഇസ്ലാം പ്രീണന നയത്തോടുള്ള വംശീയമായ പ്രതിക്രിയയായിരുന്നു.
ആസാം കലാപം എന്ന് വിളിച്ച ആ മഹാസംഗ്രാമത്തിന്റെ വീരനായ യുവനേതാവ് സര്‍ബാനന്ദ സോനോവാള്‍, കങഉഠ അര ചോദ്യം ചെയ്തു സുപ്രീംകോടതിയില്‍ കൊടുത്ത റിട്ട് പെറ്റീഷന്റെ സംക്ഷേപമെങ്കിലും ഒന്നുവായിച്ചു നോക്കാന്‍ ദയവുണ്ടാകണം, മാന്യവിമര്ശകരെ… പറ്റുമെങ്കില്‍ അവരുടെ യുവസംഘടന ആസു (അഅടഡ), എണ്പത്തിരണ്ടില് ഇന്ദിരാഗാന്ധിക്കു കൊടുത്ത മെമ്മോറാണ്ടത്തിലെ പ്രശ്നപരിഹാര മാര്‍ഗങ്ങളും… ആ യുവാക്കള്‍ ആരും ഗുരുദക്ഷിണയ്ക്ക് പോലും സംഘശാഖകള്‍ കണ്ടിട്ടുള്ളവര്‍ അല്ലായിരുന്നു. അവര്‍ പേറിയ ആ ദേശവ്യഥ, ബോര്ദോലോയിക്കും ഗാന്ധിജിക്കും നേതാജിക്കും, 1978ലെ ഗോലാപ് ബോര്‍ബോറയുടെ ജനതാസര്‍ക്കാരിനും, ഒരു പരിധിവരെ രാജീവ്ഗാന്ധിക്കും മനസ്സിലാകുമായിരുന്ന, ആ ദേശവ്യഥ, നിങ്ങള്‍ നിയോ-നെഹ്റുവിയന്ന്മാര്ക്ക് മാത്രം എന്തേ മനസ്സിലാവാത്തത്? ഇടതരെ നമുക്കു വിടാം… എന്തെന്നാല്‍, അവര്‍ ദേശങ്ങളെയല്ല കാമിക്കുന്നത്, കുരുതി നിലങ്ങളെയാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: