ഗാര്‍ലന്റ്: ഇന്ത്യന്‍ എജ്യൂക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ സെന്ററും, കേരള അസ്സോസിയേഷന് ഓഫ് ഡാളസ്സും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങില്‍ 2019 ലെ എജ്യൂക്കേഷന്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

സെപ്റ്റംബര്‍ 14 ശനിയാഴ്ച കോപ്പേല് സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ കേരള അസ്സോസിയേഷന് മുന്‍ പ്രസിഡന്റ് മന്മഥന് നായര്‍ മുഖ്യതിഥിയായിരുന്നു. കേരള അസ്സോസിയേഷന് പ്രസിഡന്റ് റോയ് കൊടുവത്ത് അദ്ധ്യക്ഷത വഹിച്ചു. ഐസിഇസി പ്രസിഡന്റ് ചെറിയാന് ചൂരനാട്, സെക്രട്ടറി, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം ചെയ്തു.

നൂറു പേര്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡ് നല്‍കുന്നതെന്ന് എഡുക്കേഷന്‍ ഡയറക്ടര്‍ സിമി ജെജു പറഞ്ഞു. ഇര്‍വിംഗ് ഡി എഫ് ഡബ്ലിയു ലയണ്‍സ് ക്ലബ്ബ്, മന്മഥന് നായര്‍, രമണി കുമാര്‍, ജോസഫ് ചാണ്ടി, സണ്ണി ജേക്കബ്, എന്റര്‍പ്രൈസസ്, ഐപ് സഖറിയ എന്നിവരാണ് സ്ക്കോളര്‍ഷിപ്പുകള്‍ സ്പോണ്സര് ചെയ്തിരുന്നത്.

ചടങ്ങില്‍ ഐ വര്‍ഗീസ്, രാജന് ഐസക്ക്, ബോബന് കൊടുവത്ത്, അനശ്വര്‍ മാമ്പിള്ളി, ഡാനിയേല്‍ കുന്നേല്‍, രാജന് ചിറ്റാര്‍ എന്നിവര്‍ പങ്കെടുത്തു. അസോസിയേഷന് ട്രഷറര്‍ പ്രദീപ് നാഗന്തലില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: