Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാന്യാസ്തംഭം

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Dec 6, 2019, 05:38 am IST
in Samskriti

കഴുത്തിലെ പിന്‍ഭാഗത്തെ രണ്ടു ഞരമ്പുകളില്‍ വായു നിറഞ്ഞ് തലയിലേക്കുള്ള രക്തയോട്ടത്തെ തടസ്സപ്പെടുത്തി തലതിരിക്കാനും കഴുത്ത് അനക്കാനും കഴിയാത്ത അവസ്ഥയ്‌ക്കൊപ്പം രണ്ടു ചുമലിലിലും അസഹ്യമായ  വേദനയോടെ കൈ മുകളിലേക്കോ പാര്‍ശ്വങ്ങളിലേക്കോ ഇളക്കാനാവാതെ വരുന്നതിനെ മാന്യാസ്തംഭം എന്നു പറയുന്നു. 

മാന്യാ എന്നാല്‍ ചെറുഞരമ്പുകള്‍ എന്നര്‍ഥം. താഴെ പറയുന്ന കഷായം മാന്യാസ്തംഭത്തെ പൂര്‍ണമായും ഭേദമാക്കും.  കുമ്പിള്‍ വേര്, കൂവളത്തിന്‍ വേര്, പാതിരിവേര്, പലകപ്പയ്യാനി വേര്, മൂഞ്ഞവേര്, ഓരില വേര്, മൂവില വേര്, ചെറുവഴുതന വേര്, വന്‍വഴുതന വേര്, ഞെരിഞ്ഞില്‍ ഇവ ഓരോന്നും 10 ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായം എടുത്ത് 100 മില്ലി പശുവിന്‍ പാലും ചേര്‍ത്ത് കുറുക്കി വറ്റിച്ച് 100 മില്ലിയാകുമ്പോള്‍ വാങ്ങി ഒരു നുള്ള് ഇന്തുപ്പും കാല്‍ സ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും കഴിക്കുക. മേമ്പൊടിയായി കാല്‍ സ്പൂണ്‍ നാരായണ തൈലം ചേര്‍ക്കുന്നതാണ് അഭികാമ്യം. 

കഴുത്തില്‍ തേയ്‌ക്കാനുള്ള ലേപനം:  മുരിങ്ങയില, കടുക്, മുരിങ്ങാത്തൊലി, ഇന്തുപ്പ്, ഇല്ലത്തെക്കരി ( പുകയറ)  ഇവ 50 ഗ്രാം വീതമെടുത്ത് നന്നായി അരച്ച് വെണ്ണയും ആവണക്കെണ്ണയും ചേര്‍ത്ത് കുഴച്ച് കഴുത്തില്‍ തേയ്‌ക്കുക. പ്രഭഞ്ചന വിമര്‍ദ്ദന തൈലം തേയ്‌ക്കുന്നതും വളരെ നല്ലതാണ്. എന്നാല്‍ ഈ തൈലം വീടുകളില്‍ ഉണ്ടാക്കുക പ്രായോഗികമല്ല. ഇതിനു പകരം താഴെ പറയുന്ന തൈലം ഉണ്ടാക്കി ഉപയോഗിക്കാം. 

കറ്റാര്‍ വാഴപ്പോള, മുക്കാപ്പീര്യം, മുരിങ്ങാത്തൊലി എന്നിവ  ഇടിച്ചു പിഴിഞ്ഞ് ഓരോന്നിന്റെയും നീര് രണ്ട് ലിറ്റര്‍ വീതമെടുക്കുക. വേപ്പെണ്ണ, കടുകെണ്ണ, ആവണക്കെണ്ണ, എള്ളെണ്ണ, നറുനെയ്യ് എന്നിവ  രണ്ട് ലിറ്റര്‍ വീതവും ഇലുപ്പയെണ്ണ, ഉങ്ങെണ്ണ എന്നിവ 250 മില്ലി വീതവുമെടുത്ത് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. തിള വരുമ്പോള്‍ അതിലേക്ക്  200 ഗ്രാം വെറ്റില അരിഞ്ഞിട്ട് മൂപ്പിക്കുക. അതിനു ശേഷം 200 ഗ്രാം എരുക്കിന്റെ ഇല അരിഞ്ഞിട്ട് മൂപ്പിക്കുക. അതിലേക്ക്  കുതിര്‍ത്തു വെച്ച് ഇടിച്ചെടുത്ത ചെറുജീരകം, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, കുതിര്‍ത്ത് ഇടിച്ചെടുത്ത ശതകുപ്പ, ശുദ്ധി ചെയ്യാത്ത കൊടുവേലിക്കിഴങ്ങ് അരിഞ്ഞത്, കാഞ്ഞിരക്കുരു, ചങ്ങലംപരണ്ട, ശുദ്ധി ചെയ്യാത്ത ചേര്‍ക്കുരു, നീല ഉമ്മത്തിന്റെ വേര്, വേലിപ്പരത്തി വേര്, താര്‍താവില്‍വേര്, ഇലവര്‍ങപ്പട്ട ഇവയോരോന്നും 50 ഗ്രാം വീതം ചേര്‍ത്ത് മൂപ്പിക്കണം. മേല്‍പ്പറഞ്ഞ ഔഷധികള്‍ ക്രമമനുസരിച്ച് ഓരോന്നായി മൂപ്പിച്ചതിനു ശേഷമേ അടുത്തത് എണ്ണയിലേക്ക് ഇടാവൂ. ഇവയെല്ലാം മൂത്തു കഴിഞ്ഞാല്‍ നേരത്തേ തയ്യാറാക്കി വെച്ച ഇടിച്ചു പിഴിഞ്ഞ നീരുകള്‍ ചേര്‍ക്കണം. നീരെല്ലാം വറ്റി എണ്ണ തെളിയുമ്പോള്‍ തിരിക്കള്ളി 50 ഗ്രാം അരിഞ്ഞിട്ട് മൂപ്പിക്കുക. അതു മൂത്തു കഴിഞ്ഞാല്‍ പാല്‍സാമ്പ്രാണി 50 ഗ്രാം പൊടിച്ചു ചേര്‍ത്ത് വാങ്ങുക. തിള നില്‍ക്കുമ്പോള്‍ 50 മില്ലി കര്‍പ്പൂര തൈലം ചേര്‍ത്ത് അരിച്ചെടുക്കുക. ഈ തൈലം മാന്യാസ്തംഭത്തിനു മാത്രമല്ല എല്ലാ വാതരോഗങ്ങള്‍ക്കും ചതവിനും ഉളുക്കിനും ഉപയോഗിക്കാം. വളരെ ശ്രേഷ്ഠമായ തൈലമാണിത്. 

കുറിപ്പ്: ചേര്‍ക്കുരു ശുദ്ധി ചെയ്യാതെ ഉപയോഗിക്കുന്നതു കൊണ്ട്  ഒരു ശതമാനം ആളുകള്‍ക്ക് ചിലപ്പോള്‍ അതിന്റെ അലര്‍ജിയുണ്ടാകാം. അങ്ങനെ വന്നാല്‍ ത്രിഫല നെയ്യില്‍ അരച്ച് ലേപനം ചെയ്താല്‍ മതി. പുരട്ടാന്‍ മാത്രമേ ഈ തൈലം ഉപയോഗിക്കാവൂ. ഉള്ളില്‍ കഴിക്കാന്‍ പാടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom
Kerala

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.