കണ്ടകശനി കൊണ്ടേ പോകൂ എന്നാണ് ചൊല്ല്.മരണത്തെയാണ് ഇത് ദ്യോതിപ്പിക്കുന്നത്. ശനിയുടെ സ്വാധീനം കുറയ്‌ക്കുന്നതിന് പലവിധ വഴിപാടുകളും നടത്തുന്ന പതിവുണ്ട്. അതില്‍ ഏറ്റവും ഉത്തമമത്രേ എള്ളുതിരി കത്തിക്കുന്നത്. സാധാരണയായി എള്ളുതിരി അയ്യപ്പക്ഷേത്രങ്ങളിലാണ് കത്തിക്കുന്നത്. വീടുകളില്‍ അങ്ങനെ ചെയ്യുമ്പോള്‍ അത് ഗുണത്തിലേറെ ദോഷം ചെയ്യുമോ എന്ന ഭയമാണ് എല്ലാവര്‍ക്കും. എന്നാല്‍ വീട്ടില്‍ എള്ളുതിരി കത്തിച്ചാല്‍ യാതൊരു ദോഷവുമുണ്ടാകില്ല. കണ്ടകശനിയും ഏഴരശ്ശനിയും മാറാന്‍ വീട്ടില്‍ കത്തിച്ച് പ്രാര്‍ഥിക്കുന്നതാണ് നല്ലത്.
വെളുത്ത കോട്ടണ്‍ തുണിയില്‍ എള്ളെടുത്തു വേണം എള്ളു തിരിയുണ്ടാക്കാന്‍. തുണിയില്‍ എള്ളെടുത്ത് ചെറിയ കിഴിപോലെയാക്കുക. അതിനു ശേഷം ഒരു മണ്‍ചെരാതില്‍ എണ്ണൊഴിച്ച് കിഴി അതില്‍ ഇറക്കിവെച്ച് വേണം ദീപം തെളിയിക്കാന്‍. ശനിയാഴ്ച ദിവസങ്ങളിലാണ് ഇത് കത്തിക്കേണ്ടത്. അതോടെ സര്‍വദോഷങ്ങളും മാറി കുടുംബത്തില്‍ ഐശ്വര്യം വരും. എള്ളു തിരി കൊളുത്തുമ്പോള്‍, അയ്യപ്പേയും ശനീശ്വരനേയും ശിവനേയും സ്തുതിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക