Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നാട്ടു നന്മകളുടെ നറുമലരുകള്‍

വിഷയ വൈവിധ്യവും വൈചിത്ര്യവും ശ്രീ ആനന്ദബോസിന്റെ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്. മിക്ക വിഷയങ്ങളിലും അറിഞ്ഞോ അറിയാതെയോ അദ്ദേഹവും പങ്കാളിയാകുന്നു. കോച്ചാ എന്ന ജൂതന്‍, മാന്നാനത്തെ കളരി. സര്‍ക്കസ് ചരിത്രം, നാട്ടിന്‍പുറത്തെ കൂട്ടുകാര്‍ തുടങ്ങിയ എത്രയോ വിഷയങ്ങള്‍.

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Oct 27, 2019, 01:44 am IST
in Varadyam

നന്മകളാല്‍ സമൃദ്ധമാണ് നാട്ടിന്‍പുറങ്ങള്‍. കേട്ടാലും കേട്ടാലും മതിവരാത്ത നാട്ടറിവുകളുടെ കലവറ ആരോരുമറിയാതെ കൈമോശം വന്നുകൊണ്ടിരിക്കുന്ന നാട്ടുവിശേഷങ്ങളുടെ വിളനിലം. ആ നാട്ടുനന്മകള്‍ക്കു നേരെ തുറന്നുവച്ച കണ്ണുകളുമായി ഒരാള്‍ നമുക്കിടയിലുണ്ട്. ഡോ. സി.വി. ആനന്ദബോസ്. മുന്‍ സീനിയര്‍ ഐഎഎസ് ഓഫീസര്‍. ‘നാട്ടുനന്മകള്‍ കേട്ടു തീരുമോ’ എന്ന അദ്ദേഹത്തിന്റെ പുതുഗ്രന്ഥം പോയകാല ഗ്രാമഗരിമകളുടെ ഉണര്‍ത്തുപാട്ടാണ്; ഒപ്പം കടന്നുവന്ന ആറര പതിറ്റാണ്ടിന്റെ ഓര്‍മകളും.

ലോകത്തിന്റെ സമസ്ത ഭാഗത്തുമുള്ള നാട്ടുനന്മകളുടെ പച്ചത്തുരുത്താണീ പുസ്തകം. കൈപ്പുഴയിലെ യോഗിനിയമ്മയും കുട്ടനാട്ടിലെ നിരണം ബേബിയും മുതല്‍ സ്വന്തം മുലപ്പാല്‍കൊണ്ട് രാജവെമ്പാല വിഷം നിര്‍വീര്യമാക്കിയ നീഗ്രോ പെണ്‍കുട്ടിവരെ  ഇതില്‍ കഥാപാത്രങ്ങളാണ്. സാഹിത്യവും സംഗീതവും സര്‍ക്കസും ഈ കഥക്കൂട്ടിലുണ്ട്. ‘കോച്ച’ എന്ന ജൂതനും മാപ്പിളലഹളക്കാരായ നരാധമന്മാര്‍ നിരങ്ങിയ മീമ്പാട്ട് വീടും ഈ പുസ്തകത്തില്‍ പുനര്‍ജനിക്കുന്നു.

ആത്മകഥാപരമായ ഗ്രന്ഥമായതിനാല്‍ ലേഖകന്റെ വ്യക്തിത്വത്തിന്റെ മിന്നാട്ടം പ്രതിപാദനത്തിലുടനീളം ദൃശ്യമാണ്. ഏത് സാഹചര്യങ്ങളെയും നേരിടാനുള്ള കഴിവും പ്രത്യുല്‍പ്പന്നമതിത്വവും മുതല്‍ രുചിപ്രിയം വരെ വിവിധതരം ഭക്ഷ്യവിഭവങ്ങളുടെ പ്രത്യേകതയും കറിക്കൂട്ടുകളും വിളമ്പുന്ന വിധവും ഗ്രന്ഥകാരന്‍ ഓര്‍മയില്‍നിന്ന് പറഞ്ഞുതരുന്നു.

അതിര്‍ത്തിയില്ലാതെ പടര്‍ന്നുകയറുന്ന അറിവിന്റെ വൈപുല്യമാണ് ഈ പുസ്തകത്തിന്റെ മറ്റൊരാകര്‍ഷണം. അടുക്കളക്കാരിയുടെ കൈപ്പുണ്യവിശേഷം പറയുന്നതിനിടയിലാവും അഷ്ടാംഗഹൃദയം തൈരിന്റെ ഗുണദോഷങ്ങള്‍ പറയുന്നത് ഉപന്യസിക്കുക. തൈരും മോരും കഴിക്കുന്നതിന്റെ പ്രത്യേകതയാവും തൊട്ടടുത്ത ഖണ്ഡികയില്‍. ഇലയില്‍ വിഭവങ്ങള്‍ വിളമ്പുന്ന ക്രമവും അതിന് ഉപോദ്ബലകമായ  ഒരു നാടന്‍ കഥയും തീര്‍ച്ചയായും ഉണ്ടായിരിക്കും. സദ്യയുടെ കഥയവസാനിക്കണമെങ്കില്‍ നാലും കൂട്ടി നടത്തുന്ന വെറ്റിലമുറുക്കും കൂടി വിശദീകരിക്കണമെന്ന കാര്യത്തില്‍ ഗ്രന്ഥകര്‍ത്താവിന് നിര്‍ബന്ധമുണ്ട്. നളപാചകത്തിന്റെ മഹാറാണിമാരായ അന്നമ്മ, പത്മിനി വക്കീല്‍, മിസ്സിസ്സ് കെ.എം.മാത്യു എന്നിവരുമായുള്ള സൗഹൃദത്തിന്റെ സുഗന്ധവും സദ്യക്കാര്യത്തിന് കൂട്ടായുണ്ടാകും.

വിഷയ വൈവിധ്യവും വൈചിത്ര്യവും ശ്രീ ആനന്ദബോസിന്റെ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്. മിക്ക വിഷയങ്ങളിലും അറിഞ്ഞോ അറിയാതെയോ അദ്ദേഹവും പങ്കാളിയാകുന്നു. കോച്ചാ എന്ന ജൂതന്‍, മാന്നാനത്തെ കളരി. സര്‍ക്കസ് ചരിത്രം, നാട്ടിന്‍പുറത്തെ കൂട്ടുകാര്‍ തുടങ്ങിയ എത്രയോ വിഷയങ്ങള്‍. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നടത്തിയ നൂറുകണക്കിന് യാത്രകള്‍. അവയൊക്കെ ചേര്‍ത്താണ് അദ്ദേഹം തന്റെ കഥക്കൂടിന്റെ സ്ഫടിക ഭരണി നിറയ്‌ക്കുന്നത്. പക്ഷേ വെറും ഓര്‍മക്കുറിപ്പുകളല്ലാ അവ. മറിച്ച്, മുക്കാല്‍ നൂറ്റാണ്ടിനപ്പുറത്തെ തല്ലിക്കൂട്ട് നാടക കൊട്ടകയിലെ വണ്‍സ് മോര്‍ വിളികളും സൈക്കിള്‍ യജ്ഞക്കാരന്റെ ഗ്രാമഫോണ്‍ പാട്ടും നാട്ടിന്‍പുറത്തിന്റെ രാവെളിച്ചമായ 14-ാം നമ്പര്‍ റാന്തലുമൊക്കെ ആ തപ്പുമേളത്തിന് പകിട്ട് പകരുന്നു. അകാലത്തില്‍ വിടപറഞ്ഞ അടുപ്പക്കാരെക്കുറിച്ചുള്ള അശ്രുപൂജയും അതിന്റെ ഭാഗം തന്നെ.

ഉലയില്‍ ഊതുന്ന നല്ലവനായ കൊല്ലപ്പണിക്കനും കിണറിന് സ്ഥാനമുറപ്പിക്കാന്‍ ചരടും കട്ടിയുമായെത്തുന്ന വൃദ്ധനും മൂത്താശാരിയുമൊക്കെ ഇതില്‍ നമ്മോട് സംവദിക്കുന്നുണ്ട്. തകഴിയും പ്രൊഫ. എം. കൃഷ്ണന്‍ നായരും സല്ലപിക്കുന്നുണ്ട്. കൃഷ്ണന്‍ നായരെ ഓര്‍ക്കുന്നതിനിടെ വിമര്‍ശകരെ ഗ്രന്ഥകര്‍ത്താവ് വിശേഷിപ്പിക്കുന്നത് ഈറ്റില്ലത്തിലെ പേറ്റുനോവറിയിക്കുന്നവരായാണ്. ”നോവില്ലാതെ പേറുണ്ടായാല്‍ കിട്ടുന്നത് ചാപിള്ളയായിരിക്കും. സാഹിത്യത്തിലെ പല നവജാത ശിശുക്കളും ചാപിള്ളകള്‍ ആകാതിരുന്നെങ്കില്‍, അവര്‍ സൃഷ്ടിയുടെ സ്പന്ദനങ്ങളും അനിവാര്യമായ വേദനകളും അനുഭവിച്ചതുകൊണ്ടാണ്. പ്യൂപ്പയുടെ സ്പന്ദനങ്ങള്‍ കണ്ട് അലിവ് തോന്നി തോട് പൊട്ടിച്ച് സഹായിക്കുന്നവര്‍ ശലഭത്തിന്റെ ചിറകുകള്‍ മുളയ്‌ക്കും മുന്‍പ് പിഴുത് കളയുന്നവരാണ്. നിരൂപകന്‍ ഒരു ആരാച്ചാരല്ല. സൂത കര്‍മിണിയാണ്” ശ്രീ ആനന്ദബോസ് നിരീക്ഷിക്കുന്നു.

ശ്രീ ആനന്ദബോസ് പേരെടുത്ത ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ ശരാശരി ‘ഐഎഎസ് സാഹിത്യകാര’ന്റെ അധികാരത്തിന്റെ ഭാഷയല്ല ശ്രീ ബോസിന്റെത്. അത് എഴുത്തിന്റെ മര്‍മ്മമറിഞ്ഞ സാഹിത്യകാരന്റെ ഭാഷയാണ്. എളിമയുടെയും നന്മയുടെയും ഭാഷയാണ്. ശരിയായി പറഞ്ഞാല്‍ ഈ പുസ്തകം ഒരു ആത്മകഥയാണ്, ഗ്രാമഭംഗിയുടെ കഥക്കൂട്ടാണ്; നാട്ടുനന്മകളുടെ പഴക്കൂടയാണ്. ലളിതമായ ഭാഷയും മധുരമായ പ്രതിപാദനവും എളിമയുറ്റ അറിവും നാട്ടുനന്മകളുടെ ഈ പുസ്തകത്തെ ശ്രേഷ്ഠമാക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

News

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.