Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചരിത്രത്തിലെ പോരാട്ടവീര്യം

കെ. ഹരികൃഷ്ണന്‍ by കെ. ഹരികൃഷ്ണന്‍
Jan 19, 2020, 03:58 pm IST
in Entertainment

ചരിത്രം പറയുന്ന മറ്റൊരു ചിത്രം കൂടി ബോളിവുഡില്‍ തരംഗമാകുന്നു. ഹിന്ദു സാമ്രാജ്യ സ്ഥാപകന്‍ ശിവാജി മഹാരാജാവിന്റെ ഹവില്‍ദാര്‍ താനാജിയുടെ പോരാട്ടമാണ് സിനിമയായിരിക്കുന്നത്. ഓം റാവത്ത് സംവിധാനം ചെയ്ത ‘താനാജി ദ അണ്‍സങ് വാരിയര്‍’ എന്ന ത്രീഡി സിനിമ ഇതിനോടകം ബോക്‌സോഫീസ് റെക്കോഡിലേക്ക്.

1647 ല്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. സിനഗഡില്‍ മുഗള്‍ സൈന്യം നടത്തുന്ന ആക്രമണത്തെ ചെറുക്കുന്നതിനിടെ താനാജിയുടെ പിതാവിന് ദാരുണാന്ത്യം സംഭവിക്കുന്നു. പിന്നിട് സിനഗഡിന്റെ സംരക്ഷണം താനാജിയില്‍ അര്‍പ്പിതമാകുന്നു. സിനഗഡിനെ ലക്ഷ്യംവച്ചുള്ള പല ആക്രമണങ്ങളും യുദ്ധകൗശലംകൊണ്ട് താനാജി പരാജയപ്പെടുത്തുന്നു. 

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ഭാരതത്തെ മുഴുവന്‍ കീഴടക്കുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ദക്ഷിണേന്ത്യയിലേക്ക് പട നയിക്കാന്‍ ഹിന്ദുപോരാളിയായ ഉദയബാന്‍ സിങ് റാത്തോഡിനെ ചുമതലപ്പെടുത്തുന്നു. അതിന് ഔറംഗസേബിന് കാരണങ്ങളുമുണ്ട്. ദക്ഷിണേന്ത്യ അന്ന് ഹിന്ദു രാജാക്കന്മാരുടെ കീഴിലായിരുന്നു. ഹിന്ദുവിനെ നേരിടാന്‍ മറ്റൊരു ഹിന്ദുവെന്ന കുതന്ത്രം.

ക്രൂരതയുടെ പര്യായമാണ് രജപുത്ര വംശജനായ ഉദയബാന്‍ റാത്തോഡ്. പ്രണയ തിരസ്‌കരണത്തെത്തുടര്‍ന്ന് ഇയാള്‍ മുഗള്‍പക്ഷം ചേര്‍ന്ന് സ്വന്തം രാജ്യത്തെ പരാജയപ്പെടുത്തി രാജകുമാരിയെയും അപഹരിച്ചുള്ള യാത്രയിലാണ്. റാത്തോഡിന്റെ ദക്ഷിണേന്ത്യന്‍ ദൗത്യത്തിന്റെ ആദ്യ ലക്ഷ്യം സിനഗഡിലെ കൊന്താന കോട്ടയും റായ്ഗഡുമാണ്. 

മുഗള്‍ ചക്രവര്‍ത്തിയുടെ പടപ്പുറപ്പാട് മനസ്സിലാക്കുന്ന ശിവാജി മഹാരാജ് കൊന്താന കോട്ടയുടെ സംരക്ഷണം താനാജിയെ എല്‍പ്പിക്കുന്നു. റാത്തോഡിന്റെ സൈന്യത്തെ നേരിടാന്‍ ഒരുങ്ങി താനാജിയും സിനഗഡിലെ ജനങ്ങളും. ഒറ്റുകാരനാല്‍ താനാജിയുടെ നീക്കങ്ങള്‍ ചെങ്കോട്ടയിലെത്തി. മുഗള്‍ സൈന്യത്തെയും കാത്തുനില്‍ക്കുന്ന താനാജിക്കു മുന്നിലേക്കെത്തുന്നത് തടവുകാരായി പിടിക്കപ്പെട്ട സൈനികരാണ്. താനാജിയുടെ പോരാട്ടവീര്യംകൊണ്ട് അവരെ കീഴ്‌പ്പെടുത്തുമ്പോള്‍ സത്യം തിരിച്ചറിയുന്നു. അപ്പോഴേക്കും മറ്റൊരു മാര്‍ഗത്തിലൂടെ മുഗളര്‍ കൊന്താന കോട്ടയിലെത്തി ആധിപത്യം സ്ഥാപിച്ചു. തീ തുപ്പുന്ന ഭീമന്‍ പീരങ്കി റായ്ഗഡിനെ ലക്ഷ്യമാക്കി കൊന്താനയില്‍ ഒരുങ്ങി. ഒരു തീക്കനല്‍ മതി ഇനി റായ്ഗഡിനെ നശിപ്പിക്കാന്‍. ഉദയബാന്‍ റാത്തോഡിന്റെ അമിത ആത്മവിശ്വാസം ദൂരെനിന്നുള്ള യുദ്ധത്തിന് അദ്ദേഹത്തെ അനുവദിച്ചില്ല. റായ്ഗഡിലെത്തിയ ശിവജിയുടെ തല തനിക്കുതന്നെ വെട്ടിയെടുക്കണമെന്ന ലക്ഷ്യത്തിലായിരുന്നു ഉദയബാന്‍. 

തന്റെ കരുനീക്കങ്ങള്‍ പരാജയപ്പെട്ട താനാജി സൈന്യത്തെ പിരിച്ചുവിട്ട് ഒറ്റയ്‌ക്ക് യാത്ര തുടരുന്നു. ശത്രുവിന്റെ പാളയത്തില്‍ ഒറ്റയ്‌ക്കെത്തി ഒറ്റുകാരനെ വകവരുത്തുന്നു. പിടിക്കപ്പെടുന്ന താനാജി പിന്നീട് ഉദയബാന്റെ ക്രൂരതകള്‍ക്ക് ഇരയാകേണ്ടി വരുന്നുണ്ട്. എന്നാല്‍ മുഗള്‍ സൈന്യത്തിലെ രജപുത്ര സാന്നിധ്യം താനാജിയെ അവിടെനിന്നും രക്ഷപ്പെടുത്തുന്നു. സിനഗഡില്‍ തിരിച്ചെത്തുന്ന താനാജി തന്റെ നാട്ടിലെ മുഴുവന്‍ പുരുഷന്മാരെയും കൂട്ടി കൊന്താന ആക്രമിക്കാന്‍ പുറപ്പെടുന്നു. 

അപഹരിച്ചെടുത്ത രാജകുമാരി തന്നെ വിവാഹം കഴിക്കാന്‍ സമ്മതിച്ചതിന്റെ സന്തോഷത്തിലാണ് ഉദയബാന്‍  സിങ് റാത്തോഡും സിംഹഗഡും. താനാജിയുടെ അപ്രതീക്ഷിതവും സാഹസികവുമായ ആക്രമണത്തിന് മുന്നില്‍ മുഗള്‍ സൈന്യത്തിന് അടിപതറുന്നു. പരാജയം മുന്നില്‍ക്കണ്ട ഉദയബാന്‍ റായ്ഗഡിനെ പീരങ്കിവച്ച് തകര്‍ക്കാന്‍ ഒരുങ്ങുന്നു. മുഗള്‍ സൈന്യത്തിന്റെ ആ നീക്കത്തെ തടഞ്ഞ് ഉദയബാന്‍ സിങ് റാത്തോഡിനെ വധിച്ച് കൊന്താന കോട്ടയില്‍ താനാജി ഭഗവ പതാക പാറിക്കുന്നു. 

ഭാരത യോദ്ധാക്കളുടെ യുദ്ധവിജയങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്നതാണ് സിനഗഡ് യുദ്ധം. സംഭവത്തെ ആസ്പദമാക്കി വീരസവര്‍ക്കര്‍ രചിച്ച പുസ്തകം ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചതിലൂടെ സിനഗഡ് പോരാട്ടത്തിന്റെ പ്രാധാന്യം വ്യക്തം. 

ത്രീഡി ഫോര്‍മാറ്റിലിറങ്ങിയ താനാജി മറ്റൊരു ദൃശ്യവിരുന്ന് തന്നെയാണ്. ക്രൂരനായ ഉദയബാന്‍ സിങ് റാത്തോഡായി സേഫ് അലിഖാന്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നു തന്നെ വിശേഷിപ്പിക്കാം. താനാജിയുടെ യുദ്ധവീര്യത്തിനൊപ്പമെത്താന്‍ അജയ് ദേവ്ഗണിനാകുന്നില്ലെങ്കിലും അഭിനയം വിരസമാക്കുന്നില്ല. 

ചരിത്രത്തിന്റെ തുടര്‍ച്ച പറയാതെ പറയുന്നുണ്ട് താനാജി. ഭാരതത്തെ നേരിടാന്‍ ഭാരതീയനായ പോരാളിയെ മുന്നില്‍ നിര്‍ത്തിയ ഔറംഗസേബ് തന്ത്രം തുടരുന്നു. സമകാലീന ഭാരതത്തില്‍ ഔറംഗസേബുമാര്‍ ഉദയബാന്‍ സിങ് റാത്തോഡുമാരെ സൃഷ്ടിക്കുന്നു. ഇന്നത്തെ ഇന്ത്യന്‍ സിനിമാ ലോകം അതിന് ഉത്തമ ഉദാഹരണമാവുകയാണ്. ഔറംഗസേബുമാര്‍ക്കുമുന്നില്‍ ഈ ശിഖണ്ഡികള്‍ തിരിച്ചറിയണം, താനാജി യുഗം അവസാനിച്ചില്ലെന്ന്. ഇത് ചിത്രം നിശ്ശബ്ദമായി പറഞ്ഞുവയ്‌ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.