Categories: Samskriti

അര്‍ദ്ദിതം

രമ്പുകളെ ബാധിക്കുന്ന വാതമാണ് അര്‍ദ്ദിതം. ഇത് കഴുത്ത്, കവിള്‍, ചുണ്ട്, ചെവിക്കുറ്റി, താടി, വായ്, നാവ് ഇവയെ ബാധിച്ച് രക്തസ്തംഭമുണ്ടാക്കി വായ തുറക്കാനും കണ്ണ് ചലിപ്പിക്കാനും മിഴിയടയ്‌ക്കാനും കഴിയാതെ വരിക,  ഇരിക്കുമ്പോള്‍ കഴുത്തും തലയും ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുക, കടവായിലൂടെ വെള്ളമൊഴുകിക്കൊണ്ടിരിക്കുക, ചുണ്ടുകളുടെ ബലക്ഷയത്താല്‍ ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ കഴിയാതെ സംസാരം മുറിഞ്ഞു പോകുക, ഏതു വശത്തേക്കാണോ കഴുത്തും തലയും ചരിഞ്ഞിരിക്കുന്നത് അവിടെ കടുത്ത വേദനയുണ്ടാകുക എന്നിവയാണ് അര്‍ദ്ദിതത്തിന്റെ ്പ്രധാന ലക്ഷ്ണങ്ങള്‍. 

അര്‍ദ്ദിതത്തിനുള്ള ചികിത്സ:

വെളുത്തുള്ളി നന്നായി അരച്ച് ശുദ്ധി ചെയ്ത ആവണക്കെണ്ണ കാല്‍സ്പൂണ്‍, അരസ്പൂണ്‍ എള്ളെണ്ണ എന്നിവയില്‍ ചാലിച്ച് ദിവസം രണ്ടുനേരം എന്ന ക്രമത്തില്‍ 15 ദിവസം സേവിച്ചാല്‍ അര്‍ദ്ദിതത്തിന് ആശ്വാസം കിട്ടും. രണ്ട്മാസം തുടര്‍ച്ചയായി സേവിച്ചാല്‍ പൂര്‍ണമായും ഭേദമാകും. 

കഷായം: കുമ്പിള്‍ വേര്, കൂവളത്തിന്‍ വേര്, പാതിരിവേര്, പലകപ്പയ്യാനി വേര്, മൂഞ്ഞ വേര്, ഒരാരിലവേര്, മൂവില വേര്, ചെറുവഴുതന വേര്, വന്‍വഴുതന വേര്, ഞെരിഞ്ഞില്‍ ഇവ ഓരോന്നും 15 ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100  മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന്‍ പാല്‍ ചേര്‍ത്ത് വീണ്ടും കുറുക്കി വറ്റിച്ച്  100മില്ലിയാകുമ്പോള്‍ വാങ്ങി, 10 തുള്ളി കാര്‍പാസാസ്ത്യാദി തൈലം ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും കഴിക്കുക. ശരീരത്തിന്റെ ഏതു ഭാഗത്താണോ കോടിയിരിക്കുന്നത് അവിടെ കാര്‍പാസാസ്ത്യാദി തൈലം അല്ലെങ്കില്‍ നാരായണ തൈലം തേയ്‌ക്കുന്നത് നല്ലതാണ്.    

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക