നൂറും പാലും കൊടുത്ത് നാഗങ്ങളെ പ്രീതിപ്പെടുത്തുക. സര്‍പദോഷവും രാഹുദോഷവും ശമിപ്പിക്കാന്‍ ഉത്തമമായ വഴിപാടാണിത്. നാഗപൂജകളില്‍ ഏറെ വിശേഷപ്പെട്ടതാണ് അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കദളിപ്പഴം, ഇളനീര്‍, എന്നിവ ചേര്‍ത്തുള്ള നൂറും പാലും. ഉരുളികളിലോ, ഇലകള്‍ കൊണ്ടു തുന്നിയുണ്ടാക്കുന്ന കുമ്പിളുകളിലോ നൂറും പാലും കൂട്ടി നാഗങ്ങള്‍ക്ക് നിവേദിക്കാം.
കേരളത്തില്‍ സര്‍പക്കാവുള്ള തറവാടുകളില്‍ ആണ്ടിലൊരിക്കല്‍ നൂറും പാലും വഴിപാട് നടത്താറുണ്ട്. അതോടെ തറവാട്ടിലെ സന്തതി പരമ്പരകള്‍ക്കെല്ലാം ഐശ്വര്യവും സമൃദ്ധിയും കൈവരുമെന്നാണ് വിശ്വാസം. നൂറും പാലും നാഗങ്ങള്‍ക്ക്
പ്രിയങ്കരമായിത്തീര്‍ന്നതിനു
പിന്നിലൊരു കഥയുണ്ട്. ജനമേജയ രാജാവൊരിക്കല്‍ ഒരു സര്‍പയജ്ഞം നടത്തി. തന്റെ അച്ഛനായ പരീക്ഷിത്തിനെ തക്ഷകന്‍ കൊന്നതിനുള്ള പ്രതികാരമായിരുന്നു യജ്ഞം. പുരോഹിതന്‍ നാഗങ്ങളെയന്നോരോന്നായി വളിച്ചു വരുത്തി യാഗാഗ്നിയില്‍ ഹോമിച്ചു. തക്ഷകനെ ലക്ഷ്യമിട്ടുള്ള യജ്ഞമായിരുന്നു അത്. പക്ഷേ തക്ഷകനെ മാത്രം കിട്ടിയില്ല. തന്റെ ഉറ്റസുഹൃത്തായ ദേവേന്ദ്രന്റെ സംരക്ഷണത്തിലായിരുന്നു തക്ഷകന്‍. ഹോമാഗ്നിയിലെരിഞ്ഞതാകട്ടെ ഒരു തെറ്റും ചെയ്യാത്ത നാഗങ്ങള്‍.
പൊള്ളലേറ്റ നാഗങ്ങളുമുണ്ടായിരുന്നു. ഒട്ടനവധി.
നാഗങ്ങളുടെ ദുരവസ്ഥ കണ്ട ദേവന്മാര്‍ ജനമേജയനെ കണ്ട് നിര്‍ബന്ധപൂര്‍വം യാഗമവസാനിപ്പിച്ചു. പൊള്ളലേറ്റ് മൃത
പ്രായരായ നാഗങ്ങളുടെ ദീനം മാറ്റാന്‍ ആദിശേഷന്‍ ഭഗവാന്‍ വിഷ്ണുവിനോട് അപേക്ഷിച്ചു.
ആദിശേഷന്റെ അപേക്ഷ മാനിച്ച് വിഷ്ണുദേവന്‍ നാഗങ്ങളെ വരുത്തി അവയുടെ ദേഹത്ത് മഞ്ഞള്‍ പൊടി ചേര്‍ത്ത കരിക്കിന്‍ വെള്ളം അടയ്‌ക്കാപൂങ്കുലയില്‍ മുക്കി തളിച്ചു. അതോടെ അവയുടെ ആരോഗ്യസ്ഥിതി പൂര്‍വാവസ്ഥയിലായി. ഒരു ആയില്യം നാളിലാണ് ഭഗവാന്‍ നാഗങ്ങള്‍ക്ക് സൗഖ്യം നല്‍കിയത്. ആയില്യം നാള്‍ നാഗങ്ങള്‍ക്ക് വിശേഷപ്പെട്ടതായി മാറിയത് അങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക