Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അഞ്ചുരുളി- നിഗൂഢതകളൊളിപ്പിച്ച സുന്ദരി

ദിവസേന ധാരാളം ആളുകള്‍ അഞ്ചുരുളി വെളളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി ഇവിടെ എത്തുന്നുണ്ട്. ഇടുക്കി വനത്തിലൂടെയുള്ള യാത്രയും, കട്ടപ്പനയിലെ കാറ്റും, ഏലത്തോട്ടവും ഒക്കെ കൂടിച്ചേര്‍ന്ന ഇവിടുത്തെ കാഴ്ച അത്യപൂര്‍വ്വം തന്നെ.

അരുണ്‍ മോഹന്‍ by അരുണ്‍ മോഹന്‍
Dec 14, 2019, 05:42 pm IST
in Travel

ഇടുക്കി ജില്ലയ്‌ക്ക് പ്രീയപ്പെട്ടവളാണ് ഇവള്‍.. പേര് അഞ്ചുരുളി. അതി സുന്ദരിയാണെങ്കിലും നിഗൂഢതകള്‍ ഏറെ ഒളിപ്പിച്ചിരിക്കുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇയോബിന്റെ പുസ്തകമെന്ന ജയസൂര്യ നായകനായ സിനിമയാണ് ഇവളുടെ(അഞ്ചുരുളിയുടെ) ഭംഗിയെ പുറം ലോകത്തേയ്‌ക്ക് എത്തിച്ചത്.  വിനോദ സഞ്ചാരികള്‍ക്കും ഏറെ പ്രീയപ്പെട്ടവളാണ് അഞ്ചുരുളി. ഇവിടേക്ക് എത്താന്‍ കട്ടപ്പനയില്‍ നിന്നും ഏലപ്പാറ വഴി 9 കി.മി. ദൂരം മാത്രം. ഇടുക്കി ഡാമിന്റെ ആരംഭം അഞ്ചുരുളിയില്‍നിന്നാണ്. 

ദിവസേന ധാരാളം ആളുകള്‍ അഞ്ചുരുളി വെളളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി ഇവിടെ എത്തുന്നുണ്ട്. ഇടുക്കി വനത്തിലൂടെയുള്ള യാത്രയും, കട്ടപ്പനയിലെ കാറ്റും, ഏലത്തോട്ടവും ഒക്കെ കൂടിച്ചേര്‍ന്ന ഇവിടുത്തെ കാഴ്ച അത്യപൂര്‍വ്വം തന്നെ.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ, ഏറ്റവും നല്ല സ്ഥലമാണ് അഞ്ചുരുളി. മനുഷ്യര്‍ സൃഷ്ടിച്ചതാണ് അഞ്ചുരുളിയിലെ അഞ്ചര കിലോമീറ്റര്‍ നീളമുള്ള തുരങ്കം. മഴക്കാലത്ത് അഞ്ചുരുളിയില്‍ പോയാല്‍ ടണലിനുള്ളില്‍ കയറാന്‍ പറ്റില്ല. ഇടുക്കി ഡാമിന്റെ പിന്നാമ്പുറമാണിവിടം. ഇരട്ടയാറു നിന്നും ഡാമിലേയ്‌ക്ക് ജലമെത്തിക്കുന്നതിനു വേണ്ടി ആറ് വര്‍ഷമെടുത്ത് പണിതതാണ് ഈ തുരങ്കം.

അഞ്ചുരുളി എന്ന പേരിന് പിന്നിലും രസകരമായ കഥയുണ്ട്. അഞ്ച് ഉരുളികള്‍ കമിഴ്‌ത്തിവെച്ചതു പോലെ, അഞ്ചു തുരുത്തുകള്‍. വെള്ളം ഇറങ്ങുമ്പോള്‍ ഈ തുരുത്തുകള്‍ ജലത്തിനിടയില്‍ നിന്നും ദൃശ്യമാകും. അതിനാലാണ് അഞ്ചുരുളി എന്ന് ഈ സ്ഥലത്തിനു പേരു വന്നതെന്നും ഈ പേരിട്ടത് ആദിവാസികളാണെന്നും ഇവിടുത്തുകാര്‍ പറയുന്നു. 

1974 മാര്‍ച്ച് 10ന് നിര്‍മ്മാണം ആരംഭിച്ച അഞ്ചുരുളി ടണല്‍ 1980 ജനുവരി 30നാണ് ഉദ്ഘാടനം ചെയ്തത്. ഇടുക്കി പദ്ധതിയുടെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി ഈ ജലസംഭരണിയിലേക്ക് ഹൈറേഞ്ചിന്റെ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളവെള്ളം ശേഖരിക്കുന്നതിനു വേണ്ടിയാണ് തുരങ്കം നിര്‍മ്മിച്ചത്. 5.5 കിലോമീറ്റര്‍ നീളവും 24 അടി വ്യാസവുമുള്ള ടണല്‍ ഇരട്ടയാര്‍ മുതല്‍ അഞ്ചുരുളി വരെ ഒറ്റ പാറയില്‍ കോണ്‍ട്രാക്ടര്‍ പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിര്‍മിച്ചത്. രണ്ടിടങ്ങളില്‍ നിന്നും ഒരേ സമയം നിര്‍മ്മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ കാലയളവില്‍ 22 പേര്‍ അപകടങ്ങളില്‍ മരിച്ചു. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇരട്ടയാറില്‍ അണക്കെട്ട് നിര്‍മിച്ച് അവിടെ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയിലെ ഇടുക്കി ജലാശയത്തിലേയ്‌ക്ക് എത്തിക്കുന്നതാണ് പദ്ധതി. 

കല്ല്യാണത്തണ്ട് മല

അഞ്ചുരുളി ടണല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതല്ല. നമ്മുടെ സംസ്ഥാന ഇലക്ട്രിസിറ്റി ബോഡാണ് ഇത് നിര്‍മ്മിച്ചതെന്ന് അഭിമാനത്തോടെ പറയാം. ഇന്ത്യയില്‍ ഒറ്റപ്പാറയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ തുരങ്കങ്ങളില്‍ ഒന്നാണ് അഞ്ചുരുളി.

അഞ്ചുരുളി തുരങ്കത്തിനകത്ത് കൂടി പോകാന്‍ സാധിക്കും. ഓക്‌സിജന്‍ സംബന്ധമായ പ്രശ്‌നങ്ങളൊന്നും അനുഭവപ്പെടില്ലെന്നും ഇവിടുത്തുകാര്‍ പറയുന്നു. എന്തായാലും ഇപ്പോഴിവിടെ നല്ല കുത്തൊഴുക്കുണ്ട്. ചവിട്ടിയാല്‍ തെന്നുന്ന പരിവത്തിലാണ് പാറകളെല്ലാം. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായതിനാല്‍ ഇവിടേക്ക് ഇറങ്ങുന്നതിനും ബുദ്ധിമുട്ടുണ്ടായി. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് പരിഹരിക്കപ്പെടുമെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. എന്നാല്‍ യാതൊരു വിധത്തിലുള്ള സുരക്ഷാ സംവിധാനവും ഇവിടെയില്ല എന്നത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചക്ക് ഉദാഹരണമാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കൂമ്പാരം തന്നെ ഇവിടെ കാണാം. 

വിനോദ സഞ്ചാരികള്‍ ധാരാളമായി ഇവിടേക്ക് എത്തുന്നുണ്ട്. എന്നിരുന്നാലും റോഡുകളൊന്നും തന്നെ നന്നാക്കിയിട്ടില്ല. മോശം റോഡുകള്‍ മൂലം അപകടങ്ങള്‍ വരെ സംഭവിക്കാവുന്ന സ്ഥിതി വിശേഷമുണ്ട്. ഇവിടേക്ക് പോകും വഴി റോഡിന്റെ ഒരു വശം മുഴുവനുമുള്ള സ്ഥലങ്ങള്‍ യാതൊരുവിധത്തിലുള്ള പരിപാലനവുമില്ലാതെ പുറംമ്പോക്കിന് സമാനമായി കിടക്കുന്നു. മറ്റുള്ള രാജ്യങ്ങളിലാണെങ്കില്‍, ഒരു വിനോദസഞ്ചാരമേഖലയിലേക്കുള്ള ഇത്തരം പ്രദേശങ്ങള്‍ എത്രത്തോളം ആകര്‍ഷകമാകുമായിരുന്നു. ആ കാര്യത്തില്‍ അവരെ നമ്മള്‍ കണ്ടുപഠിക്കണം. ഈ പോരായ്‌മകള്‍ ഒക്കെയുണ്ടെങ്കിലും അഞ്ചുരുളി സുന്ദരി തന്നെ.

Tags: അഞ്ചുരുളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.