കടുക്കാത്തൊണ്ട് 300 ഗ്രാം കുരുമുളക് 60ഗ്രാം, ജീരകം 60ഗ്രാം തിപ്പലി 120 ഗ്രാം, കാട്ടുതിപ്പലി വേര് 180 ഗ്രാം, കാട്ടുകൊടി വേര് 240 ഗ്രാം, കൊടുവേലിക്കിഴങ്ങ് 300ഗ്രാം, ചുക്ക് 240ഗ്രാം തുവര്‍ച്ചിലക്കാരം 120 ഗ്രാം ചേര്‍ക്കുരു ശുദ്ധി ചെയ്തത് 480ഗ്രാം ഇവയെല്ലാം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി, രണ്ട്‌സ്പൂണ്‍ ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ദിവസം രണ്ടു നേരം വീതം 15 ദിവസം സേവിച്ചാല്‍ മാറാത്ത അര്‍ശസ്സില്ല.
ക്ഷാരസൂത്രം, ശസ്ത്രക്രിയ, എന്നിവ ചെയ്യാന്‍ ഭയമുള്ള അര്‍ശസ് രോഗികള്‍ക്ക് അതിനേക്കാള്‍ ഇരട്ടി ഗുണം ചെയ്യുന്ന ചികിത്സാവിധിയാണിത്. ഇത് കഴിക്കുമ്പോള്‍ നല്ല വിശപ്പുണ്ടാകും. ഭീമസേനന്‍ ഇതു കഴിച്ചാണ് സ്ഥൂലശരീരനായതെന്ന് ഐതിഹ്യമുണ്ട്.
കാട്ടുചേനയും ചേര്‍ക്കുരുവും ശുദ്ധി ചെയ്യുന്ന വിധം:
കാട്ടുചേന മോരില്‍ പുഴുങ്ങി ഉണക്കിയാല്‍ ശുദ്ധിയാകും. ചേര്‍ക്കുരു പൊളിച്ച് ആദ്യം ചാണക നീരില്‍ രണ്ട് മണിക്കൂര്‍ വീതം മൂന്ന് ദിവസം വേവിക്കുക. മൂന്നു ദിവസവും ചാണകനീര്‍ മാറ്റിക്കൊടുക്കണം. നാലാം ദിവസം ഇത് കൊടുവേലിക്കിഴങ്ങ് കഷായത്തില്‍ വേവിക്കണം. അതായത് 240 ഗ്രാം കൊടുവേലി, ഒമ്പതു ലിറ്റര്‍ വെള്ളത്തിലിട്ട്, അതോടൊപ്പം ചേര്‍ക്കുരു ചേര്‍ത്ത് രണ്ട് ലിറ്റര്‍ ആകുന്നതു വരെ വറ്റിച്ച് വാങ്ങി, കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ക്കുരു മാത്രം കഴുകി ഉണക്കിയെടുക്കുക. പരിപ്പും തൊണ്ടും വേറെവേറെ എടുക്കണം. തൊണ്ടാണ് ഈ ഔഷധത്തില്‍ ചേര്‍ക്കുന്നത്. ഈ യോഗം കാങ്കായ മഹര്‍ഷിയുടേതാണ്. ഇതിന് കാങ്കായ ഗുഡിക എന്നു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: