മലപ്പുറം: ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ് മുസ്ലിംലീഗും തീവ്രവര്‍ഗീയ സംഘടനയായ എസ്ഡിപിഐയും. മുസ്ലിം മതവിശ്വാസികളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഭേദഗതിക്ക് പിന്നിലെന്ന് ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കലാപകലുഷിതമായ അന്തരീക്ഷത്തിലേക്ക് നാടിനെ തള്ളിവിടാനുള്ള ഇവരുടെ ശ്രമത്തിന് പൂര്‍ണ പിന്തുണ നല്കുന്നതാകട്ടെ സിപി
എമ്മും. ദേശീയ പൗരത്വ നിയമം എന്താണെന്നോ അതില്‍ ഇപ്പോള്‍ വരുത്തിയിരിക്കുന്ന ഭേദഗതി എന്താണെന്നോ മുസ്ലിംലീഗും എസ്ഡിപിഐയും ചര്‍ച്ച ചെയ്യുന്നില്ല. പകരം മുസ്ലിം മതവിശ്വാസികളെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള നീക്കമായാണ് ഇവര്‍ ഇതിനെ വ്യാഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും.
മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ഇതിനോടകം ഇരുപാര്‍ട്ടികളും നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സിപിഎമ്മിലെ മുസ്ലിം നാമധാരികള്‍ ഈ പരിപാടികളിലെല്ലാം സജീവമാണെന്നതും ശ്രദ്ധേയം. കേന്ദ്ര സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം ചര്‍ച്ചകള്‍ പലപ്പോഴും അതിരുവിടുന്നു. രാജ്യവിരുദ്ധ പരാമാര്‍ശങ്ങള്‍ വരെ നടന്നിട്ടും നിയമനടപടി സ്വീകരിക്കാന്‍ പോലീസും തയാറാകുന്നില്ല. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും വിവിധ സര്‍ക്കാര്‍ സംഘടനാ നേതാക്കളും ഇത്തരം ചര്‍ച്ചകളില്‍ സജീവമാണ്. മതമില്ലെന്ന് പറഞ്ഞിരുന്ന പല സിപിഎമ്മുകാരും ഇപ്പോള്‍ ഞാന്‍ മുസ്ലിമാണെന്ന് തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തുന്നു. പേരില്‍ മുസ്ലിം ഉണ്ടെങ്കിലും ഞങ്ങള്‍ മതേതര പാര്‍ട്ടിയാണെന്ന് അവകാശപ്പെട്ടിരുന്ന ലീഗിന്റെ തനിനിറം വ്യക്തമാകുന്ന സംഭവങ്ങളാണ് മലപ്പുറത്ത് നടക്കുന്നത്. എസ്ഡിപിഐയും മുസ്ലിംലീഗും ഒരേ മനസ്സോടെയാണ് പൗരത്വ ഭേദഗതിക്കെതിരെ പ്രവര്‍ത്തിക്കുന്നത്.
കോണ്‍ഗ്രസ് വെറും കാഴ്ചക്കാരായി നില്ക്കുമ്പോള് ലീഗിനും എസ്ഡിപിഐക്കും ഒരുപോലെ പിന്തുണ നല്‍കുകയാണ് സിപിഎം. സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്ന യോഗങ്ങളില്‍ വരെ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കുന്നു. ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം പള്ളികള്‍ കേന്ദ്രീകരിച്ച് കാമ്പയിന് നടത്താനും ചില സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകള്ക്കെതിരെയും ഇതേ രീതിയില്‍ മലപ്പുറത്ത് കുപ്രചാരണം നടന്നിരുന്നു. മുസ്ലീങ്ങളെ ഇല്ലാതാക്കാനുള്ളതാണെന്ന പ്രചാരണങ്ങള്‍ ഒടുവില്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: