നിങ്ങള്‍ ഗോദാവരി നദിയിലും ആന്ധ്രയിലും പുണ്ഡ്രത്തിലും ചോളത്തിലും കേരളത്തിലും ചെന്ന് അന്വേഷിക്കണം. സീതാന്വേഷണത്തിനായി തെക്ക് ദിക്കിലേക്ക് പുറപ്പെട്ട വാനരന്മാരോട് സുഗ്രീവന് പറഞ്ഞ വാക്കുകളാണിത്. ഇതിഹാസങ്ങള്‍ രചിക്കും മുന്‍പ് പിറന്നുവീണൊരു മണ്ണ്, ശ്രീശങ്കരാചാര്യരും ചട്ടമ്പി സ്വാമികളും ശ്രീനാരായണഗുരുവും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും കേളപ്പജിയും മാധവ്ജിയും മാതാ അമൃതാനന്ദമയിയെ പോലുള്ള നവോത്ഥാന നായകന്മാരാല്‍ സ്ഫുടം ചെയ്ത സാംസ്കാരിക കേളിക. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് പൈശാചികതയുടെ കൂത്തരങ്ങായിരിക്കുന്നു. വാളയാര്‍ സഹോദരിമാര്‍ എന്ന് നാം വിളിക്കുന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണ കൊലപാതകം ഇതില്‍ ഒന്നുമാത്രം.
2017 ജനുവരി 13ന് വാളയാറില്‍ 11 വയസുള്ള പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. 54 ദിവസങ്ങള്‍ക്കുശേഷം മാര്‍ച്ച് 4ന് 9 വയസുള്ള ഇളയ പെണ്‍കുട്ടിയും സമാന രീതിയില്‍ തൂങ്ങിമരിച്ചു. എന്നാല്‍ പോലീസ് യാതൊരുവിധ അന്വേഷണത്തിനും തയ്യാറായില്ല. സംസ്ഥാനമൊട്ടാകെ അലയടിച്ച കടുത്ത പ്രതിഷേധത്തിനൊടുവില്‍ കുറ്റവാളികളായ പ്രദീ
പ് കുമാര്‍, എം. മധു, വി. മധു, ഷിബു എന്നിവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിനു ശേഷവും വേണ്ടത്ര തെളിവുകള്‍ ശേഖരിക്കാനോ ശക്തമായ മൊഴികള്‍ രേഖപ്പെടുത്താനോ പോലീസ് തയാറായില്ല. അഥവാ സര്‍ക്കാര്‍ അനുവദിച്ചില്ല. 2019 സെപ്തംബര്‍ 30ന് പ്രദീപ് കുമാറും ഒക്ടോബര്‍ 28ന് വി. മധു, എം. മധു, ഷിബു എന്നിവരും ജയില്‍ മോചിതരായി. ഈ വിധിയില്‍ മനഃസാക്ഷി ഉണ്ടായത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കു മാത്രം. ബിജെപി 100 ദിവസവും കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ് ഉപവാസവും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധമുയര്‍ന്നു. കോണ്‍ഗ്രസ് ശബരിമല വിഷയത്തില്‍ എന്നപോലെ ഇവിടെയും അയയില്‍ ഉണക്കാനിട്ട വസ്ത്രംപോലെ മാത്രം. സ്ത്രീശാക്തീകരണത്തിനായി മതില് കെട്ടുകയും നവോത്ഥാന മുന്നണി ഉണ്ടാക്കുകയും ചെയ്ത
പിണറായി ഇടതുപക്ഷത്തിന്റെ നവോത്ഥാന നയം വ്യക്തമാക്കണം.
രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ മുണ്ടിന്റെ കോന്തലയില്‍ കെട്ടിത്തൂക്കി കൊന്നതാണോ നിങ്ങളുടെ നവോത്ഥാനം. അന്വേഷണത്തിനെത്തിയ കേന്ദ്ര ബാലാവകാശ കമ്മീഷന്റെ മുന്നില്‍ ഹാജരാകേണ്ടിയിരുന്ന മാതാപിതാക്കളെ ഭീഷണിപ്പെടുത്തി വായടപ്പിച്ചു. നീതിക്കായി ശബ്ദമുയര്‍ത്തുന്ന ബിജെപിക്കെതിരെ പ്രതിഷേധിക്കാനും പ്രേരിപ്പിച്ചു. ഇതിനെല്ലാം മുന്‍കയ്യെടുത്തത് ഒരു നവോത്ഥാന മുന്നണി നേതാവ്. ഈ നേതാവിന്റെ ലക്ഷ്യം സമുദായ സംരക്ഷണമോ സിപിഎമ്മിന്റെ പണമോ. പ്രതിക്കുവേണ്ടി ഹാജരായ വക്കീലിനെ ശിശുക്ഷേമ സമിതി ചെയര്‍മാനാക്കി. കേന്ദ്ര കമ്മീഷന് എത്തിയ ദിവസം കളക്ടറും പോലീസ് മേധാവിയും സ്ഥലത്തില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം എന്നുപറഞ്ഞ് നടക്കുന്ന മന്ത്രി എ.കെ. ബാലനെ എങ്ങും കാണാനില്ല. പിന്നാക്കവിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളില്‍ നടക്കുന്നത് അങ്ങേയറ്റം മനുഷ്യാവകാശ ലംഘനങ്ങളും നീതി നിഷേധവുമാണ്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഈ അടിസ്ഥാന വര്‍ഗ്ഗത്തെ കോളനികളില്‍ തളച്ചിട്ട് യഥാര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റുകാര്‍ അവരെ കൂടുതല്‍ പാര്ശ്വവല്ക്കരിച്ചു. കുടിവെള്ളത്തിനായി അവര്‍ മൈലുകള്‍ താണ്ടുന്നു. രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ആശുപത്രിയിലെത്താന്‍
നിര്‍വാഹമില്ല. വിദ്യാര്‍ത്ഥികള്‍ പഠിപ്പ് അവസാനിപ്പിക്കുന്നു. ആരാണ് ഈ മണ്ണിന്റെ ഉടയവരായിരുന്ന ആ മനുഷ്യര്‍ക്ക് ആരാച്ചാരായത്. നവോത്ഥാനത്തിനായി വെമ്പിനില്ക്കുന്ന
പിണറായിയും കൂട്ടരും ഇവരെ കാണുന്നില്ലേ.
സാമ്പത്തികവും സാംസ്കാരികവും ബൗദ്ധികവുമായ ശാക്തീകരണം ലക്ഷ്യമാക്കി മുന്‍പ്രധാനമന്ത്രി എ.ബി. വാജ്പേയി ഉദ്ഘാടനം ചെയ്ത കുടുംബശ്രീ എന്ന മഹത്തായ പദ്ധതി, ഇടതുപക്ഷം
പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിച്ചു. കുടുംബശ്രീയെ ഒരു ചിട്ടിക്കമ്പനിയായി തരംതാഴ്ത്തുകയും സിപിഎമ്മിന് മുദ്രാവാക്യം വിളിക്കാ
നും മതില് പണിയാനും ചെണ്ട കൊട്ടാനുമുള്ള ചട്ടുകങ്ങളായി മാറ്റുകയും ചെയ്തു.
ടൂറിസത്തില്‍ ഒന്നാം സ്ഥാനത്തുനിന്ന സംസ്ഥാനം ഏഴാമതായി കൂപ്പുകുത്തി. ആയിരക്കണക്കിനാളുകളുടെ തൊഴിലും ജീവിതമാര്‍ഗ്ഗവും മുടക്കി. പ്രളയബാധിതരെ മുന്നില്‍
നിര്‍ത്തി ‘റീബില്‍ഡ് കേരള’ പറഞ്ഞ് പണം പിരിവ്. പിഎസ്സിയും യൂണിവേഴ്സിറ്റിയും സഖാക്കള്‍ക്ക് മാത്രം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീട്ടിലും വഴിയിലും രക്ഷയില്ല. എതിര്‍ക്കുന്നവര്‍ തൂക്കുകയറില്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മാവോ
യിസ്റ്റുകളുടെ വിളനിലമാക്കുന്നു കേരളത്തെ,
പാര്‍ട്ടിയും സര്‍ക്കാരും സംഘടിതമായി.
കവാടങ്ങളും കാര്‍പറ്റുകളും പെണ്പീഡകര്ക്കും അഴിമതിക്കാര്‍ക്കും സഖാവിന്റെ
പിണിയാളുകള്‍ക്കും. പിണറായി ഭരിക്കുന്ന കേരളം ഒരു ഭ്രാന്താലയം തന്നെ. പക്ഷേ മുഖ്യമന്ത്രി ഒന്നോര്‍ക്കുക, ഈ കേരളം പരശുരാമന്റെ കേരളം, മഹാബലിയുടെ കേരളം, ശബരീശന്റെ മണ്ണ്, നവോത്ഥാന നായകന്മാര് സമ്പുഷ്ടമാക്കിയ ഈ നാട്, നിങ്ങളുടെ തോന്നിവാസങ്ങള്‍ക്കുള്ള കൂത്തരങ്ങല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: