Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയ്‌ക്ക് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി; ശബരിമല ഭരണനിര്‍വഹണത്തിന് സംസ്ഥാന സര്‍ക്കാര്‍ നാലാഴ്ചയ്‌ക്കകം പ്രത്യേക നിയമം കൊണ്ടുവരണം

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Nov 21, 2019, 07:16 am IST
in Kerala

ന്യൂദല്‍ഹി: കോടാനുകോടി തീര്‍ത്ഥാടകരെത്തുന്ന ശബരിമലയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. നാലാഴ്ചയ്‌ക്കകം ശബരിമല ഭരണനിര്‍വഹണത്തിന്  പ്രത്യേക നിയമം കൊണ്ടുവരണം. മുതിര്‍ന്ന ഉദ്യോഗസ്ഥരെ  പുതിയ ഭരണസംവിധാനത്തിന്റെ നേതൃത്വമേല്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദേശം നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

ശബരിമലയ്‌ക്ക് മാത്രമായി പുതിയ ബോര്‍ഡ് രൂപീകരിക്കണം, ദേവപ്രശ്‌നം നടത്തണം തുടങ്ങിയ ആവശ്യങ്ങളുമായി പന്തളം രാജകുടുംബാംഗമായ രാമവര്‍മ നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ദ്ദേശം. 

തിരുപ്പതി, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡുകളുടെ മാതൃകയില്‍ ശബരിമലയ്‌ക്കായി പ്രത്യേക നിയമം നിര്‍മ്മിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.  ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും അതിന് നിയമസഭ ബില്‍ പാസാക്കേണ്ടതുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ജയ്ദീപ്ഗുപ്ത അറിയിച്ചു. കൂടുതല്‍ സമയം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കേരളത്തില്‍ നിയമസഭ ചേരാറില്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. കേരളം പോലുള്ള സംസ്ഥാനത്ത് കോടതിയുടെ ഇടപെടലുണ്ടായാല്‍ മാത്രമേ നിയമനിര്‍മ്മാണം സാധ്യമാകൂ എന്നതാണോ അവസ്ഥയെന്ന് കോടതി  ആരാഞ്ഞു. 

ശബരിമലയ്‌ക്ക്  പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സുപ്രീംകോടതിയിലെ നടപടികള്‍. ശബരിമലയില്‍ ഉത്സവ കാലമാണെന്നും നിയമനിര്‍മാണത്തിന് സാവകാശം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഉത്സവകാലവും നിയമനിര്‍മ്മാണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഒരുമാസത്തിനകം നിയമനിര്‍മ്മാണം വേണമെന്നും കോടതി ഉത്തരവിട്ടു. ജനുവരി മൂന്നാംവാരം ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നടന്നിരിക്കണമെന്നും ജസ്റ്റിസ് രമണ നിര്‍ദേശിച്ചു.

ശബരിമലയുടെ ഭരണനിര്‍വഹണത്തിന്  പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന് ആഗസ്ത് അവസാന വാരം കേസ് പരിഗണിക്കവേ ജസ്റ്റീസുമാരായ എന്‍ വി രമണ, ആര്‍. സുബാഷ് റെഡ്ഡി, ബി. ആര്‍ ഗവായ് എന്നിവരുടെ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. 

നിയമത്തിന്റെ കരട് തയാറാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി വാങ്ങി പരിശോധിച്ചപ്പോള്‍ അതു തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു ആരാധനാലയ നിയമ ഭേദഗതി ബില്‍, 2019ന്റെ പകര്‍പ്പാണെന്ന് കോടതിക്ക് ബോധ്യമായി. ശബരിമലയ്‌ക്ക് പ്രത്യേക നിയമം കൊണ്ടുവരുമെന്നല്ലേ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതെന്ന് കോടതി ചോദിച്ചപ്പോള്‍ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു ആരാധനാലയ നിയമ ഭേദഗതി ബില്ലില്‍ ശബരിമലയ്‌ക്കായി പ്രത്യേക സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന ഉത്തരവാദിത്വമില്ലാത്ത മറുപടിയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നല്‍കിയത്. ഇതേ തുടര്‍ന്നാണ് നാലാഴ്ചയ്‌ക്കകം ശബരിമലയ്‌ക്ക് മാത്രമായി പ്രത്യേക ഭരണസംവിധാനം വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണം നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടത്.

ഭരണസമിതിയില്‍ അമ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ മാത്രം: സര്‍ക്കാര്‍

ശബരിമലയ്‌ക്കായി കൊണ്ടുവരുന്ന പുതിയ ഭരണസമിതിയില്‍ മൂന്നിലൊന്നുപേര്‍ സ്ത്രീകളായിരിക്കുമെന്നും  അമ്പതു വയസ്സിന് മുകളില്‍ പ്രായമുള്ളവരെ മാത്രമേ അംഗങ്ങളായി നിയമിക്കുകയുള്ളുവെന്നും  സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു ആരാധനാലയ നിയമ ഭേദഗതി ബില്ലില്‍ ശബരിമല ഭരണത്തിനായി രൂപീകരിക്കുന്ന ഭരണസമിതിയില്‍ സ്ത്രീകളുടെ സാന്നിധ്യമുണ്ടെന്നും ഏഴംഗ ഭരണഘടനാ ബെഞ്ച് യുവതീ പ്രവേശനം തടഞ്ഞാല്‍ ഭരണസമിതി അംഗങ്ങള്‍ക്ക് ശബരിമലയില്‍ പ്രവേശനം ഉണ്ടാവുമോയെന്നും ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. ഇതിനുള്ള മറുപടിയിലാണ് അമ്പതു വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ മാത്രമേ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തൂ എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിച്ചുകൂടെയെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചപ്പോള്‍ അതൊരു തര്‍ക്കവിഷയമാണെന്നായിരുന്നു അഡ്വ. ജയ്ദീപ് ഗുപ്തയുടെ മറുപടി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom
Kerala

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.