‘എല്ലായിടത്തും ഭക്ഷണമുണ്ടാകട്ടെ’ എന്ന ആപ്തവാക്യവുമായാണ് 1945 ഒക്ടോബര്‍ 16ന് ലോകഭക്ഷ്യകാര്‍ഷിക സംഘടന (എീീറ മിറ അഴൃശരൗഹൗേൃല ഛൃഴമിശ്വമശേീി എഅഛ) രൂപംകൊണ്ടത്. ഇതിന്റെ ഓര്‍മയ്ക്കായാണ് 1979 മുതല്‍ ഒക്ടോബര്‍ 16 ലോകഭക്ഷ്യദിനമായി ആചരിച്ചുവരുന്നത്. ‘വിശപ്പുഹരിതമായ ഒരു ലോക’മാണ് ഭക്ഷ്യകാര്‍ഷിക സംഘടന ലക്ഷ്യമാക്കിയിട്ടുള്ളത്.
ഓരോ രാജ്യത്തേയും സാമ്പത്തിക സ്ഥിതിയാണ് അവിടുത്തെ ഭക്ഷണത്തിന്റെ നിലവാരം നിര്‍ണയിക്കുന്നത്. വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ ഏറ്റവും പോഷകപ്രദമായ ഭക്ഷണം കഴിക്കുന്നു. ഇറച്ചി, പാല്, മുട്ട തുടങ്ങിയവ അവരുടെ തീന്മേശയിലെ വിഭവങ്ങളാണ്. എന്നാല്‍ വിശപ്പകറ്റാന്‍ മാത്രം ഭക്ഷണം കഴിക്കുന്നവരുമുണ്ട്. കിഴങ്ങുകളും പരുത്ത ധാന്യങ്ങളുമാണ് അവരുടെ ഭക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: