ആചാരങ്ങള്‍ അണുവിട തെറ്റാതെ മകരജ്യോതി ദര്‍ശിക്കാന്‍ എത്തുന്ന ഭക്തര്‍ പമ്പാസദ്യയും പമ്പവിളക്കും കഴിഞ്ഞേ മല ചവിട്ടൂ. പമ്പയില്‍ സൗകര്യമായ സ്ഥലത്ത് വിരിവച്ച് തീര്‍ത്ഥാടകരുടെ തിരക്ക് കുറഞ്ഞ ഭാഗങ്ങളില്‍ അടുപ്പ് കൂട്ടും. എല്ലാവരും കുളിച്ച് നിലവിളക്ക് കൊളുത്തും. കന്നിക്കാരന് ദക്ഷിണവച്ച് പമ്പാസദ്യയ്ക്കായി ഗുരുസ്വാമിയോട് അപേക്ഷിക്കും. പിന്നീട് സംഘത്തിലെ എല്ലാവരും വട്ടത്തിലിരുന്ന് സദ്യയ്ക്കുള്ള വിഭവങ്ങള്‍ നിശ്ചയിക്കും. ഇരുമുടിക്കെട്ടില്‍ കൊണ്ടുവന്ന അരിക്ക് പുറമെ പമ്പയിലെ കടകളില്‍ നിന്നും ആവശ്യത്തിനുള്ള പലചരക്കും പച്ചക്കറിയും വാങ്ങി ഉപ്പേരിമുതല് പായസംവരെയുള്ള വിഭവങ്ങളൊരുക്കും. സദ്യയുടെ വലിപ്പമറിയാന്‍ വിരിക്ക് മുകളില്‍ പെരിയസ്വാമി പര്‍പ്പടം കെട്ടിത്തൂക്കും. വലുതും ചെറുതുമായ പര്പ്പടങ്ങല്. നിലവിളക്ക് കൊളുത്തി തൂശനിലയിട്ട് എല്ലാ വിഭവങ്ങളും ആദ്യം അയ്യപ്പന് വിളമ്പും. പിന്നീട് മറ്റുള്ളവര്‍ക്കും. കാരുണ്യമൂര്‍ത്തിയായ മണികണ്ഠസ്വാമി സദ്യയില്‍ പങ്കുകൊള്ളുമെന്നാണ് വിശ്വാസം. പമ്പസദ്യകഴിഞ്ഞാല് പിന്നീട് പമ്പവിളക്കിനുള്ള ഒരുക്കമാണ്. കാട്ടില്‍നിന്നും വെട്ടിയെടുത്ത ഈറ്റകൊണ്ട് സ്തൂപികപോലെയാക്കി ചുവട്ടില്‍ വാഴപ്പോളകള്വച്ച് കെട്ടും. അതില്‍ മെഴുകുതിരി കൊളുത്തിവച്ച് ആടിപ്പാടി നൃത്തംചവിട്ടി പമ്പാനദിയില്‍ ഒഴുക്കും. ശബരിമലയിലെ ദീപാരാധന സമയത്താണ് പമ്പവിളക്ക് നടക്കുന്നത്. തിന്മയുടെമേല് നന്മയുടെ വെളിച്ചമായി അത് ശോഭിക്കും. ഭക്തന്മാര് ഒഴുക്കിയ ആയിരക്കണക്കിന് പമ്പവിളക്കുകളുടെ വര്‍ണപ്രഭയില്‍ നദി ശോഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: