പതിനെട്ടാംപടിക്ക് അടുത്തായി എപ്പോഴും കത്തുന്ന അഗ്നികുണ്ഡമാണ് ആഴി. തീര്ഥാടനകാലം മുഴുവന് ആഴി കത്തിക്കൊണ്ടണ്ടണ്ടിരിക്കും. തീര്ഥാടനകാലത്ത് നടതുറന്നാല് ആദ്യം ദീപം തെളിച്ച് ഭഗവാനെ ഭക്തരുടെ സാന്നിധ്യം അറിയിക്കും. അന്ന് പ്രത്യേകപൂജകള് ഒന്നും തന്നെയില്ല. അയ്യപ്പന് തലയില് ഉത്തരീയക്കെ ട്ടും കൈയില് ജപമാലയും കഴുത്തില് രുദ്രാക്ഷവുമണിഞ്ഞ് യോദണ്ഡും പിടിച്ച് ഭസ്മാഭിഷിക്തനായി ചിന്മുദ്രാങ്കിത യോഗസമാധി ഭാവത്തിലായിരിക്കും. അന്ന് പ്രത്യേകപൂജകള് ഒല്ലും തന്നെയുണ്ടായിരിക്കുകയില്ല. നടതുറന്ന ശേഷം ശ്രീകോവിലില് നിന്ന് പകരുന്ന ദീപവുമായി മേല്ശാന്തി പടിയിറങ്ങി വന്ന് ആഴി ജ്വലിപ്പിക്കും. വൃശ്ചികം ഒന്നാം തീയതിയുടെ തലേന്നാള് ജ്വലിച്ച ആഴി മണ്ഡലപൂജയുടെ അന്നേ ദിവസം വരെ ജ്വലിക്കും. പിറ്റേന്നാള് മുതല് മകരവിളക്ക് തീര്ഥാടനത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കും.
ആഴിയിലെ തീകെടുത്തി എല്ലാം ശുദ്ധമാക്കി ഇടും. പിന്നീട് നടതുറക്കുമ്പോള് വീണ്ടണ്ടണ്ടും ആഴി ആളിക്കത്താന് തുടങ്ങും. ഇരുമുടിക്കെട്ടില് ഭക്തര് കൊണ്ടണ്ടണ്ടു വരുന്ന നെയ്ത്തേങ്ങയിലെ നെയ്യ് അഭിഷേകത്തി
നായി എടുക്കും. തേങ്ങ പിന്നീട് ജഡമായി എന്നാണ് സങ്കല്പം. അത് പിന്നീട് ആഴിയില് ആളിക്കത്തും. പാപങ്ങളും ദുഷ്ടതകളും ഭഗവാന് സാക്ഷിയായി തീയിലെറിഞ്ഞു കളഞ്ഞ് ശുദ്ധി വരുത്തുന്നതിന്റെ സന്ദേശമാണ് ഇത് നല്കുന്നത്. മാസപൂജകള്ക്കായി നടതുറക്കുമ്പോഴും ആഴിയില് അഗ്നി ജ്വലിപ്പിക്കാറുണ്ടണ്ട്.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: