Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഞ്ചമുഖം പൂണ്ട സങ്കടമോചകന്‍

ഉമ by ഉമ
Jan 4, 2020, 04:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

സര്‍വാഭീഷ്ടപ്രദായകനാണ് പഞ്ചമുഖ ഹനുമാന്‍. രാവണ സഹോദരനായ അഹിരാവണനെ വധിക്കാന്‍ ഹനുമാന്‍ അഞ്ചുമുഖങ്ങളില്‍ രൂപം മാറി പഞ്ചമുഖനായത് രാമായണത്തിലെ ഉപകഥകളിലൊന്നാണ്. രാമരാവണയുദ്ധത്തിന്റെ അനുബന്ധം. 

മകന്‍ ഇന്ദ്രജിത്ത് യുദ്ധത്തില്‍ കൊല്ലപ്പെട്ടതറിഞ്ഞ് രാവണന്‍, സഹോദരനും പാതാള രാജാവുമായിരുന്ന  അഹിരാവണനെ വിളിച്ചു വരുത്തി. അഹിരാവണന്‍ രാമലക്ഷ്മണന്മാരെ അപഹരിച്ച്  മഹാമായയ്‌ക്ക്  ബലി നല്‍കാന്‍ പാതാളത്തിലേക്കു കൊണ്ടു പോയി. വിഭീഷണനായി വേഷം മാറിയാണ് അഹിരാവണനെത്തിയത്. രാത്രിയില്‍ നടന്ന ഈ അപഹരണ കഥ രാമന്റെ സൈന്യത്തെ അറിയിച്ചത് അഗസ്ത്യമുനിയാണ്. ഞൊടിയിടയ്‌ക്കുള്ളില്‍, ഭക്തോത്തമനായ ഹനുമാന്‍ ശ്രീരാമദേവനെത്തിരഞ്ഞ് പാതാളത്തിലെത്തി. 

അവിടെ പലയിടങ്ങളിലായി കത്തിച്ചു വെച്ച അഞ്ച് ദീപങ്ങളിലാണ് അഹിരാവണന്‍ തന്റെ  പ്രാണന്‍ ഒളിച്ചു വെച്ചിരുന്നത്. അഞ്ചു വിളക്കുകളും ഒരേ നേരം ഊതിക്കെടുത്തിയാലേ അഹിരാവണനെ വധിക്കാനാവൂ എന്ന് ഹനുമാന് ബോധ്യമായി. അതിനൊരു ഉപായവും കണ്ടെത്തി. ഒരേ സമയം അഞ്ചുദിശകളിലേക്ക് തിരിഞ്ഞ അഞ്ചുമുഖങ്ങളായി   ഹനുമാന്‍ രൂപം മാറി. സ്വന്തം മുഖം കൂടാതെ ഹയഗ്രീവന്‍, നരസിംഹം, ഗരുഡന്‍, വരാഹം എന്നിങ്ങനെ അഞ്ചു മുഖങ്ങള്‍. പഞ്ചമുഖിയായി മാറിയ ഹനുമാന്‍ ദീപങ്ങള്‍ ഊതിക്കെടുത്തി അഹിരാവണനെ വധിച്ച് രാമലക്ഷ്ണന്മാരെ രക്ഷിച്ചു. പഞ്ചഗുണങ്ങള്‍ ഭക്തിയിലധിഷ്ഠിതമായ നമനം, സ്മരണം, കീര്‍ത്തനം, യാചനം, അര്‍പ്പണം എന്നീ അഞ്ച് ദിവ്യഗുണങ്ങളുടെ പ്രതീകമാണ് പഞ്ചമുഖ ഹനുമാന്‍. അഭീഷ്ടവരദായകനെന്നും സങ്കല്‍പം. സദാ രാമനെ നമിക്കുന്ന (നമനം), സ്മരിക്കുന്ന (സ്മരണം), രാമനാമം ജപി(കീര്‍ത്തനം) ക്കുന്ന ഹനുമാന്‍. ഭഗവദ്പാദങ്ങളില്‍ ആത്മാര്‍പ്പണം (അര്‍പ്പണം) ചെയ്ത് ഭഗവാന്റെ അനുഗ്രഹങ്ങള്‍ക്കായി യാചിക്കുന്ന(യാചനം) ഭക്തോത്തമന്‍. ശരണം തേടിയെത്തുന്ന ഭക്തനെ സങ്കടമോചകനായ ഹനുമാന്‍ കൈവിടില്ല. പഞ്ചമുഖിയുടെ ശക്തി വിശേഷങ്ങള്‍ഹനുമാന്റെ പഞ്ചമുഖങ്ങളിലൊന്നായ ഹയഗ്രീവന്‍ ഭക്തര്‍ക്ക് സത്‌സന്താനങ്ങളെ നല്‍കി അനുഗ്രഹിക്കുന്നു. 

പാപവും ഭയവുമകറ്റി, ദുഷ്ടശക്തികളില്‍ നിന്ന് കാത്തുരക്ഷിക്കുന്ന നരസിംഹമൂര്‍ത്തി. ഗരുഡന്റെ അനുഗ്രഹത്താല്‍ രോഗപീ ഡകളകലും. ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷനേടാം. വരാഹത്തിന്റെ കടാക്ഷത്താല്‍ സമ്പല്‍സമൃദ്ധി കൈവരും. സ്വരൂപത്തിലുള്ള ഹനുമാനാകട്ടെ  മനംനൊന്തു വിളിക്കുന്ന ഭക്തന്റെ അഭീഷ്ടങ്ങളെല്ലാം സാധിച്ചു തരും. കുംഭകോണം, തിരുവള്ളൂര്‍, മന്ത്രാലയം, മുംബൈ, ഹൈദരാബാദ്, പോണ്ടിച്ചേരി എന്നിവിടങ്ങളിങ്ങളിലാണ് ഇന്ത്യയിലെ പ്രമുഖ പഞ്ചമുഖ ആഞ്ജനേയ ക്ഷേത്രങ്ങളുള്ളത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട : രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ

Kerala

കൊല്ലത്ത് ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് ചാടി പ്പോയ റഷ്യന്‍ യുവാവിനെ പിടികൂടി

Kerala

സൂംബ വിവാദം അനാവശ്യം, എല്ലാത്തിലും മതവും ജാതിയും കയറ്റുന്നു: കെഎന്‍എം

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

Kerala

റൗഡി ലിസ്റ്റില്‍ ഉളള അഭിഭാഷകനെ പ്രോസിക്യൂട്ടര്‍ ആക്കാന്‍ ശ്രമം: എസ്.പിക്കെതിരെ ഡി വൈ എസ് പി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ദേവസ്ഥാൻ ക്ഷേത്രത്തിനുള്ളിൽ കയറി നിസ്ക്കരിച്ചു : അലി മുഹമ്മദ് അറസ്റ്റിൽ

കാമുകീകാമുകന്മാരുടെ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ സംഭവം : യുവാവിന്റെ വെളിപ്പെടുത്തല്‍ കാമുകി മറ്റൊരു വിവാഹം കഴിക്കാന്‍ തയാറെടുത്തതോടെ

വാരഫലം: 2025 ജൂണ്‍ 30 മുതല്‍ ജൂലായ് 6 വരെ: ഈ ഈ നാളുകാര്‍ക്ക്‌ ശാരീരിക സുഖം കുറയും. ശത്രുക്കളില്‍നിന്ന് ചില പ്രയാസങ്ങള്‍ നേരിടും

ചില ആനക്കാര്യങ്ങള്‍

കഥ: അതിരുകള്‍ക്കപ്പുറം

കഥയുടെ മേഘങ്ങള്‍ കനക്കുമ്പോള്‍

കോഴിക്കോട് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു

സകലകലാവല്ലഭന്‍, കാഴ്ചയുടെ തമ്പുരാന്‍

കവിത: അച്ചാര്‍

 സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം,പിന്തുണച്ച് എസ് എന്‍ ഡി പി യോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies