ആമവാതത്തിനുള്ള ഗുളിക:
തഴുതാമ വേര്, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട് താന്നിക്കാത്തൊണ്ട്, ശുദ്ധി ചെയ്ത ഗുല്ഗുലു ഇവ ഓരോന്നും ഓരോ കിലോ വീതവും അമൃത് മൂന്നു കിലോയും എടുത്ത് അരിഞ്ഞ് 48 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ആറ് ലിറ്റര്‍ ആകുമ്പോള്‍ വാങ്ങി പിഴിഞ്ഞ് അരിച്ചെടുത്ത് ആ കഷായത്തില്‍ അമൃതിന്റെ നൂറ്, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ്, നാഗദന്തി വേര്, തിപ്പലി, ചുക്ക്, ഇലവര്‍ങത്തൊലി, വിഴാലരി, എന്നിവ 30 ഗ്രാം വീതവും ത്രികോല്‍പ്പക്കൊന്ന 15 ഗ്രാമും എടുത്ത് നന്നായി പൊടിച്ച് മേല്ക്കുറിച്ച കഷായത്തില്‍ ചേര്‍ത്ത് നന്നായി കുറുക്കി വറ്റിച്ച് അതില്‍ 200 മില്ലി നറുനെയ്യും അഞ്ചുമില്ലി ശുദ്ധി ചെയ്ത ആവണക്കെണ്ണയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് ഗുളിക ഉരുട്ടാവുന്ന പാകത്തില്‍ വാങ്ങി ഒരു ചെറുനെല്ലിക്കാ വലിപ്പത്തില്‍ ( രണ്ട്ഗ്രാം) ഉരുട്ടി ഉണക്കി സൂക്ഷിച്ചു വെയ്ക്കുക. ഈ ഗുളിക ആമവാതത്തിന് മുന്‍ ലക്കങ്ങളില്‍ പരാമര്‍ശിച്ച കഷായങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ അരച്ചു ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം സേവിച്ചാല്‍ സമസ്ത വാതരോഗങ്ങളും (ആമവാതവും) ദുഷ്ടവ്രണം മുട്ടുവേദന,പ്രമേഹം, അര്‍ശസ് എന്നിവയും പൂര്‍ണമായും ശമിക്കും. പ്രമേഹരോഗികള്‍ ഈ ഗുളിക അമൃതവള്ളി ഇടിച്ചു പിഴിഞ്ഞ നീരില്‍ സേവിക്കുന്നതാണ് ഉത്തമം.
അമൃതിന്റെ നൂറെടുക്കുന്ന വിധം:
അമൃതവള്ളിയുടെ പുറന്തൊലി കളഞ്ഞ് നുറുക്കിയെടുത്ത് നന്നായി കല്ലുരലിലോ മിക്സിയിലോ ഇടിച്ച് കിഴികെട്ടി ഒരു മണ്കലത്തില് വെള്ളമെടുത്ത് അതിലേക്ക് പിഴിഞ്ഞെടുക്കുക. മണ്‍കലം ഒരു ദിവസം മുഴുവന്‍ ഇളക്കാതെ സൂക്ഷിക്കുക. പിറ്റേന്നാള്‍ വെള്ളം ഊറ്റി മണ്കലത്തില് നിന്ന് നൂറെടുക്കണം. ഇത് വെയിലില്‍ ഉണക്കിയെടുക്കുക. അമൃതവള്ളി ഇടിച്ചു പിഴിഞ്ഞ നീരില്‍ കാല് മുക്കി വെച്ചാല്‍ പ്രമേഹരോഗികളുടെ ചുട്ടുനീറ്റല്‍ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: