ഉദ്ദിഷ്ട കാര്യസാധ്യത്തിന് അയ്യപ്പ സന്നിധിയിലെ പ്രധാന വഴിപാടാണ് സഹസ്രകലശം. ഭഗവല്‍ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിശേഷാല്‍ ചടങ്ങാണ് സഹസ്രകലശം. ദേവചൈതന്യം സമ്പൂര്‍ണമാക്കുന്നതിനുള്ള സഹസ്രകലശപൂജകള്‍ രണ്ട് ദിവസമായിട്ടാണ് നടക്കുന്നത്.
ഒരു ബ്രഹ്മ കലശവും 24 ഖണ്ഡ ബ്രഹ്മകലശവും 975 പരികലശങ്ങളും പൂജിച്ച് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. പദ്മമിട്ട് നിലവിളക്കുകളും കലശങ്ങളും വച്ച് തന്ത്രിയുടെ കാര്‍മികത്വത്തില്‍ ആദ്യ ദിവസം വൈകിട്ട് ജലദ്രോണി പൂജയും പിന്നെ ബ്രഹ്മകലശവും 24 ഖണ്ഡബ്രഹ്മകലശവും പൂജിക്കും. അര്‍ഘ്യാദിദ്രവ്യങ്ങളും പാദ്യാദിദ്രവ്യങ്ങളുമാണ് കലശങ്ങളില്‍ നിറയ്‌ക്കുന്നത്. അധിവാസത്തോടെ ആദ്യദിവസത്തെ പൂജതീരും.
രണ്ടാംദിവസം അധിവാസം വിടര്‍ത്തി ബ്രഹ്മകലശത്തിങ്കല്‍ ഉഷഃപൂജ നടത്തും. ഉച്ചപ്പൂജയ്‌ക്ക് തൊട്ടുമുന്‍പ് വാദ്യഘോഷങ്ങളോടെ ബ്രഹ്മകലശം എഴുന്നള്ളിച്ച് ശ്രീകോവിലിലെത്തിക്കും. ഉച്ചപ്പൂജയുടെ സ്‌നാനകാലത്താണ് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം കഴിക്കുക. തന്ത്രിക്കും മേല്‍ശാന്തിക്കും പരികര്‍മികള്‍ക്കും ശംഖ്, പാണി, കഴകം തുടങ്ങിയവര്‍ക്ക് വസ്ത്രങ്ങളും ദക്ഷിണയും വേണം. തീര്‍ത്ഥാടനകാലത്ത് തിരക്ക് പരിഗണിച്ച് സഹസ്രകലശാഭിഷേകം ഒഴിവാക്കിയിട്ടുണ്ട്. മാസപൂജ സമയത്താണ് സഹസ്രകലശം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: