ആരംഭാവസ്ഥ
ബ്രഹ്മ ഗന്ഥേര്‍ ഭവേദ് ഭേദോ
ഹ്യാനന്ദഃ ശൂന്യ സംഭവഃ
വിചിത്രഃ ക്വണകോ ദേഹേ
അനാഹതഃ ശ്രൂയതേ ധ്വനിഃ 4 70
ബ്രഹ്മഗ്രന്ഥി പൊട്ടി, ശൂന്യത്തില്‍ നിന്ന് ആനന്ദമുണ്ടാവുന്നു. ആഭരണക്കിലുക്കം പോലുള്ള വിചിത്രമായ ശബ്ദം കേള്‍ക്കുന്നു.
നാല് അവസ്ഥകളില്‍ ഒന്നാമത്തേതായ ആരംഭാവസ്ഥയെ പരിചയപ്പെടുത്തുന്നു. ബ്രഹ്മഗ്രന്ഥി എന്നാല്‍ ഇവിടെ അനാഹത ചക്രം. അവിടെ പ്രാണായാമം കൊണ്ടുള്ള, ഉണര്‍ന്ന കുണ്ഡലിനീ ശക്തിയാലുള്ള പ്രഹരത്താല്‍ ഗ്രന്ഥി പൊട്ടുന്നു. സുഷുമ്‌നയിലെ അതിലൂടെയുള്ള വഴി തുറക്കുന്നു എന്നര്‍ഥം. ശാരീരിക തടസ്സങ്ങള്‍ നീങ്ങുന്നു. അഹങ്കാരം ശമിക്കുന്നു. അപ്പോള്‍ ഹൃദയാകാശത്തില്‍ ആനന്ദം നിറയുന്നു. ശൂന്യമെന്നാല്‍ ആകാശം, ഹൃദയാകാശം. അതില്‍ നിന്ന് അനാഹതമായ, ധ്വനി രഹിതമായ ശബ്ദം കേള്‍ക്കാറാകും. ആഭരണങ്ങളുടെ കിലുക്കം പോലുള്ളതായിരിക്കും ശബ്ദം. ഇവിടെ അനാഹത ധ്വനി എന്നാല്‍ അനാഹതചക്രത്തില്‍ നിന്നുയരുന്ന നാദമല്ല, അനാഹതമായി, കൂട്ടിമുട്ടലില്‍ നിന്നല്ലാതെ, അകത്തു നിന്നുള്ള ശബ്ദമെന്നേ അര്‍ഥമുള്ളൂ. അനാഹതചക്ര ത്തില്‍ നിന്നു ശബ്ദം വരുന്നത് കുറച്ചു കൂടി ഉയര്‍ന്ന ഘട്ടത്തിലാണ്.
ജപ്പാനിലെ ഒരു പാരാ സൈക്കോളജിസ്റ്റായ ഉൃ ഒശൃീവെശ ങീീ്യേമാമ (1925 2015) കുണ്ഡലിനീ യോഗത്തില്‍ ഗവേഷണം നടത്തിയ ആളായിരുന്നു. കുണ്ഡലിനി ഉയരുമ്പോള്‍ ഓരോ ചക്രത്തിലു മുണ്ടാവുന്ന മാറ്റങ്ങള്‍ അറിയിക്കുന്ന രവമസൃമ ങമരവശില ഉണ്ടാക്കിയ ആളായിരുന്നു. ഠവലീൃശല െീള രവമസൃമ’ എന്ന പുസ്തകത്തില്‍ ചക്രഭേദന സമയത്തുണ്ടാകുന്ന ശബ്ദ വിശേഷങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.
യോഗ ശിഖോപനിഷത്ത് പറയുന്നു. ‘സൂക്ഷ്മ ബീജാദിവാങ്കുരഃ ‘ (വിത്തിന്റെ മുളപൊട്ടുന്ന പോലുള്ള) ‘തസ്മാദുത്പ ദ്യതേ നാദഃ ‘ (ശബ്ദം
പുറപ്പെടുന്നു. )
വ്യക്തിക്കനുസരിച്ച് അനുഭവങ്ങള്‍ മാറുമെന്നും മനസ്സിലാക്കണം.
ശ്രീകൃഷ്ണന്റെ ഓടക്കുഴല്‍ നാദം അനാഹത നാദമായി പറയപ്പെട്ടിട്ടുണ്ട്.
ശിവ സംഹിതഃ യദാ തു നാഡീ ശുദ്ധിഃ സ്യാത് (നാഡി ശുദ്ധമായാല്‍) ഭവേത് ആരംഭ സംഭവഃ( ആരംഭം, ആരംഭാവസ്ഥ സംഭവിക്കും). നാഡീ ശുദ്ധി, പ്രാണായാമം കൊണ്ടാണ് നേടേണ്ടത്.
ദിവ്യദേഹശ്ച തേജസ്വീ
ദിവ്യഗന്ധസ്ത്വരോഗവാന്‍
സമ്പൂര്‍ണ ഹൃദയഃ ശൂന്യ
ആരംഭേ യോഗവാന്‍ ഭവേത്. 4 71
ഹൃദയാകാശത്തില്‍ നാദാരംഭമുണ്ടായാല്‍ ആ യോഗി സമ്പൂര്‍ണ ഹൃദയനും ദിവ്യ ദേഹമുള്ളവനും തേജസ്വിയും ദിവ്യ ഗന്ധമുള്ളവനും രോഗ രഹിതനുമാവും.
യോഗിമാര്‍ ഹൃദയാകാശത്തെ (അനാഹത ചക്രം) ശൂന്യമെന്നും വിശുദ്ധ്യാകാശത്തെ (കണ്ഠം) അതിശൂന്യമെന്നും ഭ്രൂമദ്ധ്യാകാശത്തെ (ആജ്ഞാ ചക്രം) മഹാ ശൂന്യമെന്നും വിളിക്കും. ഇവിടെ ശൂന്യത്തില്‍, അനാഹതത്തില്‍, ഹൃദയാകാശത്തിലാണ് ആനന്ദം നിറയുന്നത്. സമ്പൂര്‍ണ ഹൃദയമെന്നാല്‍ ആനന്ദം നിറഞ്ഞതുമാവാം, ശ്വാസം നിറഞ്ഞതുമാവാം. അങ്ങിനെയുള്ള യോഗിയുടെ ശരീരം ദിവ്യമാവും, രൂപലാവണ്യ സമ്പന്നമാവും. തേജസ്വിയാവും, പ്രതാപിയാവും. ആ യോഗി അടുത്തു വരുമ്പോള്‍ സുഗന്ധം പരക്കും. അദ്ദേഹത്തിന് രോഗങ്ങളു ണ്ടാവില്ല.
ശിവ സംഹിതഃ നാഡീ ശുദ്ധിതഃ
(നാഡീ ശുദ്ധി കൊണ്ട് ആരംഭാവസ്ഥയിലെത്തിയാല്‍) യോഗിനോ ദേഹേ (യോഗിയുടെ ശരീരത്തില്‍) ചിഹ്നാനി ദൃശ്യന്തേ (പല ലക്ഷണങ്ങള്‍ കാണാറാകും). എന്തെല്ലാമാണ് അവ?
സമകായഃ (ഒത്ത, വടിവൊത്ത ശരീരം) സുഗന്ധി (സുഗന്ധമുള്ളത്) സുകാന്തിഃ ( തേജസ്സ്) സ്വരസാധകഃ (നല്ല സ്വരം) ഇവയൊക്കെ ഉണ്ടാവും.
















