അയ്യമ്പന ( യൂപറ്റോറിയം ഐപാന ) എന്ന ചെടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ ഇതേ ഇല കാപ്പിക്കുരു വലിപ്പത്തില്‍ അരച്ച് ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കി, ഓരോ ഗുളിക വീതം ദിവസം രണ്ടു നേരം( രാവിലെയും അത്താഴശേഷവും) കഴിച്ചാല്‍ മൂലക്കുരു ശമിക്കും. പാടക്കിഴങ്ങ് മോരില്‍ പുഴുങ്ങി ഉണക്കിയതും അതിന് തുല്യ തൂക്കം പെരികിന് വേര് മോരില്‍ അരച്ചതും കാപ്പിക്കുരു അളവില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കി ദിവസം ഓരോഗുളിക വീതം രണ്ടുനേരം മോരില്‍ അരച്ചു കലക്കി സേവിക്കുക. അര്‍ശസ് മാറും.
കൊടിത്തൂവ വേര്, കൂവളത്തിന് വേര്, ജീരകം, ചുക്ക് ഇവ ഓരോന്നും അഞ്ചു ഗ്രാം വീതവും പാടക്കിഴങ്ങ് 30 ഗ്രാമും എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ഇന്തുപ്പും ശര്‍ക്കരയും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും തുടര്‍ച്ചയായി 30 ദിവസം സേവിക്കുക. അര്‍ശസ് ശമിക്കും.
കുടകപ്പാലയരി, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, നെല്ലിക്കാത്തൊണ്ട്, കൂവളത്തിന് വേര്, കൊടുവേലിക്കിഴങ്ങ് ( ശുദ്ധി ചെയ്തത്), കൊടിത്തൂവവേര്, ചുക്ക്, അതിവിടയം, വയമ്പ്, കാട്ടുകൊടി വേര്, കാട്ടു തിപ്പലി വേര്, തിപ്പലി, ദേവതാരം,മരമഞ്ഞള്‍ത്തൊലി ഇവ ഓരോന്നും 50ഗ്രാം വീതം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി മോരില്‍ കലക്കി രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക. അര്‍ശസ് രോഗികളുടെ മലബന്ധവും വയറുവേദനയും നിശ്ശേഷം ശമിക്കും.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: