ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്തിന് ?
1971 ന് ശേഷം ഇന്ത്യ നേരിടേണ്ടി വന്ന ഏറ്റവും സങ്കീര്‍ണ്ണമായ യുദ്ധമാണ് 1999-ല്‍ പാക്കിസ്ഥാനുമായി നടന്ന കാര്‍ഗില്‍ യുദ്ധം. ഇന്ത്യ വിജയിച്ചെങ്കിലും ആ സമയത്താണ് അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന് മൂന്ന് സേനകളുടെയും സംയോജനം ഏറ്റവും അത്യാവശ്യം ആണെന്ന് മനസ്സിലായത്. ഇന്ത്യന്‍ കരസേനക്ക് യുദ്ധമുഖത്ത് മുന്നേറ്റം തടസ്സപ്പെട്ട സമയത്തു വ്യോമസേനയുടെ രംഗപ്രവേശമാണ് യുദ്ധത്തിന്റെ ഗതിവേഗം കൂട്ടി ഇന്ത്യക്ക് നാശനഷ്ടം കുറച്ചത്.
മൂന്ന് സൈനിക തലവന്മാര് നയിക്കുന്ന ഇന്ത്യന്‍ സായുധ സേനകള്‍ തമ്മില്‍ കൃത്യമായി ഉണ്ടായിരിക്കേണ്ട സംയോജനം സാധ്യമാക്കാന്‍ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സിവിലിയന്‍ ഭരണകൂടത്തിലെ ഒരംഗമായ പ്രതിരോധ മന്ത്രിക്കോ ഡിഫന്‍സ് സെക്രട്ടറിയുടെ ഓഫീസിനോ സാധിക്കുന്നതിലും വേഗത്തിലും കാര്യക്ഷമമായും അക്കാര്യം ചെയ്യാന്‍ ഒരു സൈനിക ചുമതല വഹിച്ചിരുന്ന, അനുഭവസമ്പത്തുള്ള സൈന്യത്തെ നയിച്ചിരുന്ന ഒരു വ്യക്തിക്ക് സാധിക്കും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിതനായ ബിപിന്‍ റാവത്തിന്റെ ദൗത്യവും അതാണ്.
കൈവിരല്‍ തുമ്പില്‍ ലോകത്തെ സ്വാംശീകരിക്കാന്‍ സാധിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുപോലെ തന്നെ നിരന്തരം സാങ്കേതിക മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന മേഖലയാണ് പ്രതിരോധ മേഖല. രാജ്യസുരക്ഷ എന്നു പറയുന്നത് അതിര്‍ത്തിയില്‍ ആയുധങ്ങളുമായി കാവല്‍ നില്ക്കുന്ന പട്ടാളക്കാരന് മാത്രമല്ല. നമ്മുടെ രാജ്യത്തിനെതിരെ രാജ്യത്തിനകത്തു തന്നെ ശത്രുവിനെ സൃഷ്ടിച്ച് അവരെ സ്ലീപ്പര്‍ സെല്ലുകളായി ഇന്റര്‍നെറ്റും സാറ്റലൈറ്റും വഴിയെല്ലാം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിക്കുന്ന കാലം കൂടിയാണിത്. അത്രത്തോളം വളര്‍ന്നു കഴിഞ്ഞു നമ്മുടെ വിവര സാങ്കേതിക വിദ്യ. നമ്മുടെ പ്രതിരോധ മേഖലയും അത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് പൊടുന്നനെ തയ്യാറാവണം. കാര്‍ഗില്‍ യുദ്ധസമയത്തെ അമാന്തം പോലെ ഒരു ഏകോപനത്തിന്റെ കുറവ് ഇനി ഉണ്ടാവാന്‍ പാടില്ല. അതിന്റെ ഉത്തരം ആണ് മോദി സര്‍ക്കാരിന്റെ ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നായ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നിയമനം. മുന്‍ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ്.
പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പുതിയൊരു വിഭാഗം ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ ഓഫീസ് ആയി പ്രവര്‍ത്തനം ആരംഭിക്കും. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മിലിറ്ററി അഫയേഴ്സ് ആയിരിക്കും ആ പുതിയ ഓഫീസ്. സൈന്യത്തിന്റെ ആഭ്യന്തര കാര്യങ്ങളും മറ്റ് അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളും ഈ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലായിരിക്കും വരിക. അതേസമയം പ്രതിരോധ മന്ത്രാലയം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ രാജ്യത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയെ കേന്ദ്രീകരിച്ച് വലിയ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
പട്ടാള അട്ടിമറി എന്ന ‘വിഡ്ഢി’ ചോദ്യം
മൂന്ന് സൈനിക വിഭാഗങ്ങളുടെയും തലവനായി ഒരാള്‍ എത്തുന്നതോടെ രാജ്യത്തു പട്ടാള അട്ടിമറി സൃഷ്ടിക്കാന്‍ സാധിക്കും. ഇന്ത്യ പട്ടാള ഭരണത്തിന് കീഴില്‍ ആവും എന്നൊക്കെയുള്ള സ്ഥിരം വരട്ട് തത്വവാദം ഇറങ്ങാനും ഈ വാര്‍ത്ത വന്ന ശേഷം അധികം താമസം ഉണ്ടായില്ല. എന്നാല്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യക്കാരെ ഇളക്കി വിട്ടു സമരം ചെയ്യുന്നവരെ ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കാനും പ്രയാസമാണ്.
ബിപിന്‍ റാവത്തിന് മൂന്ന് സൈനിക സേനകളുടെയും ചുമതലയുള്ള 4 സ്റ്റാര്‍ റാങ്കുള്ള അഡ്മിനിസ്ട്രേറ്റീവ് പദവി ഉണ്ടെങ്കിലും അദ്ദേഹത്തിനു കീഴില്‍ മിലിട്ടറി കമാന്‍ഡ് ഉണ്ടാവില്ല. അതായത് മൂന്ന് സേനകളുടെയും തലവന്മാര് തന്നെയാവും അതത് സേനകളെ നിയന്ത്രിക്കുക. കമാന്‍ഡിങ് ചുമതല ഉണ്ടാവില്ല. അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണം മാത്രമാണ് ഉണ്ടാവുക. ആ നിലക്ക് എങ്ങനെയാണ് ഒരു കമാന്‍ഡ് പോലും സ്വന്തമായി ഇല്ലാത്ത വ്യക്തി പട്ടാള അട്ടിമറി നടത്തുക. ഇനി നിലവിലെ സേനാ മേധാവികളെ കൊണ്ടു നടത്തിക്കാന്‍ സാധിക്കും എന്നാണ് ഉത്തരം എങ്കില്‍ അത് ഇപ്പോഴും സാധ്യമാണ്. പുതിയ പദവിയുടെ ആവശ്യമില്ല.
അധിക ചുമതലകള്‍
മൂന്ന് സേനകളുടേയും നിയമനങ്ങള്‍ നടത്തുന്ന ചുമതല ഇനി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മിലിറ്ററി അഫയേഴ്സില് നിക്ഷിപ്തമായിരിക്കും.
1 സൈനിക പരിശീലനങ്ങളും ട്രെയിനിങ് സ്കൂളുകളും.
2 ആയുധം വാങ്ങല്‍ വില്ക്കല് കരാറുകള്‍: സിഡിഎസിന് ഏറ്റവും തലവേദന സൃഷ്ടിക്കാന്‍ പോകുന്ന സങ്കീര്‍ണമായ ജോലിയായിരിക്കും ഇത്. മൂന്ന് സേനകളുടെയും ആയുധം വാങ്ങല്‍ കരാറുകള്‍ക്ക് അദ്ദേഹം ആയിരിക്കും മേല്‍നോട്ടം വഹിക്കുക. ഉദാഹരണത്തിന് റഫാല്‍ യുദ്ധവിമാനം വാങ്ങുന്നതിനായി ഇന്ത്യ നടത്തിയ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത് ഇപ്പോഴത്തെ എയര്‍ ചീഫ് മാര്‍ഷല്‍ ആയ ആര്.എസ്. ബദൗരിയ ആയിരുന്നു. അതില്‍ മറ്റു സേനകള്‍ക്കു പങ്കില്ലായിരുന്നു എന്നതുപോലെ റഷ്യന്‍ നിര്‍മ്മിത ടാങ്കുകള്‍ വാങ്ങാന്‍ പോകുന്ന കരസേനയ്ക്ക് വേണ്ടി ആ ദൗത്യം നിര്‍വഹിക്കുക ആര്‍മിയുടെ സമാന ചുമതല വഹിക്കുന്നവര്‍ ആയിരിക്കും. റഫാല്‍ കരാറിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ ഏറെക്കുറെ അതിന്റെ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ച വ്യോമസേന മേധാവിയെയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന വൈസ് ചീഫിനെയും ഏറെ ബാധിച്ചിരുന്നു. സൈന്യത്തെ സംബന്ധിക്കുന്ന ഇത്തരം രഹസ്യ കരാറുകള്‍ പോലും രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുന്നവരുള്ള രാജ്യത്തു അത്തരം ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെടുന്ന വ്യക്തി ഒരേ സമയം സേനയെ നിയന്ത്രിക്കുന്ന ആളാണ് എങ്കില്‍ അത് അവരുടെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ. മൂന്ന് സേനകള്‍ക്കു വേണ്ടിയും അത്തരം ജോലികള്‍ ഇനി അഡ്മിനിസ്ട്രേറ്റീവ് പദവി വഹിക്കുന്ന റാവത്ത്് ആയിരിക്കും നിര്‍വഹിക്കുക.
3 സൈനിക സഹകരണം :
മൂന്ന് സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയ പ്രശ്നങ്ങളും പ്രോട്ടോകോള്‍ പ്രശ്നങ്ങളും നമ്മള് കണ്ടിട്ടുണ്ട്. അത്തരം കാര്യങ്ങളെല്ലാം ഇനി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മിലിറ്ററി അഫയേഴ്സ് ആയിരിക്കും ശ്രദ്ധിക്കുക. അതിന് റാവത്തിനെ സഹായിക്കന് കിലേഴൃമലേറ ഉലളലിരല ടമേളള എന്ന നിലവിലെ സൈനിക സംവിധാനവും ഉണ്ടാവും.
4 പ്രതിരോധ മന്ത്രിയുടെ
ഉപദേഷ്ടാവ്:
ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സൈനിക ഉപദേഷ്ടാവ് ഇനി മുതല്‍ സിഡിഎസ് ആയ ജനറല്‍ ബിപിന്‍ റാവത്തായിരിക്കും. മൂന്ന് സായുധ സേനകളുടെയും കാര്യത്തില്‍ പ്രതിരോധ മന്ത്രി ഉപദേശം തേടുന്ന ഛചഋ ജഛകചഠ ഇഛചഠഅഇഠ ഉം ഇനി മുതല്‍ അദ്ദേഹമായിരിക്കും. അതത് സേന തലവന്മാര് അതത് സേനയുടെ കാര്യത്തില്‍ മാത്രമായിരിക്കും പ്രതിരോധ മന്ത്രാലയവുമായി ഇടപെടുക.
5 സൈബര്‍ സുരക്ഷയും ബഹിരാകാശ സംബന്ധമായ സൈനിക സംയോജനവും:
ഇന്ന് ലോകത്ത് എവിടെ ഇരുന്നു കൊണ്ടും ലോകത്തിന്റെ മറ്റൊരു കോണില്‍ ഒരു കലാപമോ അട്ടിമറിയോ ഉണ്ടാക്കാന്‍ ഒരു പ്രയാസവും ഇല്ലാത്ത സ്ഥിതി വിശേഷമാണുള്ളത്. ലോകം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന ഇന്റര്‍നെറ്റ് എന്ന ചിലന്തി വലയും അതിന്റെ കൂടെ സോഷ്യല്‍ മീഡിയയും ഏതൊരു രാജ്യത്തിന്റെയും ആഭ്യന്തര സുരക്ഷാ പ്രോട്ടോകോളില്‍ ആദ്യ സ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് കേന്ദ്രീകൃതമായി നടക്കുന്ന രാജ്യസുരക്ഷയെ ബാധിക്കുന്ന അനവധി കാര്യങ്ങളുണ്ടാകാന്‍ തുടങ്ങിയതോടെ ചൈന പോലുള്ള രാജ്യങ്ങള്‍ പൂര്‍ണ്ണമായും, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഭാഗികമായും സോഷ്യല്‍ മീഡിയക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഇതുവരെ അത്തരം വിലക്കുകളിലേക്ക് നീങ്ങിയിട്ടില്ല. പക്ഷെ ഇന്ത്യയുടെ സോഷ്യല്‍ മീഡിയ രംഗം കനത്ത നിരീക്ഷണത്തിലുമാണ്. സൈബര്‍ സുരക്ഷ അതിനാല്‍ തന്നെ സിഡിഎസിന്റെ കീഴില്‍ ഭദ്രമായിരിക്കും.
6 ആയുധ വ്യാപാര കരാര്‍ സമിതികള്‍:
നിലവില്‍ ആയുധ വ്യാപാര കരാറുകാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാക്കിയിരിക്കുന്ന എല്ലാ കമ്മിറ്റികളിലും സിഡിഎസ് സ്ഥിരം അംഗമായിരിക്കും. നിലവില്‍ ഇക്കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള രണ്ട് കമ്മിറ്റികളാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലും ഡിഫന്‍സ് പ്ലാനിങ് കമ്മിറ്റിയും. ഇതില്‍ ജനറല്‍ ബിപിന്‍ റാവത്ത് സ്ഥിരം അംഗമായിരിക്കും.
7 സംയുക്ത സൈനിക സംയോജനം:
മൂന്ന് സേനകള്‍ ഒരുമിച്ചു ചേര്‍ന്നു നടത്തുന്ന സംയുക്ത സൈനിക ഓപ്പറേഷനുകള്‍/ ദൗത്യങ്ങള്‍ എന്നിവയുടെ സംയോജനം സംയുക്ത സൈനിക മേധാവിയായ റാവത്തിനായിരിക്കും. അവര്‍ക്ക് വേണ്ട ലോജിസ്റ്റിക്സ്, ഗതാഗതം, പരസ്പരമുള്ള ആശയവിനിമയം എന്നിവയെല്ലാം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മിലിറ്ററി അഫയേഴ്സ് വഴിയാവും നടപ്പിലാക്കുക..
8 മിലിറ്ററി ഇന്‍ഫ്രാസ്ട്രക്ചര്‍ :
ഇന്ത്യന്‍ സായുധ സേനയുടെ കീഴില്‍ വരുന്ന മിലിട്ടറി ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മിലിറ്ററി അഫയേഴ്സിന്റെ അധിക ചുമതലയായിരിക്കും. നമ്മുടെ ആയുധ നിര്‍മാണ ശാലകള്‍, സൈനിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടും.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സായുധ സേനകളെ മികച്ച രീതിയില്‍- ജനങ്ങളുടെ ജീവനും
സ്വത്തും സംരക്ഷിക്കാന്‍ സാധിക്കുന്ന രീതിയില്‍- വിന്യസിക്കുക എന്നതും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മിലിറ്ററി അഫയേഴ്സിന്റെ ഉത്തരവാദിത്വമായിരിക്കും.
പ്രതിരോധ സാമഗ്രികളുടെ വ്യാപാരങ്ങള്‍ക്ക് വേണ്ടിയുള്ള പഞ്ചവത്സര പദ്ധതി, പ്രതിരോധ സാമഗ്രികളുടെ വാര്‍ഷിക അക്വിസിഷന്‍ പദ്ധതി, അതുകൂടാതെ മൂന്ന് സേനകളുടെയും സംയുക്ത സഹകരണത്തോടെ മറ്റനവധി സാങ്കേതികവിദ്യകളുടെ ഏകോപനം എന്നിവയും സിഡിഎസിന്റെ ചുമതലയാവും. ഇന്ത്യന്‍ പ്രതിരോധ മന്ത്രിക്ക് വര്‍ഷാവര്‍ഷം പ്രതിരോധ മന്ത്രാലയത്തിന് കീഴിലും മറ്റ് സേനകളുടെയും കീഴില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ കൃത്യമായ റിപ്പോര്‍ട്ട് നല്‍കുക എന്ന ചുമതലയും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫില്‍ നിക്ഷിപ്തമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: