Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായാമയീ, ശ്രീമയീ..

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Oct 4, 2019, 01:08 am IST
in Samskriti

ദേവിയുടെ മാഹാത്മ്യം പദംതോറും പ്രകീര്‍ത്തിക്കുകയാണ് ദേവീഭാഗവതം. മഹാപുരാണമായും ഉപപുരാണമായും ഇതിനെ ഗണിക്കുന്നു. പുരാണലക്ഷണം തികഞ്ഞ കൃതിയാണിത്. എന്താണ് പുരാണം? സര്‍ഗാദിപഞ്ചലക്ഷണങ്ങളുള്ള ഗ്രന്ഥം പുരാണം. പഞ്ചലക്ഷണമിങ്ങനെ

‘സര്‍ഗശ്ച പ്രതിസര്‍ഗശ്ച 

വംശോമന്വന്തരാണി ച

വംശാനുചരിതം ചൈവ

പുരാണം പഞ്ചലക്ഷണം’

സാത്വികി, രാജസി, താമസി എന്നീ ത്രിഗുണശക്തികള്‍ സരസ്വതി, ലക്ഷ്മി, കാളി എന്ന് മൂന്ന് സ്ത്രീകളായി ഭവിച്ചു. ഈ ശക്തികളുടെ ദേഹധാരണരൂപമായ ലക്ഷണമാണ് സര്‍ഗം.

സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ ക്രിയകള്‍ക്കായി ബ്രഹ്മാ വിഷ്ണു രുദ്രന്മാരുടെ ഉല്‍പ്പത്തിവര്‍ണന പ്രതിസര്‍ഗം.

ദേവാദികളുടെ വംശക്രമമത്രെ വംശം. മനുക്കളുടെ ചരിത്രവും കാലനിര്‍ണയവുമാണ് മന്വന്തരം. മനുക്കളുടെ വംശപാരമ്പര്യത്തെപ്പറ്റി പറയുന്നത് വംശാനുചരിതം. വിഷ്ണു ഭാഗവതംപോലെ 12 സ്‌കന്ധങ്ങള്‍, 18000 ശ്ലോകങ്ങള്‍. ദേവീഭാഗവത ഘടന ഇങ്ങനെയാണ്.* ആയിരം വര്‍ഷങ്ങള്‍ ഹിമാലയത്തിലിരുന്ന് ശക്തിയെ ധ്യാനിച്ചു തപസ്സുചെയ്ത് സര്‍വവന്ദ്യയായിത്തീര്‍ന്ന ദുര്‍ഗാദേവി. ഗന്ധമാദനത്തില്‍ ആയിരം വര്‍ഷം തപസ്സുചെയ്ത് സര്‍വപൂജ്യയായി മാറിയ സരസ്വതീ ദേവി. നൂറ് ദിവ്യയുഗം പുഷ്‌കരത്തില്‍ ശക്തിയെ ഉപാസിച്ച് തപസ്സുചെയ്തതിനാല്‍ വരം ലഭിച്ച ലക്ഷ്മീദേവി. ഇച്ഛാ ജ്ഞാനക്രിയാശക്തികളാല്‍ ഈ മൂവരും നിറഞ്ഞാടുകയാണ് ദേവീഭാഗവതത്തില്‍.

ദേവീപൂജയും നവരാത്രിയും ദേവീഭാഗവതം അഞ്ചാം സ്‌കന്ധം 34-ാം അധ്യായം വിശദീകരിക്കുന്നു. ഏറ്റവും പ്രധാനം നവരാത്രി വ്രതമാകുന്നു. വ്രതത്തിന്റെ ഫലസിദ്ധി ദേവീഭാഗവതത്തിലിങ്ങനെ.

‘ആരാകിലും സര്‍വലോകാ-

നന്ദങ്ങളുമണഞ്ഞിടും

ദേഹാന്തത്തില്‍ പരമമാം

ദേവീലോകവുമാര്‍ന്നിടും 

നവരാത്ര വ്രതം സര്‍വ-

വ്രതങ്ങളിലുമുത്തമം

ശിവാസമ്പൂജനം ശ്രേഷ്ഠം

സര്‍വസൗഖ്യപ്രദായകം.’

അസുരന്മാരുടെ മേല്‍ ദുര്‍ഗാദേവിയ്‌ക്കുണ്ടായ  വിജയത്തെപ്രകീര്‍ത്തിക്കുന്ന മാര്‍ക്കണ്ഡേയ പുരാണ ഭാഗമാണ് ‘ദേവീമാഹാത്മ്യം’. ദേവീ ഭക്തന്മാര്‍ ഭാരതത്തിലങ്ങോളമിങ്ങോളം ഇതു പാരായണം ചെയ്യുന്നു. ഭയഭക്തിവിശ്വാസങ്ങളെ ഇതുളവാക്കുന്നു എന്നതാണ് സത്യം. ബംഗാളില്‍ ഈ ഗ്രന്ഥം ‘ചണ്ഡി’ എന്നും മധ്യഭാരതത്തില്‍ ‘ദുര്‍ഗാസപ്തശതി’ എന്നും തെക്കേ ഇന്ത്യയില്‍ ദേവീമാഹാത്മ്യമെന്നും പറഞ്ഞുവരുന്നു. വഴിയാത്രയില്‍ ഈ ഗ്രന്ഥം കയ്യിലുണ്ടെങ്കില്‍ ആപത്തങ്ങാര്‍ക്കുമൊട്ടുണ്ടാവില്ല എന്നതാണ് രൂഢിയായ വിശ്വാസം.

ദേവിയുടെ മഹിമാതിരേകം തിരിച്ചറിഞ്ഞ ആദിശങ്കരാചാര്യര്‍ ഭാവത്തിന്റെ പരകോടിയില്‍ ഉള്ളഴിഞ്ഞ് ഈ സംബുദ്ധികള്‍ നല്‍കി, എട്ടെണ്ണം.

ശബ്ദ ബ്രഹ്മമയി, ചരാചരമയി, ജ്യോതിര്‍മയി, വാങ്മയി, നിത്യാനന്ദമയി, പരാത്പരമയി, മായാമയി, ശ്രീമയി. ഇവര്‍ക്കായി നൂറ്റെട്ടിലേറെ ദേവീക്ഷേത്രങ്ങള്‍ കേരളത്തില്‍. കേരളത്തിന് പുറത്തോ പ്രസിദ്ധിയാര്‍ന്നവ എത്രയെത്ര.

*ശ്രീമദ് ദേവീഭാഗവതം മലയാളവിവര്‍ത്തനം: ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.