Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഗ്രെറ്റ ദി ഗ്രേറ്റ്

ആര്യ ചന്ദ്രന്‍ by ആര്യ ചന്ദ്രന്‍
Oct 20, 2019, 05:45 am IST
in Varadyam

എന്നോടു ദേഷ്യം തോന്നരുത്, എനിക്കു നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരും. കാരണം, ഞാന്‍ ഗ്രെറ്റയുടെ വാക്കുകളില്‍ വിസ്മയിക്കുന്നില്ല…

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇതു പറയുമ്പോള്‍ മോസ്‌കോയിലെ സദസ്സ് നിശ്ശബ്ദമായിരുന്നു.  കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ഗ്രെറ്റ തുന്‍ബെര്‍ഗ് എന്ന പതിനാറുകാരി പ്രസംഗിക്കുമ്പോള്‍ പക്ഷെ സദസ്സ് ശബ്ദമുഖരിതമായിരുന്നു. ലോക നേതാക്കളോട് ഹൗ ഡെയര്‍ യൂ…എന്നു ഗ്രെറ്റ ചോദിക്കുമ്പോള്‍ കരഘോഷം മുഴങ്ങുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണെങ്കിലും മറുപടി പറയാന്‍ പുടിന്‍ നിര്‍ബന്ധിതനാകുന്നു. വിയോജിക്കാം, പക്ഷേ, അവഗണിക്കാനാവില്ല ഗ്രെറ്റയുടെ വാക്കുകള്‍. 

പ്രായക്കണക്കില്‍ പത്താം ക്ലാസ് 

 സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ നിന്ന് ഗ്രെറ്റ ഈ ലോകത്തോടു പറഞ്ഞു കൊണ്ടിരിക്കുന്നത്,  അധികം അകലെയല്ലാതെ കാത്തിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ചാണ് കാലാവസ്ഥാ വ്യതിയാനമെന്ന, ഇപ്പോഴും പലരും ഗൗരവത്തിലെടുത്തിട്ടില്ലാത്ത വലിയ ദുരന്തം. ഇനി കാത്തിരിക്കാന്‍ സമയമില്ല എന്ന മുന്നറിയിപ്പ്. ഇപ്പോഴും എങ്ങനെ നിസ്സംഗമായിരിക്കാന്‍ ധൈര്യം വരുന്നു എന്ന ചോദ്യം.

2003 ജനുവരി മൂന്നിനാണ് ഗ്രെറ്റ ഇര്‍മാന്‍ തുന്‍ബെര്‍ഗെന്ന കൊച്ചു മിടുക്കിയുടെ ജനനം. സ്വീഡനിലെ പ്രശസ്തമായ കുടുംബമായിരുന്നു അവളുടേത്. അച്ഛന്‍ സ്വാന്‍ത തുന്‍ബെര്‍ഗ് മികച്ച നടനായിരുന്നു. അമ്മ ഒപ്പെറ ഗായിക മലേന ഇര്‍മാന്‍. അസ്പര്‍ജേഴ്സ് സിന്‍ഡ്രോം എന്ന ലഘു ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു ഗ്രെറ്റ. അതുമൂലം ആളുകളുമായി ഇടപഴകുന്നതിനും മറ്റും വൈഷമ്യം അനുഭവിച്ചിരുന്നു. ഇക്കാര്യം  ലോകത്തോട് വിളിച്ച് പറഞ്ഞതും ഗ്രെറ്റ തന്നെ. 

കാലാവസ്ഥാ സംരക്ഷണ സന്ദേശവുമായി തെരുവിലേക്കിറങ്ങുന്നതിന് മുമ്പ് വീട്ടില്‍ തന്നെ അത് പ്രാവര്‍ത്തികമാക്കി. തന്റെ വീട്ടില്‍ നിന്നുള്ള കാര്‍ബണ്‍ വാതകത്തിന്റെ തോത് കുറയ്‌ക്കുകയായിരുന്നു അവളുടെ ലക്ഷ്യം. അതിനായി സസ്യഭുക്കുകളാകാന്‍ കുടുംബാംഗങ്ങളെ നിര്‍ബന്ധിച്ചു. വിമാനയാത്ര ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ചു.

2018 ആഗസ്തില്‍ ഗ്രെറ്റ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം തുടങ്ങി. ഉഷ്ണ തരംഗവും കാട്ടുതീയുമാണ് ആ ഒന്‍പതാം ക്ലാസുകാരിയുടെ മനസ്സിനെ മുറിപ്പെടുത്തിയത്. ആ വര്‍ഷം സപ്തംബര്‍ 9ന് നടന്ന പൊതുതെരഞ്ഞെടുപ്പ് വരെ താന്‍ സ്‌കൂളില്‍ പോകുന്നില്ലെന്ന് അവള്‍ പ്രഖ്യാപിച്ചു. അങ്ങനെ കാലാവസ്ഥയ്‌ക്ക് വേണ്ടി പഠിപ്പ് മുടക്കുന്നു എന്ന പ്ലക്കാര്‍ഡുമായി  സ്വീഡനിലെ പാര്‍ലമെന്റ് മന്ദിരത്തിന് മുന്‍പിലെത്തി.

പൊതുതെരഞ്ഞെടുപ്പിന് ശേഷം എല്ലാ വെള്ളിയാഴ്ചകളിലും അവള്‍ സമരം തുടര്‍ന്നു. വൈകാതെ സഹപാഠികളും ഒപ്പം കൂടി. അവളെ അസ്വസ്ഥയാക്കിയ കാട്ടുതീ പടരുന്ന വേഗത്തില്‍ തന്നെ സമരവും വ്യാപിച്ചു. കേരളത്തിലെ കുട്ടികള്‍ പോലും അവള്‍ക്ക് പിന്തുണയുമായി തെരുവിലിറങ്ങി.   തന്റെ ഓരോ പ്രവര്‍ത്തിയിലും കാലാവസ്ഥാ സംരക്ഷണത്തിന് വേണ്ടി എന്തെങ്കിലുമൊന്ന് ഗ്രെറ്റ കരുതിയിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 24ന് സ്റ്റോക്ക്ഹോമില്‍ ആഗോള സമ്മേളന പരമ്പരയായ ടെഡ് ടോക്കില്‍ ഗ്രെറ്റ സംസാരിച്ചു. ഡിസംബര്‍ നാലിന് ഐക്യരാഷ്‌ട്രസഭ കാലാവസ്ഥാ ഉച്ചകോടിയിലും 12ന് പ്ലീനറി സഭയിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ കറുത്ത വശങ്ങള്‍ അവള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യാന്തര തലത്തില്‍ കാലാവസ്ഥാ മാര്‍ച്ചിനും ആഹ്വാനം നല്‍കിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള സമയമാണിതെന്നും ഇനിയും താമസിച്ചാല്‍ ഭൂമി തന്നെ ഇല്ലാതാകുമെന്നും അന്നവള്‍ പറഞ്ഞു.

  പ്രസംഗം മാത്രമല്ല, അവളുടെ ഓരോ നീക്കവും കാലാവസ്ഥയ്‌ക്കു വേണ്ടിയുള്ളതാണ്. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പായ്വഞ്ചിയിലായിരുന്നു യാത്ര. വിമാനത്തില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമെന്ന സന്ദേശം ലോകത്തെ അറിയിക്കാനായിരുന്നു അവളുടെ പായ്‌വഞ്ചി യാത്ര. ആഗസ്ത് 16 മുതല്‍, പതിനഞ്ചു ദിവസത്തെ യാത്രയില്‍ അവള്‍ ന്യൂയോര്‍ക്കിലെത്തിച്ചേര്‍ന്നു.  ന്യൂയോര്‍ക്കില്‍ വിവിധ പരിപാടികളിലും അവള്‍ പങ്കെടുത്തു. യുഎന്‍ പൊതുസഭയിലും അവളുടെ ശബ്ദം ഉയര്‍ന്നു. ആഗോള കാലാവസ്ഥാ സംരക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായി ഹൗ ഡെയര്‍ യൂ…എന്ന ഗ്രെറ്റയുടെ ചോദ്യം. 

 സമാന്തര നൊബേല്‍ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരവും മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ പുരസ്‌കാരവും ഗ്രെറ്റയെ തേടിയെത്തി.  നെഞ്ച് കുത്തിത്തുളയ്‌ക്കുന്ന ചോദ്യങ്ങളാണ് ലോകനേതാക്കള്‍ക്കായി അവള്‍ കരുതിയിരുന്നത്. തന്റെ ബാല്യവും സ്വപ്‌നങ്ങളും തകര്‍ത്ത, ശാസ്ത്രത്തെ അവഗണിക്കുന്ന, കാലാവസ്ഥാ വ്യതിയാനത്തിന് പ്രാധാന്യം കല്പിക്കാത്ത നേതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ ആ പതിനാറുകാരി മുള്‍ മുനയില്‍ നിര്‍ത്തി.  ഗ്രെറ്റയുടെ രോഷം തിളയ്‌ക്കുന്ന വാക്കുകളുടെ താപത്തില്‍ ഭരണകൂടങ്ങളുടെ നിസ്സംഗതയുടെ മഞ്ഞുരുകുമോ എന്ന് കാത്തിരുന്ന് കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.