ന്യൂയോര്‍ക്ക്: ശൈശവ വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനില്‍ നിന്നുള്ള പതിനേഴ് വയസുകാരി പായല്‍ ജാന്‍ഗിഡിന് ഗേയ്റ്റ്‌സ് ഫൗണ്ടേഷന്റെ ‘ചെയ്ഞ്ച് മേക്കര്‍’ പുരസ്കാരം സമ്മാനിച്ചു. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുനൈറ്റഡ് നാഷന്‍സ് സമ്മേളനത്തില്‍ വച്ച് യുനൈറ്റഡ് നാഷന്‍സ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അമിന ജെ മുഹമ്മദാണ് പായലിന് അവാര്‍ഡ് സമ്മാനിച്ചത്.
രാജസ്ഥാനിലെ ഹിന്‍സ്‌ല വില്ലേജിലും, സമീപ പ്രദേശങ്ങളിലും ശൈശവ വിവാഹം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പായല്‍ അവാര്‍ഡിനര്‍ഹയായത്. രാജസ്ഥാന്‍ ബാല്‍മിക്രി ഗ്രാമത്തില്‍ നിന്നുള്ള പായലിന് രാജ്യാന്തര ബഹുമതി ലഭിച്ചതിൽ ആഹ്ലാദം മറുച്ചുവെച്ചില്ല. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തന്റെ കൂടെ പോരാടിയ എല്ലാവരോടും പായല്‍ നന്ദി പറഞ്ഞു. സ്വന്തം ശൈശവ വിവാഹം തടഞ്ഞു കൊണ്ടാണ് ബാല വിവാഹമെന്ന സാമൂഹ്യ വിപത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ മുന്നോട്ട് വന്നതെന്ന് ഇവര്‍ പറഞ്ഞു.
കുട്ടികളെ ചൂഷണം ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പോരാടാന്‍ ഈ അംഗീകാരം എന്നെ കൂടുതല്‍ ശക്തയാക്കുന്നു എന്നും പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ഇവര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: