മാവേലിക്കര: വാഹന്‍ സാരഥി പദ്ധതിയുടെ മറവില്‍ സംസ്ഥാന ഗതാഗത വകുപ്പ് പൊതുജനങ്ങളെ പിഴിയുന്നു. നേരത്തെ 330 രൂപ ആയിരുന്ന ലൈസന്‍സിന് 930 രൂപ വാങ്ങുന്നത് പുതിയ സ്മാര്‍ട്ട് കാര്‍ഡിന്റെ പേരിലാണ്. എന്നാല്‍, സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് നല്കുന്ന സംവിധാനം സംസ്ഥാനത്തില്ലെന്നതാണ് വസ്തുത.
ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്ര പദ്ധതിയായ വാഹന്‍ സാരഥി പ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍, കേരളത്തില്‍ പദ്ധതി തുടങ്ങിയെങ്കിലും ഒരു മാസം പോലും ആയുസുണ്ടായില്ല. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം 2011ല്‍ ആരംഭിച്ച പദ്ധതി ധൃതിപിടിച്ച് നടപ്പാക്കിയ സംസ്ഥാനം കേരളമാണ്.
വാഹന്‍ സ്കീമില്‍ രജിസ്ട്രേഷന് കേസുകളും സാരഥിയില്‍ ലൈസന്‍സുമായി ബന്ധപ്പെട്ടതുമാണ് നടപ്പാക്കുന്നത്. ലാമിനേറ്റഡ് ലൈസന്‍സുകള്‍ക്ക് പകരം സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ ലൈസന്‍സ് നല്കുന്ന സാരഥി സ്കീമില്‍ ഇതുവരെ സംസ്ഥാനത്ത് നല്‍കിയത് 200ല്‍ താഴെ മാത്രം.
330 രൂപ ആയിരുന്ന ലൈസന്‍സിന് 600 രൂപ അധികം ഈടാക്കിയാണ് സ്മാര്‍ട്ട് ലൈസന്‍സ് നല്കാന് തീരുമാനിച്ചത്. ഇപ്പോഴും തുക അധികം നല്കുന്നെങ്കിലും അപേക്ഷകര്‍ക്ക് ലഭിക്കുന്നത് കമ്പ്യൂട്ടറില്‍ എടുക്കുന്ന പേപ്പര്‍ പ്രിന്റ്കോപ്പിയാണ്. ഇതിന് 30 രൂപ പോലുംചെലവില്ല. ഇതിലൂടെ സംസ്ഥാന സര്‍ക്കാര്‍ നേടുന്നത് കോടിക്കണക്കിന് അധികവരുമാനമാണ്.
ആലപ്പുഴ, കരുനാഗപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സാരഥി പദ്ധതി ആദ്യം ആരംഭിച്ചത്. പുറത്തുനിന്നുള്ള സ്വകാര്യ ഏജന്‍സിക്കായിരുന്നു നടത്തിപ്പ് മേല്‍നോട്ടം. പിന്നീട് ചിപ്പ് കാര്‍ഡ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതും വാഗ്ദാനം മാത്രമായി അവശേഷിച്ചു. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ ഇങ്ങനെ പണപ്പിരിവ് നടത്തുന്നതെന്ന ആക്ഷേപവും ശക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: