Categories: Kerala

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ മലപ്പുറം മുന്നില്‍; ഈ വര്‍ഷം ഓഗസറ്റ് വരെ രജിസ്റ്റര്‍ ചെയ്തത് 314 കേസുകള്‍

കൊച്ചി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയിലാണ്. കേരളാ പോലീസിന്റെ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ ഔദ്യോഗിക കണക്കാണിത്. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന പോക്‌സോ നിയമപ്രകാരം 2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ സംസ്ഥാനത്ത് 2,281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറം ജില്ലയില്‍ മാത്രം 314 കേസുകള്‍. അതില്‍തന്നെ ഏപ്രില്‍ മാസത്തിലാണ് കൂടുതല്‍, 57 എണ്ണം.

രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം റൂറല്‍ പ്രദേശമാണ്. 189 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. പാലക്കാട്165, എറണാകുളം 138, കോട്ടയം 131, കണ്ണൂര്‍ 124, കോഴിക്കോട് റൂറല്‍ 118, ആലപ്പുഴ 113, വയനാട് 101, തൃശൂര്‍ സിറ്റി, കാസര്‍കോട് 97, ഇടുക്കി93, തൃശൂര്‍ റൂറല്‍, തിരുവനന്തപുരം സിറ്റി 88, കോഴിക്കോട് സിറ്റി 84, കൊല്ലം സിറ്റി79, പത്തനംതിട്ട 73 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 3179 കേസുകളാണ് പോലീസ് എടുത്തത്. മലപ്പുറം ജില്ലയില്‍ മാത്രം 410 കേസുകളുണ്ടായിരുന്നു. കോഴിക്കോട് സിറ്റിയിലായിരുന്നു കുറവ്, 111 കേസുകള്‍. 2017 ല്‍ ആകെ കേസുകള്‍ 2697 രജിസ്റ്റര്‍ ചെയ്തതില്‍ 219 കേസുകളാണ് മലപ്പുറത്ത് ഉണ്ടായിരുന്നത്. 2016 ല്‍ രജിസ്റ്റര്‍ ചെയ്ത 2122 കേസുകളില്‍ 244 എണ്ണം മലപ്പുറത്തായിരുന്നു; 2015 ല്‍ 182 കേസുകളും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക