Categories: Vicharam

ഭാസ്‌കര്‍ റാവു എന്ന മഹാത്മാവ്

രുക്ക് മനുഷ്യനെക്കാള്‍ കരുത്തും ലാളിത്യവുമുള്ള ഒരാള്‍ കുറച്ചുകാലം മുമ്പ് നമുക്കിടയില്‍ ജീവിച്ചിരുന്നു. അദ്ദേഹമാണ് ഭാസ്‌കര്‍ റാവു. സിപിഎം അക്രമികളുടെ ക്രൂരതയ്‌ക്കിരയായ സംഘപ്രവര്‍ത്തകരുടെ കരുത്തിന്റെ ഉറവിടമായിരുന്നു അദ്ദേഹം. എണ്ണിയാലൊടുങ്ങാത്ത കുടുംബങ്ങള്‍ക്ക് അദ്ദേഹം സഹോദരതുല്യനായി. വിദ്യാഭ്യാസം, ചികിത്സ, വിവാഹം, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുക എന്നുവേണ്ട ഒരു വീടു വാങ്ങുന്നതില്‍ വരെ അവര്‍ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചിരുന്നു. അദ്ദേഹം ഒരിക്കലും പുസ്തകങ്ങളിലൂടെ ആര്‍എസ്എസിനെപ്പറ്റി പഠിപ്പിച്ചിട്ടില്ല. സന്ദര്‍ശിക്കുന്ന വീടുകളില്‍ ഒരിക്കല്‍പോലും ശാഖയെപ്പറ്റി സംസാരിച്ചില്ല. പക്ഷേ, ഭാരതാംബയ്‌ക്കുവേണ്ടി ജീവനും ജീവിതവും ത്യജിക്കാന്‍ തയാറായവര്‍ക്ക് അദ്ദേഹം ജ്യേഷ്ഠനും അനിയനുമൊക്കെയായിരുന്നു.

ഡോ. ഹെഡ്‌ഗേവാറിന്റെ ആശയങ്ങളുടെ ജീവിച്ചിരുന്ന മൂര്‍ത്തിമദ് ഭാവമായിരുന്നു ഭാസ്‌കര്‍ റാവുജി. ദത്തോപാന്ത് ഠേംഗ്ഡ്ജി, ശേഷാദ്രിജി, യാദവ് റാവു ജോഷിജി, സൂര്യനാരായണ്‍ റാവു എന്നീ മുതിര്‍ന്ന പ്രചാരകന്മാരുടെ പാരമ്പര്യം അദ്ദേഹം കാത്തുസൂക്ഷിച്ചു. അദ്ദേഹം എല്ലാവരോടും തുല്യരീതിയില്‍ അടുപ്പം സൂക്ഷിച്ചിരുന്നു. ആരെങ്കിലും ദീന്‍ദയാല്‍ ഉപാധ്യായയെ കണ്ടിട്ടില്ലെങ്കില്‍ ഭാസ്‌കര്‍ റാവുജിയെ ഒന്ന് നോക്കിയാല്‍ മതിയായിരുന്നു.

സംഘത്തില്‍ അണിചേരുന്നു

സ്വയംസേവകനും ഡോക്ടറുമായ ശിവറാം കളംമ്പിയുടെയും രാധാ ബായ്‌യുടെയും മകനായി 1919 ഒക്ടോബര്‍ 5ന് ബര്‍മയിലെ യങ്കൂണില്‍ ജനനം. ഹൈന്ദവ കുടുംബങ്ങളുടെ മൂല്യങ്ങള്‍ ലഭിച്ചത് അമ്മയില്‍ നിന്ന്. മാതാപിതാക്കള്‍ മരിച്ചതോടെ അമ്മാവനോടൊപ്പം മുംബൈയിലായി താമസം. സെന്റ് സെവ്യേഴ്‌സ് കോളേജില്‍ നിന്ന് ബിരുദവും ബോംബെ സര്‍വകലാശാലയില്‍നിന്ന് നിയമ ബിരുദവും നേടി. പിന്നീട് രാഷ്‌ട്രീയ സ്വയം സേവകസംഘത്തില്‍ അണിചേര്‍ന്നു. പ്രചാരകനായി, 1946ല്‍ കേരളത്തിലെത്തി. ഹിന്ദുക്കള്‍ക്ക് നേരെയുള്ള മുസ്ലീം അതിക്രമങ്ങളും ആക്രമണങ്ങളും വര്‍ധിക്കുന്ന സമയമായിരുന്നു അന്ന്. ഹിന്ദു ആരാധനാലയങ്ങള്‍ കൈയേറാന്‍ ക്രൈസ്തവര്‍ ശ്രമിച്ചു. ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിനും വിധേയരാക്കി. 

1949-56 വരെയുള്ള സമയം. തിരുവിതാംകൂര്‍-കൊച്ചി അല്ലെങ്കില്‍ തിരുക്കൊച്ചി എന്നറിയപ്പെട്ടിരുന്ന കേരളത്തില്‍ ആര്‍എസ്എസിന് ഇരുപത് ശാഖകള്‍പോലും ഉണ്ടായിരുന്നില്ല. ഇഎംഎസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ മുസ്ലീം പ്രീണനത്തിന്റെ ഭാഗമായി മലപ്പുറം രൂപംകൊണ്ടു. 

കരുത്തിന്റെ അചഞ്ചല ഉറവിടം

ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിലൂടെയും സമൂഹത്തിന്റെ മനോവീര്യം ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെയും കെ. ഭാസ്‌കര്‍ റാവു അല്ലെങ്കില്‍ സംഘപ്രവര്‍ത്തകരുടെ ഭാസ്‌കര്‍ റാവുജി സംഘപാരമ്പര്യത്തിന് അര്‍ഹനാണെന്ന് തെളിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി. സംഘത്തിന്റെ വളര്‍ച്ചയ്‌ക്കായി സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. മത്സ്യത്തൊഴിലാളികള്‍, കരകൗശലപ്പണിക്കാര്‍, കര്‍ഷകര്‍, റിക്ഷാ ഡ്രൈവര്‍മാര്‍, അധ്യാപകര്‍, വിദ്യര്‍ഥികള്‍ എന്നിവരെയെല്ലാം സ്വയംസേവകരാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അങ്ങനെ ഗ്രാമങ്ങളിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കിടയിലും ആര്‍എസ്എസ് വളര്‍ന്നു.

കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ കൊടുംക്രൂരതകള്‍ അരങ്ങേറിയ കാലമായിരുന്നു അത്. ആര്‍എസ്എസിന്റെ വളര്‍ച്ച തടയാന്‍ യുവ സ്വയംസേവകരെ കൊന്നുതള്ളി സിപിഎം നേതൃത്വം. അതിന്റെ സാക്ഷ്യമാണ് സംഘത്തിന്റെ വീരബലിദാനികള്‍. ദുഃഖിതരായ അത്തരം സംഘകുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി ഭാസ്‌കര്‍ റാവു. കരുത്തിന്റെ അചഞ്ചല ഉറവിടമായി. കമ്മ്യൂണിസ്റ്റ് അക്രമത്തെ ഭയപ്പെടാത്ത ഒരു പുതിയ തലമുറയെ സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. 

ഒരു അഭിഭാഷകനെന്ന നിലയില്‍ സമ്പന്നമായ ജീവിതം നയിക്കാന്‍ സാധ്യമായിരുന്നിട്ടും തന്റെ യൗവനം സമൂഹത്തിന് സമര്‍പ്പിച്ചു ഭാസ്‌കര്‍ റാവുജി. കേരളത്തിലെ സംഘപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ മലയാളം പഠിച്ച് അവരിലൊരാളായി. വളരെപ്പെട്ടന്നുതന്നെ സംഘപ്രവര്‍ത്തകര്‍ക്കിടയില്‍ ആദരണീയനായി അദ്ദേഹം മാറി. ജാതീയതയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു. വിവിധ ജാതികള്‍ തമ്മിലുള്ള വിവാഹങ്ങളെ പിന്തുണയ്‌ക്കാന്‍ ശക്തമായ നിലപാടുകളും കൈക്കൊണ്ടു. പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട് പരിഹാരം കാണാനും ആശ്വാസം പകരാനും എപ്പോഴും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 

ഒരര്‍ഥത്തില്‍ കേരളത്തിലെ പരിഷ്‌കൃത ഹിന്ദുസമൂഹത്തിന്റെ സൃഷ്ടാവെന്ന് കെ. ഭാസ്‌കര്‍ റാവുവിനെ വിശേഷിപ്പിക്കാം. ഹിന്ദുവിരുദ്ധ ശക്തികളുടെ ആക്രമണത്തിന് മുന്നില്‍ വഴങ്ങാത്ത സമാജത്തിനായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

രïാമവതാരം

1984ല്‍ രാജ്യത്തെ ഏറ്റവും വലിയ വനവാസി സേവന സംഘടനയായ കല്യാണ്‍ ആശ്രമത്തെ നയിക്കുക എന്നതായിരുന്നു ഭാസ്‌കര്‍ റാവുജിയുടെ ജിവിതത്തിലെ രണ്ടാമത്തെ ദൗത്യം. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വനവാസി വിഭാഗത്തിലെ കര്‍ഷകര്‍ക്കായി മികച്ച സേവന പദ്ധതികള്‍, പുതിയ ഹോസ്റ്റലുകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, വൈകുന്നേരങ്ങളില്‍ സാക്ഷരതാ ക്ലാസുകള്‍ എന്നിവയെല്ലാം നടപ്പായി.

രാജ്യത്തുടനീളം ആയിരക്കണക്കിന് വിദ്യാലയങ്ങളും കോളേജുകളും ഹോസ്റ്റലുകളും നടത്തിവന്നിരുന്ന വനവാസി കല്യാണാശ്രമത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുക എന്നത് അദ്ദേഹത്തിന് പുതിയ വെല്ലുവിളിയായിരുന്നു. പുതിയ ലോകമായിരുന്നു അത്. കാരണം, വനവാസികള്‍ക്ക് രാജ്യത്തിന്റെ ചുറ്റുപാടില്‍നിന്ന് വളരെ വ്യത്യസ്തമായ മറ്റൊരു ഘടനയായിരുന്നു ഉണ്ടായിരുന്നത്. രാജ്യത്തിന്റെ ജനസംഖ്യയില്‍ എട്ടുശതമാനം മാത്രമാണ് വനവാസികള്‍. കലാപങ്ങളും ഭീകരവാദവും പൊട്ടിപ്പുറപ്പെടുന്നത് അവിടെയാണ്. പലപ്പോഴും ഇവര്‍ അവഗണിക്കപ്പെടുകയായിരുന്നു. വളരെ പെട്ടന്നുതന്നെ വനവാസി സമൂഹത്തിന്റെ സ്ഥിതിഗതികള്‍ മനസിലാക്കാന്‍ ഭാസ്‌കര്‍ റാവുജിക്കായി. ചൂഷണത്തില്‍നിന്നും ഭീഷണികളില്‍നിന്നും മുക്തരാകാനും സ്വന്തം പരിതസ്ഥിതികള്‍ മനസിലാക്കാനുമായി വനവാസി വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ അവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. 

ചൂഷണം എന്താണെന്ന് മനസിലാക്കാത്ത വ്യക്തിയെ ഒരിക്കലും അതില്‍നിന്നു രക്ഷിക്കാന്‍ കഴിയില്ല. വിശക്കുന്ന കുട്ടിയെ മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കാനും കഴിയില്ല. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക, ശരീരത്തേയും ആത്മാവിനെയും പരിപോഷിപ്പിക്കുക. അതിലൂടെ ഉണര്‍ന്നിരിക്കുന്ന ദേശസ്‌നേഹികളായി അവരെ മാറ്റാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹം പറയാറുള്ളത്. ഇത്തരത്തിലുള്ള മഹത്തായ ആശയങ്ങള്‍ അദ്ദഹം വളരെ മനോഹരമായിതന്നെ അവതരിപ്പിച്ചു. മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെയും വ്യക്തിത്വം പോലെ ഭാസ്‌കര്‍ റാവുജിയും ഭാരതവര്‍ഷത്തിന് മഹാത്മാവ് തന്നെയാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക